0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3129

മുഖത്തോടെ എല്ലാം കേട്ടിരുന്നതെ ഉള്ളൂ…
പിന്നീടുള്ള സമയമെല്ലാം അവളെ അവോയ്ഡ് ചെയ്ത കാർത്തിക്ക് ക്ലാസ് കഴിഞ്ഞതും ജീനയോട് പറയാൻ പോലും നിൽക്കാതെ ഓടി ബസിൽ കയറി.

അന്ന് വീട്ടിലെത്തിയ കനി പതിവ് പോലെ കാർത്തിക്കിന്റെ മുറിയിലെത്തി.

കട്ടിലിൽ കിടക്കുകയായിരുന്ന അവന്റെ അടുത്തവൾ വന്നിരുന്നു.
എന്നാൽ അവൾ വന്നതും ഇരുന്നതും ഒന്നുമറിയാതെ എന്തോ ആലോചിച്ചു കിടക്കുന്ന കാർത്തിക്കിനെ കണ്ടതും കനി അവനെ കുലുക്കി വിളിച്ചു.

"ഡാ...എവിടെയാ…"

കനിയുടെ പെട്ടെന്നുള്ള വിളിയും മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്ന ചിന്തകളും ഒരു നിമിഷം അവനെ കുടഞ്ഞതും, ഉള്ളിലേക്കൊതുങ്ങാൻ ആഹ് സമയം കൊതിച്ചിരുന്ന കാർത്തിക്ക് ഈർഷയോടെ അവളുടെ കൈ തട്ടി മാറ്റി.

"എന്താ ചേച്ചീ…ഇത്...ഒന്ന് പോണുണ്ടോ…"

അവൻ പൊട്ടിത്തെറിച്ചപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ അവനിൽ നിന്നുമുണ്ടായ പ്രതികരണത്തിൽ ആകെ ഞെട്ടിതരിച്ചു പോയിരുന്നു കനി.

ഒരു നിമിഷം ഒന്ന് പതറിയ കനി കാർത്തിക്കിനെ നോക്കി,
അവളുടെ കണ്ണിൽ ദയനീയത നിറഞ്ഞിരുന്നു ഉള്ളിലെ വിങ്ങൽ പൊട്ടിയടർന്നു കണ്ണുകളിലൂടെ ഒഴുകിയപ്പോൾ, ഒറ്റ നിമിഷാദ്രം കൊണ്ട് കാർത്തിക്കിന് താൻ ചെയ്തതിന്റെ വ്യാപ്തി ബോധ്യമായി.

കണ്ണ് തുടച്ചു എഴുന്നേറ്റു പോകാൻ ഒരുങ്ങിയ കനിയുടെ കയ്യിൽ പിടിച്ചവൻ തിരികെ ഇരുത്തിയപ്പോൾ മുഖം കുനിച്ചു അവനെ നോക്കാതെ അവൾ ഇരുന്നു.

അത് കൂടെ കണ്ടതോടെ അവന്റെ കണ്ണും നിറഞ്ഞു,
തകർന്ന ഹൃദയത്തോടെ അവൻ അവളുടെ കയ്യിൽ കോർത്ത് പിടിച്ചു തോളിൽ ചാരി ഇരുന്നു കൊണ്ട് ഇന്ന് ബസിൽ ഉണ്ടായതെല്ലാം അവളോട് പറഞ്ഞു.

"കാർത്തീ…"

"ഉം…."

"അവരങ്ങനെയൊക്കെ പറഞ്ഞിട്ട് പോയിക്കഴിഞ്ഞു നീ ഞാൻ വരും വരെ അത് തന്നെ അല്ലെ ആലോചിച്ചെ…"

"ഉം…"

"എന്നിട്ടു എന്ത് തോന്നി…"

"അവരോടു ഒന്നും തിരിച്ചു പറയാൻ പറ്റാതെ പോന്നതിൽ വിഷമം തോന്നി."

"ഇത്ര പാവം ആവരുത് കാർത്തീ…
പ്ലസ് റ്റു വിൽ നിന്നെ അവര് പുറകെ കൂടി കളിയാക്കിയതും തല്ലിയതും എല്ലാം നീ ഇത്ര പാവം

💬 Comments

View all comments