0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3128

അഖിലെ ദേ അവൻ കേറി…"

കോളേജ് ബസിൽ കാർത്തിക്ക് കേറുമ്പോൾ അവനെ കാത്ത് പിന്നിലെ സീറ്റിൽ അവരുണ്ടായിരുന്നു, കോളേജിൽ ജീനയുടെ പിന്നാലെ കൂടിയവരിൽ ഒരു കൂട്ടം. പലവട്ടം ജീനയോട് കൂട്ടത്തിലെ അഖിൽ ഇഷ്ടം പറഞ്ഞെങ്കിലും ജീന അത് മൈൻഡ് ചെയ്യാനെ പോയിരുന്നില്ല, അതോടെ ജീനയുടെ കൂടെ എപ്പോഴും നടക്കുന്ന കാർത്തിക്കിനോട് ഉണ്ടായിരുന്ന അസൂയ കലി ആയി മാറാൻ അധികനാൾ വേണ്ടി വന്നില്ല.

കാർത്തിക്ക് കയറി സീറ്റിൽ ഇരുന്നതും പിന്നിൽ നിന്നും അവർ മുന്നിലേക്ക് നീങ്ങി കാർത്തിക്ക് ഇരുന്ന സീറ്റിനെ ചുറ്റി നിന്നു.
ചുറ്റും മൂനാലുപേർ വട്ടമിട്ടത് കണ്ട് പെട്ടെന്നാണ് കാർത്തിക്ക് മുഖം ഉയർത്തിയത്.

തനിക്ക് ചുറ്റും നിൽക്കുന്നവരെ കണ്ടപ്പോൾ അവനു മനസ്സിലായി ജീനയുടെ പിറകെ നടക്കുന്നവർ, സീനിയേഴ്സ് ആണ്,.
അവൻ ഒന്ന് കൂടെ ഒതുങ്ങി ഇരുന്നു.

"ഡാ നീയും ജീനയും തമ്മിൽ ഇഷ്ടത്തിലാണോ…."

കൂട്ടത്തിലൊരുത്താൻ അവനോടു ചോദിച്ചു.
വിരണ്ടു പോയ കാർത്തിക്ക് ആഹ് സമയം ഒന്നും മിണ്ടാനാവാതെ അവർക്ക് നേരെ മാറി മാറി നോക്കാനെ കഴിഞ്ഞുള്ളു.

"ആഹ് ഇനി ഇഷ്ടത്തിൽ ആണെങ്കിലും പൊന്നുമോൻ അവളെ അങ് മറന്നേക്ക്…"

"അതെ അല്ലേലും ചേട്ടന്മാര് ഇവിടെ സിംഗിൾ ആയിട്ട് നടക്കുമ്പോൾ കോളേജിലെ ചരക്കിനെ ജൂനിയർ ഒരുത്തൻ വളച്ചാൽ മാനക്കേട് ഞങ്ങൾക്കാ…"

കൂട്ടത്തിലെ വേറൊരുത്തൻ പറഞ്ഞു.

"ജീനയെ തല്ക്കാലം ഞങ്ങളിൽ ഏതേലും ഒരുത്തൻ അങ്ങ് നോക്കിക്കോളാം മോൻ ബുദ്ധിമുട്ടണ്ട കേട്ടല്ലോ…
ഇനി അവളോട് മിണ്ടിയും മുട്ടിയുരുമ്മിയും നടന്നാൽ ഞങ്ങൾ കാണാൻ വരുന്നത് ഇങ്ങനെയായിരിക്കില്ല…"

കാർത്തിക്കിന്റെ തോളിൽ ഒന്ന് മുറുക്കി അഖിൽ പറഞ്ഞു.

പതിയെ അവർ പിന്നിലേക്ക് തിരിച്ചു പോയപ്പോൾ കാർത്തിക്ക് ഒന്ന് തരിച്ചു പോയിരുന്നു. എങ്ങനെയോ കോളേജിൽ എത്തി ക്ലാസ്സിൽ ഇരുന്നു, ഓരോ പീരീഡ് കഴിയുന്നത് പോലും അവൻ അറിഞ്ഞില്ല. ഇന്റർവെല്ലിന് ജീന അവന്റെ അടുത്ത് വന്നു.എന്നാൽ അവർ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ കിടന്ന കാർത്തിക്ക് വിളറിയ

💬 Comments

View all comments