Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
"അതെന്താടാ അവരറിയാൻ പാടില്ലാത്ത കാര്യം, കോളേജിൽ വല്ലോം ഒപ്പിച്ചോടാ…"
കനി ഒന്ന് കനപ്പിച്ചു നോക്കി.
"ഏയ്….ഒന്നും ഒപ്പിച്ചില്ല…
ഞാൻ ഇന്ന് ഒന്ന് ക്ലാസ് കട്ട് ചെയ്തു."
"ഡാ കാർത്തീ…."
വിശ്വസിക്കാനാവാതെ കനിയുടെ വാ പിളർന്നു പോയിരുന്നു.
"ചേച്ചീ….പ്ലീസ്...അവൾ പറഞ്ഞതാ ആരോടും പറയണ്ടാന്ന്, പക്ഷെ എന്റെ എല്ലാ കാര്യോം ചേച്ചിയോട് ഞാൻ പറയാറില്ലേ...ഇത് പറയാതെ വെച്ചപ്പോൾ എന്തോ പോലെ...അതാ...പ്ലീസ് ചേച്ചി അച്ഛനോടും അമ്മയോടും പറയല്ലേ…"
"എന്നാലും കാർത്തീ…നീ ക്ലാസ് കട്ട് ചെയ്തു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുവോ…
ഏതാടാ ഈ അവൾ ആഹ് ജീന തന്നെ ആണോ…???"
കനിയുടെ മുഖത്ത് ആകാംഷ. ചോദ്യത്തിൽ ഒളിപ്പിക്കാൻ കഴിയാതെ താഴ്ന്നുപോയ അവന്റെ മുഖത്ത് ഒരു ചമ്മൽ അവൾ കണ്ടു.
"കട്ട് ചെയ്ത് എങ്ങോട്ടാ രണ്ടും കൂടെ പോയെ...വല്ല സിനിമയ്ക്കും ആണോടാ…"
കനി ഒന്ന് ചുഴിഞ്ഞു നോക്കി മൂളിയ ശേഷം പയ്യെ സോഫയിലേക്ക് ചാഞ്ഞു.
"ഏയ്...സിനിമക്കൊന്നും പോയില്ല….
….ഉച്ച കഴിഞ്ഞുള്ള പീരീഡ് ബോർ ആണെന്ന് അവൾ പറഞ്ഞു,
അവൾ കേറുന്നില്ല കൂട്ടിനു എന്നോടും കേറണ്ടാന്ന് പറഞ്ഞു, ഞാൻ കുറെ പറഞ്ഞതാ കട്ട് ചെയ്യണ്ടാന്നു, അവൾ സമ്മതിച്ചില്ല…
പിന്നെ ടൗണിൽ വന്നു റൗണ്ടിൽ കുറച്ചു നേരം നടന്നു,...അവൾ വന്നിട്ട് ഇവിടൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല, പിന്നെ പായസം കുടിക്കണം എന്ന് പറഞ്ഞു എന്നേം വലിച്ചോണ്ട് പോയി….
അവളൊരു പയാസപ്രാന്തിയ.....
അവിടുന്ന് മൂക്കു മുട്ടെ പായസം കഴിച്ചിട്ടാ പിന്നെ വീട്ടിലേക്ക് പോന്നേ…"
"ഉം...അല്ലേൽ പായസം വെച്ചാൽ കുടിക്കാത്ത ചെക്കനാ ഇപ്പോൾ കൂട്ടുകാരീടെ കൂടെ പായസം കുടിക്കാൻ പോയെക്കുന്നെ…"
കനി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ചേച്ചി വേറെ ആരോടും പറയല്ലേ…"
അവൻ സന്ദേഹത്തോടെ കനിയെ നോക്കി.
"ഇല്ലട….പിന്നെ അധികം ചുറ്റലൊന്നും വേണ്ട…
എങ്ങാനും അച്ഛന്റെ മുൻപിൽ പോയി ചാടിയാൽ അറിയാലോ.."
കനി അവനെ ചിരിയോടെ നോക്കിയപ്പോൾ അവൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു ചേർന്നിരുന്നു.
********************************
"ഡാ
💬 Comments
View all comments