Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
കൊടുത്ത ധൈര്യം മുഴുവൻ ജിഷ്ണുവിനെ കണ്ട നിമിഷം മുതൽ ഒലിച്ചു പോയിരുന്നു.അവന്റെ മുന്നിൽ പ്ലസ് വണ്ണിൽ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ചെകുത്താൻ വീണ്ടും മുന്നിൽ നിൽക്കുന്ന അവസ്ഥ ആയിരുന്നു. ഭൂതകാല സ്മരണകൾ വരിഞ്ഞു മുറുകിയപ്പോൾ അവന്റെ നാവിനും എന്തിന് ശ്വാസത്തിന് പോലും ആരോ ചങ്ങലയിട്ട പോലെ ആയിരുന്നു.
ചുറ്റുമുള്ള സ്റ്റുഡന്റസ് ഉയർന്നും താഴ്ന്നും എന്താണ് നടക്കുന്നതെന്നറിയാൻ എത്തികുത്തി നോക്കുന്നുണ്ടായിരുന്നു..
കാർത്തിക്കിനെ ചുറ്റിയിരുന്ന ജിഷ്ണുവിന്റെ കണ്ണ് തങ്ങൾക്ക് നേരെ കനത്തു വരുന്നത് കണ്ട അവർ പിറുപിറുത്തുകൊണ്ട് താഴേക്ക് ഇരുന്നു.
"അപ്പോൾ മക്കള് ആദ്യം പോയി തന്തയെ തപ്പി കണ്ടുപിടിക്ക് എന്നിട്ട് ഒരു പെണ്ണിനെയൊക്കെ നോക്കാം…"
ജിഷ്ണു അവനെ നോക്കി ക്രൂരമായ ചിരിയോടെ അവനോടു പറയുമ്പോൾ, കാർത്തിക്കിന്റെ മനസ്സ് ഏതോ കോണിൽ ഇരുന്നു അലറുകയായിരുന്നു.
********************************
"എനിക്ക് വയ്യേച്ചി… ഇനിയും അവർക്ക് മുന്നിൽ പോയി നാണം കെടാൻ,... അവരുടെ മുന്നിൽ തെറ്റു എന്താന്നു പോലും അറിയാതെ തലയും കുനിച്ചു ഇരിക്കാൻ….എനിക്കിനി പഠിക്കണ്ട…"
"നീ ഇതെന്തൊക്കെയാ ചെക്കാ ഈ പറേണേ….ഇത്രേ ഉള്ളൂ നീ…"
മാറിൽ കിടന്നു കരയുന്ന കാർത്തിക്കിനെ നെഞ്ചോടടുപ്പിച്ചു തഴുകി ആശ്വസിപ്പിക്കുമ്പോഴും കനിയുടെ കണ്ണുകളും നിറഞ്ഞൊഴുകകയായിരുന്നു.
"അവരെ പേടിച്ചാ നീ പഠിപ്പ് നിർത്താൻ പോണേ…
അത്രയ്ക്കും ധൈര്യല്ലാത്താള ന്റെ കാർത്തീ… ഒന്നുല്ലേലും ഒരു പോലീസാരന്റെ മോനല്ലേ,..."
അവന്റെ മുഖം പിടിച്ചുയർത്തി തന്റെ കണ്ണീര് കഷ്ടപ്പെട്ടു ഒളിപ്പിച്ചുകൊണ്ട് കനി അവനോട് ചോദിച്ചു.
"എനിക്കറിയില്ല ചേച്ചി…..കേട്ട് കേട്ട് ഇപ്പോ എനിക്കും ഉറപ്പിച്ചു പറയാൻ കഴിയണില്ല…."
കരഞ്ഞു ചുവന്നു കലങ്ങിയ കണ്ണും മുഖവുമായി അവളെ നോക്കിയ കാർത്തിക്കിനോട് അവൾക്ക് പറയാൻ ഉത്തരം ഉണ്ടായിരുന്നില്ല.
-------------------------------------
"എന്താ നീ ഒന്നും കഴിക്കാത്തെ വിശപ്പില്ലെ…"
അത്താഴത്തിന് ഇരിക്കുമ്പോഴായിരുന്നു എന്തോ ആലോചിച്ചിരുന്ന കാർത്തിക്കിനെ നോക്കി ദേവൻ ചോദിച്ചത്,
ദേവന്റെ ചോദ്യത്തിൽ ഭക്ഷണത്തിൽ വിരലിട്ടിളക്കി കൊണ്ടിരുന്ന കനിയും ഞെട്ടി…"
"വന്നപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാ ഇവന്റെ
💬 Comments
View all comments