0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3134

മുഖത്തിനൊരു വാട്ടം,... ഇവനു മാത്രമല്ല പെണ്ണിനും ഉണ്ട്…"

ദേവന്റെ പ്ലേറ്റിലേക്ക് തോരൻ വിളമ്പുന്നതിനിടയിൽ കനിയെയും കാർത്തിക്കിനെയും മാറി മാറി നോക്കിക്കൊണ്ട് രേവതിയും കൂട്ടിച്ചേർത്തു.

"അച്ഛാ...എനിക്ക്,.....
…...എനിക്കൊരു ബൈക്ക് വാങ്ങി തരുവോ…"

കാർത്തിക്ക് ദേവനോട് ചോദിച്ചു അപ്പോഴും അവന്റെ തല കുനിഞ്ഞു തന്നെ ഇരുന്നു.

"എന്തിനാ ഇപ്പോ ബൈക്ക്, അതൊന്നും വേണ്ട...എനിക്ക് പേടിയാ…"

കേട്ട നിമിഷം തന്നെ രേവതി തന്റെ പ്രതിഷേധം അറിയിച്ചു.

അതോടെ കാർത്തിക്ക് ദയനീയമായി കനിയെ നോക്കി.

"നിനക്ക് ഇപ്പോൾ എന്തിനാ ബൈക്ക്….ബസിൽ പോയാൽ പോരെ…"

ദേവൻ രേവതിയെ ഒന്ന് നോക്കിയിട്ട് കാർത്തിക്കിനോട് ചോദിച്ചു.

"അച്ഛാ...അവനൊരു ബൈക്ക് ഉണ്ടായിരുന്നേൽ എനിക്കും ബാങ്കിൽ പോവാനും വരാനും സുഖമായേനെ...ബസിലെ ഇടിയും തിരക്കും ഒന്നും കൊള്ളേണ്ടല്ലോ…"

കനി പ്രതീക്ഷയോടെ ദേവനെ നോക്കി കെഞ്ചുന്ന പോലെ പറഞ്ഞു.

"അതിനിപ്പോ എത്ര വരും എന്ന് വെച്ചാ…"

രേവതി വീണ്ടും ഉച്ചത്തിൽ ആലോചിച്ചു.

"എന്റെ സേവിങ്‌സ് കുറച്ചുണ്ടല്ലോ അതെടുക്കാം…"

"അത് വേണോ മോളെ…"

ദേവൻ കനിയോട് ചോദിച്ചു.

"ഒരാവശ്യത്തിന് എടുത്തില്ലെങ്കിൽ പിന്നെന്തിനാ അച്ഛാ.."

എല്ലാം കേട്ട് നിശബ്ദനായി ഇരിക്കുന്ന കാർത്തിക്കിന്റെ മേലെ ആയിരുന്നു അത് പറയുമ്പോൾ കനിയുടെ കണ്ണുകൾ.

********************************

"ഡാ കാർത്തീ… മതി കള്ള പനിയും പിടിച്ചു കിടന്നത്...രണ്ടു ദിവസമായില്ലേ…
താഴേക്ക് വാ അച്ഛൻ വിളിക്കുന്നുണ്ട്.."

രേവതി കട്ടിലിൽ കിടന്നിരുന്ന കാർത്തിക്കിന്റെ അരികിൽ വന്നിരുന്നു കുസൃതിയോടെ പറഞ്ഞു.

പതിയെ എഴുന്നേറ്റു രേവതിയെ നോക്കിയ കാർത്തിക്കിന്റെ മുടിയിലൂടെ രേവതി കയ്യോടിച്ചു.

"താഴേക്ക് വാടാ വാശിക്കാരാ…"

കവിളിൽ ഒന്ന് പിച്ചിയിട്ട് രേവതി താഴേക്ക് പോയി.

"ഒന്ന് മുനങ്ങി എഴുന്നേറ്റ കാർത്തിക്ക് അരികിൽ കിടന്ന ഫോൺ എടുത്തു സമയം നോക്കി മുകളിൽ കിടന്നിരുന്ന മിസ്ഡ് കാൾ അലർട്ടുകൾ അവൻ കണ്ടില്ലെന്നു വെച്ചു, താഴേക്കിറങ്ങി.

ഹാളിൽ ദേവൻ ഉണ്ടായിരുന്നു, കനി ജോലിക്ക് പോയിരുന്നു.

"ഇന്ന് ബൈക്ക് കിട്ടിയാൽ നാളെ നിന്റെ പനി മാറുവോട കാർത്തീ…"

💬 Comments

View all comments