0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3135

ദേവൻ അവനോടു ചോദിക്കുമ്പോൾ ചുണ്ടിലും വാക്കിലും ഒരു പുഞ്ചിരി ഒളിഞ്ഞു കിടന്നിരുന്നു.
കസേരയിൽ ഇരുന്ന രേവതിയുടെ കണ്ണിലും ഒരു ചിരി പരന്നു.

"പോയി ഡ്രസ്സ് മാറി വാ…..ഒരു ബൈക്ക് ഉണ്ട് എന്റെ കൂട്ടുകാരന്റെ മോന്റെയാ അവൻ ഗൾഫിൽ പോയി…
അധികം ഉപയോഗിച്ചിട്ടൊന്നുമില്ല…
നിനക്കിഷ്ടപ്പെട്ടൽ ഇന്ന് കണ്ടു ഇന്ന് തന്നെ കൊണ്ട് പോരാം…"

ദേവന്റെ വാക്കുകൾ കേട്ട കാർത്തിക്കിന്റെ മുഖം വിടർന്നു വിശ്വാസം വരാതെ അവൻ ദേവനെയും രേവതിയെയും മാറി മാറി നോക്കി.

"അവന്റെ ചിരി കണ്ടില്ലേ….ഇന്ന് രാവിലെ വരെ മുഖം ഒരു കൊട്ടായായിരുന്നു…"

രേവതി ചിരിയോടെ വന്നു അവന്റെ കയ്യിൽ പതിയെ പിച്ചി.

"പോയി ഡ്രസ്സ് മാറി വാടാ ചെക്കാ…"

കാർത്തി കേട്ട പാതി കേൾക്കാത്ത പാതി മുകളിലേക്ക് ഓടി.

********************************

"ഡാ….കാർത്തീ…നീ എടുത്തോ...ബൈക്ക് നിനക്കിഷ്ട്ടായോ…."

വൈകിട്ട് ബാങ്കിൽ നിന്നിറങ്ങിയ കനി കണ്ടത് ബാങ്കിന് മുന്നിൽ റോഡ് സൈഡിൽ ബൈക്കിൽ ചാരി അവളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന കാർത്തിക്കിനെ ആയിരുന്നു.
അവനരികിലേക്ക് വേഗത്തിൽ വന്നു അവൾ ആഹ് ബൈക്കിനെ തൊട്ടും തലോടിയും നോക്കി.

"പൾസർ….!!!
കറുപ്പ് ആണല്ലോ…"

ടാങ്കിന് മുകളിൽ പേരിലൂടെ കയ്യോടിച്ചു കൊണ്ടവൾ അവനോടു ചോദിച്ചു.

"എന്ത് പറ്റി ചേച്ചിക്ക് കറുപ്പ് ഇഷ്ടോല്ലേ…"

അവളുടെ നോട്ടം കണ്ട കാർത്തിക്കിന് സന്ദേഹം.

"എനിക്ക് ഇഷ്ടപ്പെട്ടെടാ ചെക്കാ…
…..രണ്ടീസം മുകളിൽ കയറി നീ അടയിരുന്നപ്പോൾ ഞാനാ അച്ഛനോട് പറഞ്ഞെ എങ്ങനേലും ഒരു ബൈക്ക് നോക്കാൻ...ന്നാലും ഇത് പുതിയത് പോലുണ്ടല്ലോടാ…"

"അതിനു ഇതധികം ഓടിയിട്ടില്ലേച്ചി…
…….ചേച്ചി കേറ്….ഒന്ന് കറങ്ങണോ നമുക്ക് ബൈക്കിൽ…"

"അയ്യട അധികം കറക്കോന്നുമില്ല...എനിക്കും പേടിയാ പിന്നെ ഇതിപ്പോൾ ഇങ്ങനെയൊരാവശ്യം വന്നോണ്ടാ…"

"ഓഹ് ശെരി ചേച്ചി ഇപ്പൊ കേറ്…"

"എങ്ങനെയാടാ…"

സാരി ഒന്ന് കയ്യിൽ കോർത്ത് പിടിച്ചു എങ്ങനെ കയറുമെന്ന ചിന്തയിൽ കനി നിന്നു.

"ചേച്ചി ഇവിടെ കാല് ചവിട്ടി ഒരു സൈഡിലേക്ക് കാലിട്ടിരുന്നോ….
ഇന്നാ

💬 Comments

View all comments