Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
ഇവിടെ മുറുക്കി പിടിച്ചു കേറി ഇരുന്നോ…"
കനിയുടെ വലത്തേ കൈ എടുത്തു തന്റെ തോളിലേക്കു അവൾക്ക് സപ്പോർട്ടിനു വേണ്ടി അവൻ വച്ച് കൊടുത്തു. അവന്റെ തോളിൽ മുറുകെ പിടിച്ചു ഉയർന്ന കനി ഒന്നാടി ബൈക്കിലേക്ക് ചരിഞ്ഞു ഇരുന്നു.
"ഹോ ഒന്ന് കയറാൻ തന്നെ എന്ത് പാടാ….ഇനി ഞാൻ എങ്ങാനും ഉരുണ്ടു വീഴുമോടാ…"
അവന്റെ തോളിൽ പിടിച്ചു ഇരിക്കാൻ അവളൊന്നു ബുദ്ധിമുട്ടി. അത് കണ്ട കാർത്തീ തോളിൽ ഇരുന്ന അവളുടെ കയെടുത്തു തന്റെ വയറിലൂടെ ചുറ്റിച്ചു.
അവളുടെ നെഞ്ച് അവന്റെ പുറത്തു ചാഞ്ഞു.
"ഇങ്ങനെ മുറുക്കെ പിടിച്ചോ….
സാരിയുടെ തുമ്പെടുത്തു പിടിച്ചോട്ടാ...ഇല്ലേൽ അത് വീലിൽ ചുറ്റും…"
കാർത്തി പറഞ്ഞത് കേട്ട കനി തുമ്പെടുത്തു മടിയിലേക്ക് വച്ചു.
"പറപ്പിക്കട്ടെ...ചേച്ചീ…"
"ദേ ചെക്കാ തല്ലു കൊള്ളും നീയ്….സ്പീഡിലെങ്ങാനും പോയാൽ ഇപ്പോഴേ അച്ഛനോട് പറഞ്ഞു ബൈക്ക് ഞാൻ തിരിച്ചു കൊടുപ്പിക്കും…"
കനി ഒന്ന് ചൂടായതോടെ കാർത്തിക്ക് ഒന്ന് ചിരിച്ചു അയഞ്ഞു.
"ഞാൻ തമാശ പറഞ്ഞതല്ലേ ചേച്ചിക്കുട്ടി…"
പതിയെ ചാവി തിരിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവർ മുന്നോട്ടു നീങ്ങി.
അല്പനേരം കഴിഞ്ഞതോടെ കനിക്ക് ആദ്യമുണ്ടായിരുന്ന ഭയം മാറി അവന്റെ പിന്നിലുള്ള യാത്ര അവൾ ആസ്വദിക്കാൻ തുടങ്ങി., തഴുകിപോവുന്ന കാറ്റും പിന്നിലേക്കൊടുന്ന വഴിത്താരകളും, അവളുടെ മുഖം അവന്റെ തോളിൽ ചാഞ്ഞു.
"ഉറങ്ങിക്കളയല്ലേ ചേച്ചി താഴെ വീഴുവേ…"
"ഉറങ്ങുവൊന്നുമില്ലെടാ ചെക്കാ...നല്ല രസം ഇങ്ങനെ പോവാൻ…."
ആഹ് യാത്ര ആസ്വദിച്ചു കൊണ്ടവർ വീട്ടിലെത്തുമ്പോൾ അവർ വന്ന ഒച്ച കേട്ട് രേവതി മുന്നിലെത്തി.
"എത്തിയോ….ഒരു ചേച്ചിയും അനിയനും…..
….അവനോടു എന്നെയൊന്നു ബൈക്കിൽ കൊണ്ടുപോവാൻ പറഞ്ഞപ്പോൾ എന്തായിരുന്നു….അവൻ ചേച്ചിയെ ബൈക്കിൽ കേറ്റിയിട്ടേ വേറെ ആരേം കേറ്റൂന്ന്….."
"ഇനി അമ്മയ്ക്ക് കേറാല്ലോ വാ...എവിടെ പോണം…"
ബൈക്ക് ഒന്ന് റേസ് ചെയ്യിച്ചുകൊണ്ട് കാർത്തി രേവതിയോട് ചോദിച്ചു.
"ഓ എനിക്കെങ്ങും പോവണ്ട നിങ്ങൾ ചേച്ചിയും അനിയനും കൂടി പോയാൽ മതി
💬 Comments
View all comments