0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3137

ഇനി അതുണ്ടാക്കി താ ഇതുണ്ടാക്കി താ എന്നൊക്കെ പറഞ്ഞു വാ…"

കെറുവ് കാട്ടി അകത്തേക്ക് കയറിപോയ രേവതിയെ ബൈക്ക് സ്‌റ്റാൻഡിൽ ഇട്ടു ഓടി വന്ന കാർത്തിക്ക് ചുറ്റിപ്പിടിച്ചു കൊഞ്ചിച്ചു.

"അയ്യേ...അമ്മേം ചേച്ചിയേം എല്ലാടത്തും കൊണ്ടോവാൻ അല്ലെ ഞാൻ...അയിന് ഇത്രേം കുശുമ്പോ…"

രേവതിയുടെ കവിളിൽ അവൻ പിച്ചി കളിയാക്കിയപ്പോൾ മറച്ചു പിടിച്ച ചിരി അവളിൽ നിന്ന് പിടിവിട്ടു പുറത്തേക്ക് വന്നു.

"അവനെ ഇത്രേം സന്തോഷായിട്ട് കണ്ടിട്ടില്ല അല്ലെ ഏട്ടാ…"

"ഹ്മ്മ്...കനിയും ഒന്ന് ചിരിച്ചു കാണുന്നത് ഇപ്പോഴാ...ആഹ് പ്രസരിപ്പ് ഒക്കെ തിരിച്ചെത്തുന്ന പോലെ…"

രാത്രി ദേവനോടൊപ്പം കിടന്ന രേവതി ഇന്നത്തെ കാര്യങ്ങൾ ഓർത്തു പറഞ്ഞു.

********************************

രണ്ട് ദിവസം നീ എവിടെ ആയിരുന്നു...ഞാൻ വിളിച്ചിട്ട് നീ എന്താ ഫോൺ എടുക്കാഞ്ഞേ…"

പിറ്റേന്ന് ക്ലാസ്സിൽ എത്തിയ കാർത്തിക്കിനെ ഇന്റർവെല്ലിന് ജീന പുറത്തേക്ക് കൊണ്ട് വന്നു.
രാവിലെ വന്ന നേരം മുതൽ അവൻ ജീനയെ നോക്കാനോ മിണ്ടാനോ നിൽക്കാതെ മാറി നടക്കുകയായിരുന്നു.
സഹികെട്ട് ഉച്ചയ്ക്കുള്ള ഇന്റർവെല്ലിന് അവന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടവൾ പുറത്തേക്ക് വന്നിട്ട് ചോദിച്ചുകൊണ്ടിരുന്നു.

അവളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാമായിരുന്നെങ്കിലും അവളോട് അത് പറയണോ വേണ്ടയോ എന്നുള്ള ചിന്തയിൽ കുഴങ്ങുകയായിരുന്നു കാർത്തിക്ക്.

"നീ എന്താ ഉത്തരം പറയാത്തെ….ഇനി എന്നോട് പറയാൻ പറ്റാത്ത എന്തേലുമാണോ…"

അവളുടെ കൂർത്ത നെഞ്ച് തുളയ്ക്കുന്ന കണ്ണുകളിലേക്ക് നോക്കിയ അവന് സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി.

"ഞാൻ...എനിക്ക്...വീട്ടിൽ കുറച്ചു പ്രശ്നം ഉണ്ടായി...അതോണ്ടാ…"

"ഇത് നിനക്കെന്നാൽ വിളിച്ചപ്പോൾ അങ്ങ് പറഞ്ഞാൽ പോരെ…...വീട്ടിൽ എന്ത് പ്രശ്നം…"

ജീന വീണ്ടും അവനു നേരെ തിരിഞ്ഞു.

"അത് എനിക്കൊരു ബൈക്ക് വേണം എന്ന് പറഞ്ഞു. അതിന്റെ കുറച്ചു പ്രശ്നം…"

അവൻ കിട്ടുന്ന പോലെ അവളോട് നുണ പറഞ്ഞു.

"എന്നിട്ടിപ്പോൾ പ്രശ്നം മാറിയോ…"

"ആഹ്…"

"അതെങ്ങനെ…"

"എനിക്ക് ബൈക്ക് വാങ്ങി തന്നു…"

കാർത്തിക്ക് പറഞ്ഞത് കേട്ട ജീന ഒന്ന് അതിശയിച്ചു…

"ഏഹ്…

💬 Comments

View all comments