0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3138

ബൈക്ക് വാങ്ങി തന്നെന്നോ...എന്നിട്ടെവിടെ…"

"അവിടെയുണ്ട്….സ്റ്റാൻഡിൽ…"

"എന്നിട്ടാണോ നീ എന്നോട് പറയാഞ്ഞേ...വാ ഇങ്ങോട്ട്…"

അവന്റെ കൈയും വലിച്ചുകൊണ്ടവൾ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ബെൽ മുഴങ്ങുന്നുണ്ടായിരുന്നു.

-------------------------------------

"പൾസർ 180...ബ്ലാക്ക് കളർ...ഹ്മ്മ്...നൈസ്…"

ബൈക്കിനടുത്തെത്തിയ ജീന ഒന്ന് ചുറ്റി നോക്കി പറഞ്ഞു.

"വാ...നമുക്ക് ഒന്ന് ചുറ്റിയിട്ട് വരാം.. "

ബൈക്കിൽ ചാരി അവൾ അവനെ നോക്കി.

"അതിനിപ്പോൾ ബെൽ അടിച്ചില്ലേ… ക്ലാസ്സ് തുടങ്ങും…"

"പിന്നെ നീ ആദ്യമായിട്ടല്ലേ കട്ട് ചെയ്യുന്നേ...ഇത് എന്റെ കാൾ എടുക്കത്തത്തിന്റെ ശിക്ഷ...കം ഓൺ കാർത്തീ…"

വിരൽ ചൂണ്ടി അവൾ വിളിച്ചപ്പോൾ ജിഷ്ണുവോ അഖിലോ അന്നത്തെ സംഭവങ്ങളോ അവന്റെ മനസ്സിൽ വന്നില്ല.

ബൈക്കിൽ ഈസി ആയി അവൾ കയറി അവന്റെ തോളിൽ കൈവെച്ചു അവൾ ഇരുന്നു.

അവളിട്ടിരുന്ന ചുരിദാർ ആയിരുന്നു അവന്റെ മനസ്സിൽ ചേച്ചിക്കും ഒന്ന് വാങ്ങിയാൽ കഷ്ടപ്പെടാതെ അവൾക്കിരിക്കാമായിരുന്നു എന്ന ചിന്തയിൽ ആയിരുന്നു കാർത്തിക്ക്.

"ഡാ എന്താ ആലോചിക്കുന്നെ പോ…"

അവന്റെ തോളിൽ തട്ടി ജീന ഒച്ചയിട്ടു…

"എങ്ങോട്ട് പോണം…??"

"എങ്ങോട്ടു വേണേലും പോവാം നീ ആദ്യം വണ്ടി എടുക്ക്…"

ബൈക്കിൽ അവർ ചുറ്റിപ്പിടിച്ചിരുന്നു പോവുന്നത് കണ്ട ജിഷ്ണുവിന്റെയും അഖിലിന്റെയും ഉള്ളിൽ പക കത്തുകയായിരുന്നു.

********************************

"എവിടെ ആയിരുന്നെടാ ചെക്കാ ഇതുവരെ എത്ര നേരായി കാത്ത് നിക്കുണൂ...ഇതിലും ബേധം ഞാൻ ബസിൽ വരണതായിരുന്നു…"

ജീനയുമായി ചുറ്റിയ കാർത്തിക് തിരിച്ചെത്തിയപ്പോൾ ഒത്തിരി വൈകിയിരുന്നു.

ജീനയെ കോളേജ് എൻട്രന്സിൽ ഇറക്കി അവൻ പായുകയായിരുന്നു കനിയെ പിക്ക് ചെയ്യാനായി.

"നിന്റെ ബാഗ് എന്ത്യെ ചെക്കാ…."

കയറി ഇരുന്നു കഴിഞ്ഞു കനി ചോദിച്ചു.

"അയ്യോ...ഞാൻ മറന്നുപോയി...കോളേജിൽ ഉണ്ട്…"

"എന്താടാ ബാഗ് കോളേജിൽ വച്ച് മറന്നു പോവേ….നിന്നെക്കൊണ്ട് വയ്യല്ലോ…"

"അത് ചേച്ചീ….ഞാൻ പെട്ടെന്ന്….
ഞാൻ ചേച്ചിയെ വീട്ടിൽ ആക്കിയിട്ട് പോയെടുക്കാം…"

അവൻ ബൈക്ക് എടുത്തുകൊണ്ട് പറഞ്ഞു.

കനിയെ വീട്ടിലാക്കി. അവൻ കോളേജിലേക്ക് പാഞ്ഞെത്തി.
ഭാഗ്യം കൊണ്ട് ക്ലാസ്റൂം അടച്ചിട്ടുണ്ടായിരുന്നില്ല…

അകത്തു കയറി

💬 Comments

View all comments