Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
ബാഗെടുത്തവൻ തിരികെ സ്റ്റാൻഡിലേക്ക് നടന്നു.
ബൈക്കിനടുത്തെത്തിയ അവന്റെ കണ്ണുകൾ ആഹ് കാഴ്ച്ച കണ്ടു പിടഞ്ഞു.
ബൈക്കിലെ പുറം മുഴുവൻ കോറി വരച്ചിരിക്കുന്നതവൻ കണ്ടു.
അവന്റെ കണ്ണുകൾ ചുറ്റും പരതി..
അവനൊഴികെ അവിടം ശൂന്യമായിരുന്നു.
അവൻ നടന്നു ബൈക്കിനടുത്തെത്തി,
അവിടെ അവൻ കണ്ടു ടാങ്കിന് മുകളിൽ കറുപ്പ് പെയിന്റിനെ ഉരിഞ്ഞു മാറ്റി കൊണ്ട് തിളങ്ങുന്ന വാക്കുകൾ.
"Bastard"
ഒരു നിമിഷം കൊണ്ടവന് അത് ചെയ്തതാരാണെന്നു മനസ്സിലായി.
അവന്റെ കൈവിരലുകൾ ബൈക്കിനു മുകളിലൂടെ ഓടിക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു.
തൊടുമ്പോൾ പൊള്ളുന്ന പോലെ ഹൃദയത്തിന്റെ മിടിപ്പ് കാതിൽ കേൾക്കാം…
ചുറ്റും നോക്കിയ അവനു ഉള്ളിലേക്കിരച്ചത്തിയ ഒറ്റപ്പെടൽ സഹിക്കാൻ കഴിഞ്ഞില്ല.
ഹെൽമെറ്റ് എടുത്തു വെച്ച് ബൈക്കിൽ കയറുമ്പോഴേക്കും അവൻ വിതുമ്പി പോയിരുന്നു.
ചേച്ചി തനിക്ക് വേണ്ടി അവളുടെ സേവിങ്‌സ് കൂട്ടിയതിൽ നിന്നും വാങ്ങി തന്ന ബൈക്ക്…
അച്ഛനും അമ്മയും എന്റെ വിഷമം കാണാൻ വയ്യാതെ വാങ്ങി തന്ന ബൈക്ക്.
ചിന്തകൾ അമ്പുകളായി അവന്റെ നെഞ്ചിലാഴ്ന്നു, ഇരുട്ട് തൂവിതുടങ്ങിയ വഴിവിളക്കുകൾ മിന്നി തുടങ്ങിയ റോഡിലൂടെ ബൈക്ക് ഓടിക്കുമ്പോൾ ആദ്യമായി എന്നതുപോലെ അവന്റെ കൈകൾ വിറച്ചു, കണ്ണിനെ മൂടിയ ജലപടവും ഹൃദയത്തെ തുളച്ച വിങ്ങലും മനസ്സിനെ പിടിച്ചുലച്ച നിമിഷം അവന്റെ കണ്ണിലേക്ക് മുന്നിലെ എതിർ വശത്തെ വണ്ടിയുടെ ഹെഡ്ലൈറ്റിൽ നിന്നുള്ള രശ്മികൾ തുളച്ചു കയറി.
********************************
"അവനെ കാണുന്നില്ലല്ലോ...ശ്ശെ...നിനക്ക് അവനെ വിടേണ്ട കാര്യമുണ്ടായിരുന്നോ കനി….ബാഗ് ഇപ്പൊ നാളെ എടുത്താലും പോരെ…"
"അച്ഛനെ വിളിച്ചു നോക്ക് അമ്മെ...ഇനി അവൻ അച്ഛന്റെ കൂടെ എങ്ങാനും ഉണ്ടേലോ…"
ഇരുട്ടിയിട്ടും കാർത്തിക്കിനെ കാണാത്ത ടെന്ഷനിൽ ആയിരുന്നു കനിയും രേവതിയും. പുറത്തു മഴ കോരിച്ചൊരിയുമ്പോൾ കനിയുടെയും രേവതിയുടെയും ഉള്ളിലും ഒരു ആശങ്കയുടെ പേമാരി പെയ്യുകയായിരുന്നു. ആ വീട്ടിലെ ലാൻഡ്‌ലൈൻ ആ വാർത്ത ആ വീട്ടിലേക്കെത്തിച്ചു. അങ്ങേതലക്കലെ സൗമ്യമായ സ്ത്രീ ശബ്ദത്തിനു രേവതിയുടെ നെഞ്ച് പിളർക്കാനുള്ള ശക്തിയുണ്ടായിരുന്നു. കനി
💬 Comments
View all comments