0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3140

സോഫയിൽ ഇരുന്നുകൊണ്ട് രേവതിയുടെ മുഖത്തേക്ക് നോക്കുമ്പോ കണ്ണുനീർ ഒഴുകുന്നത് കണ്ടതും അവൾ അമ്മയുടെ അടുത്തേക്കോടി. “എന്താമ്മേ ….കാർത്തിക്കിന്” എന്ന് ചോദിക്കുമ്പോഴെക്കും കൈകാലുകൾ തളരുന്നപോലെ തോന്നിയ രേവതിയെ കനി വേഗം താങ്ങിപിടിച്ചുകൊണ്ട് സിറ്റി ഹോസ്പിറ്റലിലേക്ക് കാർ ഇരപ്പിച്ചു കൊണ്ട് പായിച്ചു.

ആ സമയം തിരുവനന്തപുരത്തു നിന്നും വരുന്ന ദേവനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ, കോരിച്ചൊരിയുന്ന മഴയിൽ കാർ ഓടിക്കാൻ അവളേറെ ബുദ്ധിമുട്ടി. പക്ഷെയീവസ്‌ഥയിൽ വിറയ്ക്കുന്ന കയ്യും തളരുന്ന ശരീരവും മനസ്സുകൊണ്ട് കൈപ്പിടിയിലാക്കി അവൾ കാർ മുന്നോട്ടു പായിച്ചു. സൈഡ് സീറ്റിൽ മയങ്ങി തളർന്നു കിടക്കുന്ന രേവതി പാതി ബോധത്തിൽ കാർത്തിയുടെ പേര് ഉരുവിടുന്നത് കണ്ട കനിയുടെ മിഴികൾ സജലങ്ങളായി. കേട്ട വാർത്ത സത്യമായിരിക്കരുതേ എന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ട് ഹോസ്പിറ്റലിന്റെ മുന്നിലേക്ക് വണ്ടി പാർക്ക് ചെയ്തു. അവളുടെ മുഖത്തെ പരിഭ്രമം കണ്ടു അറ്റെൻഡർമാർ കാര്യമെന്തെന്നു തിരക്കി. ബോധക്ഷയം വന്ന രേവതിയെ ഹോസ്പിറ്റലിൽ വേഗം അഡ്മിറ്റ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുമ്പോഴും അവൾക്ക് കാർത്തിക്കിനെക്കുറിച്ചു അഡ്മിനിസ്ട്രേഷനിൽ വിവരം ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മനസ്സിൽ പ്രാർഥിച്ചുകൊണ്ടവൾ …റിസപ്‌ഷനിലെ പെൺകുട്ടിയോട് ചോദിച്ചു.

“കാ ..കാർത്തിക്...” പറയാൻ ശ്രമിക്കുമ്പോൾ അവളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. അവൾ അത് കാര്യമാക്കാതെ തലയുയർത്തി തന്റെ മുഖത്തേക്ക് നോക്കുന്ന പെൺകുട്ടിയോട് വീണ്ടും ചോദിച്ചു.

“കാർത്തിക് എന്നൊരു കുട്ടിയെ….ഇപ്പൊ ആക്സിഡന്റ് ആയിട്ട്, അഡ്മിറ്റ് ചെയ്തൂന്ന് വിളിച്ചു പറഞ്ഞിരുന്നു ...”

“ആ കാർത്തിക്, കോളേജ് സ്റ്റുഡന്റ് അല്ലെ.
ബൈക്ക് ആക്സിഡന്റ്, ആയിരുന്നു, 2nd
ഫ്‌ളൂരിലാണ്, കനി എന്നല്ലേ പേര് പറഞ്ഞത് …
ആരാണ് കാർത്തിക്കിന്റെ …?”

“ഹാ...അത് ….ചേച്ചിയാ…..ഞാൻ” ആ ഒരു നിമിഷത്തിൽ മനസിന്റെ പിടച്ചിലിൽ, എന്താണ് പറയേണ്ടതെന്നറിയാതെയവൾ ആശയകുഴപ്പത്തിലേക്ക് വഴുതിയെങ്കിലും, സ്വയം നിയന്ത്രിച്ചുകൊണ്ട് ചേച്ചിയെന്ന് പറഞ്ഞു. “ഇവിടെയൊരു സൈൻ ചെയ്തോളു, ട്ടോ...ഹെഡ് ഇന്ജെരി ആണ്...വലം കൈക്കും ചെറിയ പൊട്ടലുണ്ട് , മൈനർ ഓപ്പറേഷൻ വേണം. ”

റിസിപ്ഷനിൽ നീല സാരിയുടുത്ത കുട്ടിയുടെ

💬 Comments

View all comments