Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
ഒരോ വാക്കുമവളുടെ ഹൃദയത്തെ കീറി മുറിച്ചുകൊണ്ട് ചുടു ചോര കണ്ണിലൂടെ കവിൾത്തടത്തിലേക്കൊഴുകിയിറങ്ങി……..ശ്വാസം കിട്ടാതെയവൾ കണ്ണുകൾ ഇറുകെയച്ചുകൊണ്ട് കൈകൊണ്ട് സപ്പോര്ടിനായി മുൻപിലെ ടേബിളിൽ പിടിച്ചു….
“രേവതിയുടെ കൂടെ വന്നവർ ആരേലുമുണ്ടോ ?? ആൾക്ക് ബോധം വന്നിട്ടുണ്ട്…. ആരേലുമുണ്ടോ...”
കണ്ണീരു സാരിത്തുമ്പുകൊണ്ടു തുടച്ചവൾ വേഗത്തിൽ ഫസ്റ്റ് ഫ്‌ളൂരിലെ അറ്റത്തുള്ള മുറി ലക്ഷ്യമാക്കി നടന്നു.
“അമ്മെ ….കാ ..കാർത്തിക്ക്...”
“മോനെ ……….”
അവർ ശ്വാസം പൊട്ടുന്നപോലെ നിലവിളിച്ചു. അടുത്ത് നിന്ന ലേഡി ഡോക്ടർ, പെട്ടെന്ന് ഞെട്ടി തരിച്ചുകൊണ്ട് രേവതിക്ക് നേരെ തിരിഞ്ഞു.
“അയ്യോ...ഇങ്ങനെ കരയേണ്ട…..കൂടുതലൊന്നും പറ്റിയിട്ടില്ല കാർത്തിക് നു ചെറിയ ഒരു ഓപ്പറേഷൻ നടക്കുകയാണ്, അത് കഴിഞ്ഞു നിങ്ങൾക്ക് കാണാം, ഞാൻ തന്നെ അമ്മെ കൊണ്ടുപോയി കാർത്തിക്കിനെ കാണിക്കാം….കേട്ടോ…." രേവതിയുടെ തലയിൽ തഴുകി ആശ്വസിപ്പിക്കാനെന്നവണ്ണം ഡോക്ടർ അത് പറഞ്ഞപ്പോൾ വിതുമ്പലടക്കിക്കൊണ്ട് അവർ ഭിത്തിയിൽ ചാരി നിറകണ്ണുകളോടെ നിന്ന കനിയെ നോക്കി...
“പേടിക്കാനൊന്നുമില്ല, കൃത്യ സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞതുകൊണ്ട് ബ്ലഡ് അധികമൊന്നും പോയിട്ടില്ല…...”
കനിയോടും രേവതിയോടും ഡോക്ടർ പറഞ്ഞു.
“എനിക്കെന്റെ മോനെയൊന്നു കാണണം ….ഇപ്പോ..”
വീണ്ടും രേവതി കരഞ്ഞു.
“ഒപ്പേറഷൻ കഴിഞ്ഞാൽ കാണാം ട്ടോ ...ഞാൻ ചെക്ക് ചെയ്തിട്ടിപ്പോ വരാം ….താൻ മകൾ അല്ലെ, കൂടെയുണ്ടാവണം…...അമ്മയ്ക്ക് ഒന്നുടെ ഉറങ്ങിയെണീറ്റാ ...റിലീവ് ചെയ്യാം കേട്ടോ ….ഉറങ്ങിക്കോളൂ ….”
രേവതിയുടെ കൈ പിടിച്ചുകൊണ്ട് അമ്മയ്ക്ക് ശക്തിയേകുമ്പോഴും…. കനിയുടെ മനസ്സിൽ ഇരുട്ട് മൂടിയിരുന്നു… ആരും തുണയില്ലാതെയവൾ കസേരയിൽ ചാരിയിരിക്കുമ്പോ …..പതിയെ പതിയെ ഓർമ്മകളവളെ പിറകിലേക്ക് നയിച്ചു……
എത്രവേഗമാണ് കാലങ്ങൾ മനസിനേറ്റ മുറിവുകളെ മായ്ക്കാൻ ശ്രമിക്കുന്നത്, കടങ്കഥപോലെയുള്ള തന്റെ ജീവിതത്തിൽ, ശിശിരത്തിലെ ആ തണുപ്പുള്ള ദിവസം. ബസിൽ യാത്രചെയ്യുന്ന സഹപാഠികളുടെ മുഖവും, അവരുടെ കൈകൊട്ടിച്ചിരിയും പാട്ടും മങ്ങിയ ചിത്രങ്ങൾ പോലെ പതിയെ പതിയെ മനസിലേക്ക് തെളിഞ്ഞു…..
“കനീ …...കനീ”
“എന്താ മിസ്...”
“മോക്കെന്തോ വാങ്ങണമെന്ന് പറഞ്ഞില്ലെ ….”
“വേണം മിസ്….”
“ബസ് പുറപ്പെടാൻ
💬 Comments
View all comments