0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3222

ഇനിയും 15 മിനിറ്റെടുക്കും ….മോള് ശാരികയെയും കൂട്ടി പൊയ്ക്കോളൂ….ദേ ആ കാണുന്നതാണ് ഗുജറാത്തി സ്ട്രീറ്റ്, പെട്ടന്ന് വാങ്ങിയിട്ട് വേണം കേട്ടോ...”

“ശാരികേ ….” ബസിന്റെ ഇടയിൽ നിന്നും കനി തന്റെ അടുത്ത കൂട്ടുകാരിയെ വിളിച്ചപ്പോൾ...

“എന്താ കനി….”

“എടി, അമ്മയ്ക്കൊരു മാല വാങ്ങണം, കഴിഞ്ഞൂസം നടന്നു വരുമ്പോ കണ്ടില്ലേ ആ സ്ട്രീറ്റ്, വാ നമുക്ക് വേഗം പോയേച്ചും വരാ ......”

“കാല് വയ്ക്കുന്നില്ല ...കനി, ഒത്തിരി നടന്നില്ലേ ….” ശാരിക കനിയുടെ മുഖത്ത് നോക്കി തല ചരിച്ചുകൊണ്ട് ചിണുങ്ങിയപ്പോൾ, “മടിച്ചി” എന്നുപറഞ്ഞവളേ നോക്കിയൊന്നു കണ്ണുരുട്ടിയിട്ട് ബസിന്റെ മുൻവശത്തേക്ക് കനി വീണ്ടും നടന്നു. അവൾ മിസ്സിനോട് “തനിച്ചു ഞാൻ പൊയ്ക്കോട്ടേ”യെന്ന് ചോദിച്ചു. ഒരു നിമിഷം ആലോചിച്ചുകൊണ്ടവർ “പെട്ടന്ന് വേണം കേട്ടോ…” എന്ന് മാത്രം പറഞ്ഞുകൊണ്ട് കനിയ്ക്കായി കാത്തിരുന്നു…..കനി നടന്നുകൊണ്ട് തിരക്കുള്ള സ്ട്രീറ്റിന്റെ ഉള്ളിലേക്ക് നടന്നു…...

“ബസ് എടുക്കാൻ പോവാ ...ആരേലും വരാനുണ്ടോ ഇനി ?”

“ശാരികേ കനി വന്നോ …??”

“ഇല്ലാലോ മിസ് ….”

“ഈ കുട്ടിയതെവിടെ പോയി …..”

ടീച്ചർമ്മാർ ആ സ്ട്രീറ്റിലേക്ക് ചെന്നന്വേഷിച്ചെങ്കിലും അവർക്കാർക്കും കനിയെ കുറിച്ചൊരു വിവരവും കിട്ടില്ല. അന്നവർക്ക് ഊട്ടിയിൽ നിന്നും തിരികെ പോകാനുമായില്ല. കൂടെയുള്ള കുട്ടികൾ വല്ലാതെ പരിഭ്രാന്തരായിരുന്നു. കനിയ്ക്കെന്തു സംഭവിച്ചെന്നറിയാതെ അവരെല്ലാം ഓരോന്ന് ആലോചിച്ചുകൊണ്ട് ഒന്നും കഴിക്കാതെയും ഉറങ്ങാൻ കഴിയാതെയും നൊമ്പരപ്പെട്ടു. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം അടുത്തുള്ള ഹോസ്പിറ്റലുകളിൽ അന്വേഷിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.

വിവരമറിഞ്ഞു ദേവനും രേവതിയും സ്‌ഥലത്തെത്തി. ദേവൻ സ്‌കൂൾ ടീച്ചേഴ്സിനോട് കുട്ടികളെയും കൂട്ടി തിരിച്ചു പോകാനായി പറഞ്ഞുകൊണ്ട് പോലീസിന്റെ സഹായത്തോടെ കനിയെ കണ്ടെത്താൻ ശ്രമിച്ചു. പക്ഷെ മൂന്നാം ദിവസമാണ്, ഒരു ഹോസ്പിറ്റലിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് ഒരു വിവരമെത്തിയത് - ഒരു പതിനാല് വയസുകാരി പെൺകുട്ടി ബോധമില്ലാതെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും, സ്‌കൂളിന്റെ പേരും മറ്റും ഐഡി കാർഡിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും

💬 Comments

View all comments