Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
തഴുകി തലോടികൊണ്ടിരുന്നു. ചിന്തകൾക്ക് ആണ്ടുകളായി മണ്ണിലുറച്ചു പോയ കരിങ്കല്ലിന്റെ ഭാരം നെഞ്ചിനു മേലെ ആഞ്ഞമർന്നപ്പോൾ ഉള്ളിൽ കെട്ടിയ വിങ്ങൽ ഒരു നിശ്വാസമായി പുറത്തേക്ക് വന്നു.
അച്ഛന് പിറകെ ഗേറ്റ് അടച്ചു അവൻ മുറ്റത്തേക്ക് കയറുമ്പോൾ കോലായിപ്പടിയിൽ കാറിന്റെ ശബ്ദം കേട്ടെന്നോണം അമ്മ രേവതി എത്തിയിരുന്നു. അടുക്കളയിൽ പണിയിലായിരുന്നതിനാൽ നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ടാണ് മുന്നിലേക്കെത്തിയത്,
അൻപത് കഴിഞ്ഞ ഐശ്വര്യം നിറഞ്ഞ മുഖത്തിൽ രാവിലെ തൊട്ട ചന്ദനം, തിരക്ക് പിടിച്ച പണിയിൽ പാതി പൊടിഞ്ഞു വീണിരുന്നു.
അകത്തേക്ക് കയറിയ ദേവന്റെ കയിൽ നിന്നും ബാഗ് കയ്യിലേക്ക് വാങ്ങി രേവതി കാർത്തിക്കിന്റെ കൈയ്യിൽ ചുറ്റിപ്പിടിച്ചു.
"എന്തായി ഏട്ടാ….ചേർത്തോ.."
രേവതി ചോദിച്ചു.
"ഉവ്വ്...ഓഫീസിൽ ചോദിച്ചപ്പോൾ അടുത്തയാഴ്ച്ച ക്ലാസ് തുടങ്ങാൻ സാധ്യത ഉണ്ടെന്നാ പറഞ്ഞെ…"
"ഹാവൂ...അഡ്മിഷൻ കിട്ടീലോ അത് മതി,
കോളേജ് ഒക്കെ ഇഷ്ടയോടാ...കാർത്തീ…"
രേവതി അവനെ ചുറ്റി ചോദിച്ചപ്പോൾ അവന്റെ ഉത്തരം ഒരു ചിരിയിൽ ഒതുക്കി കാർത്തിക് നിന്നു.
"കുറച്ചു വെള്ളം കുടിക്കാൻ എടുക്ക് രേവതി…"
ദേവൻ കുഷ്യനിട്ട കറുത്ത കസേരയിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞത് കേട്ട രേവതി ഉടനെ അടുക്കളയിലേക്ക് പോയി.
"കാർത്തീ…"
പതിഞ്ഞ സ്വരത്തിൽ ഉള്ള ദേവന്റെ വിളിയിൽ അവൻ തിരിഞ്ഞു.
"നീ നല്ലോണം പഠിക്കണം, ഒരു നിലയിൽ എത്തണം….
ഇനി എത്ര കാലം ഞാനോ അമ്മയോ ഉണ്ടാവും എന്നൊന്നും പറയാനൊക്കില്ല…"
"അച്ഛാ…."
ഇടയ്ക്ക് ഉയർന്ന കാർത്തിക്കിന്റെ ഒച്ചയെ തടഞ്ഞുകൊണ്ട് ദേവന്റെ കൈ പൊങ്ങി.
"കുട്ടിക്കളിയൊക്കെ ഇനി മതിയാക്കണം, നിന്റെ ചേച്ചി...അവളെ നോക്കണം..
കൂടെ ഉണ്ടാവണം…"
പറയുമ്പോൾ ദേവന്റെ കൺകോണിലെവിടെയോ ചെറു നനവ് പടർന്നു.
അത് മറയ്ക്കാനെന്നോണം അത്രയും പറഞ്ഞ ദേവൻ അരികിൽ കിടന്ന പത്രമെടുത്തു നിവർത്തി അതിലേക്ക് മുഖം പൂഴ്ത്തി.
ദേവന്റെ വാക്കുകൾ അവന്റെ ഉള്ളിൽ പതിഞ്ഞിരുന്നു. തലയാട്ടി, മരപ്പടികൊണ്ടുള്ള പടികളിൽ ചവിട്ടി അവൻ തന്റെ മുകളിലെ മുറിയിലേക്ക് നടന്നു. ഇരു നിലകളിലുള്ള ആഹ് വീട്ടിൽ താഴെ മുറിയും അടുക്കളയും ഹാളും ഡൈനിങ്ങ് ഹാളും, മുകളിൽ കാർത്തിക്കിന്റെയും ചേച്ചി കനിയുടെയും മുറികൾ ആയിരുന്നു.
മുറിയിലേക്കെത്തിയ കാർത്തിക് തോൾ ബാഗ് കട്ടിലിലേക്കിട്ടു.
ഷർട്ട് ഊരി ഹാങ്കറിൽ തൂക്കി മുറിയിലെ കണ്ണാടിക്കു മുന്നിലവൻ
💬 Comments
View all comments