0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3100

നിന്നു,
മാംസം ഒട്ടും ചാടാത്ത പേശികൾ തെളിഞ്ഞു കാണുന്ന വെളുത്ത ദേഹവും ഓവൽ ഷേപ്പ്ലുള്ള മുഖവും അവൻ നോക്കി.
അമ്മയുടെയും ഒരു രൂപഭാവവും തനിക്കില്ല എന്ന് വീണ്ടും അവൻ ആഹ് കണ്ണാടിയിൽ നിന്ന് മനസ്സിലാക്കി.
വെളുത്ത നിറം മാത്രം അമ്മയുടെതിൽ നിന്നെന്നു പറയണം എന്നുണ്ടെങ്കിലും അമ്മയിലും വെളുത്താണ് താൻ എന്നുള്ള പകൽപോലെ തെളിഞ്ഞ സത്യം അവനെ അസ്വസ്ഥനാക്കി.

"കാർത്തീ….താഴെ വാ...ഊണെടുത്തു വച്ചിട്ടുണ്ട്…"

താഴെ രേവതിയുടെ നീട്ടിയുള്ള വിളി കേട്ട അവൻ അവന്റെ ഉള്ളുലയ്ക്കുന്ന സന്ദേഹങ്ങളെ അടക്കി,
ഉടുപ്പ് മാറ്റി ഒരു ഷോർട്സും ടി ഷർട്ടും എടുത്തിട്ടു താഴേക്കിറങ്ങി.
ഡൈനിങ്ങ് ടേബിളിൽ ഊണ് കഴിച്ചുകൊണ്ട് ദേവൻ ഇരുന്നിരുന്നു,
ദേവനടുത് കസേര വലിച്ചിട്ട് കാർത്തിക് ഇരുന്നതും രേവതി അവനു ചോറ് വിളമ്പി.

"ഏട്ടാ....
…..നാട്ടിൽ നിന്ന് സുകന്യ വിളിച്ചിരുന്നു…
ഒന്നത്രടം ചെല്ലാൻ…."

"എന്താ,....അമ്മയ്ക്ക് എന്തേലും വയ്യായിക…???"

"ഏയ്...അങ്ങനെയൊന്നും പറഞ്ഞില്ല…
അമ്മയ്ക്ക് പിള്ളേരെയൊക്കെ ഒന്ന് കാണണം എന്ന് പറഞ്ഞു…
കാർത്തിക്ക് കോളേജ് തുറക്കും മുന്നേ നമുക്ക് എല്ലാവർക്കും കൂടെ ഒന്ന് നാട്ടിൽ പോയി വന്നാലോ…"

"ആലോചിക്കാം...കനിക്ക് ലീവ് കിട്ടുമോ എന്ന് കൂടെ നോക്കണ്ടേ…"

ദേവൻ പറഞ്ഞത് കേട്ട് രേവതി മൂളി, ഇതിലൊന്നും സംസാരിക്കാതെ കാർത്തിക്ക് ഭക്ഷണം കഴിച്ചെഴുന്നേറ്റു.

റൂമിലെത്തി ഹെഡ്സെറ്റ് എടുത്തു ഫോണിൽ പാട്ട് വെച്ചു, ജനലിലേക്ക് കാലു നീട്ടി വച്ച് കസേരയിൽ ചാരി മുഖത്തേക്കൊഴുകുന്ന ചെറു കാറ്റേറ്റ് അവനിരുന്നു.

"സായന്തനത്തിന്റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി
ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം
സ്വര്‍ഗ്ഗ വാതില്‍ കിളി തേടി തീരാ തേന്‍ മൊഴികള്‍
നാദം - നാദം - മൃദുവായി കൊഴിയും നിനവില്‍ പോലും
മെല്ലേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു്….."

ഉച്ച വെയിലിന്റെ ചെറു ചൂടും ചൂരും നിറഞ്ഞ കാറ്റ് അവനെ നിദ്രയിലാഴ്ത്തി.
-------------------------------------

കരയുന്ന ഗേറ്റിന്റെ തുളയ്ക്കുന്ന സ്വരമാണ് അവനെ ഉറക്കത്തിൽ നിന്ന് വലിച്ചെടുത്തത്,
സുഖകരമായ മന്ദതയിൽ നിന്നുണർന്നു തുടങ്ങിയ അവന്റെ ബ്രൗൺ കണ്ണുകൾ മുറ്റത്തെ ജനലിലൂടെ ഗേറ്റിലേക്ക് നീണ്ടു.
ചെവിയിൽ നിന്നെപ്പോഴോ ഹെഡ്സെറ്റ് ഊരിപോയിരുന്നു.
കസേരയിൽ ഒന്ന് നേരെ ഇരുന്നവൻ മുറ്റത്തു നോക്കുമ്പോൾ

💬 Comments

View all comments