0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3101

കനി ഗേറ്റ് അടച്ചു മുറ്റത്തൂടെ നടന്നു വരികയായിരുന്നു.
കറുത്ത സാരി നീറ്റായി ഞൊറിഞ്ഞുടുത്തിട്ടുണ്ട്, അതെ നിറത്തിലുള്ള ബ്ലൗസ്.
സാരിയിൽ അവിടാവിടായി കുഞ്ഞു സ്വർണ പൂക്കൾ തുന്നിയിട്ടുണ്ട്, ബ്ലൗസിന്റെ കയ്യിലും സ്വർണ്ണത്തിന്റെ ചുറ്റൽ,
കയ്യിൽ ഒരു ഹാൻഡ്ബാഗ് തൂക്കിയിട്ടിട്ടുണ്ട്,
അമ്മയുടെ നിറവും മുഖവും കിട്ടിയിരിക്കുന്നത് കനിക്കാണെന്നു അവനു തോന്നിയിട്ടുണ്ട്,
ഗോതമ്പിന്റെ നിറവും വട്ട മുഖവും,
അധികം ഒരുങ്ങാറില്ല, അധികം ആരോടും സംസാരിക്കാറുമില്ല,
പണ്ടൊക്കെ ചേച്ചി ഇതുപോലെ ഒന്നും ആയിരുന്നില്ല എന്ന് പലരും പറഞ്ഞു താനും കേട്ടിട്ടുണ്ട്,
എപ്പോഴും ചിരിയും കളിയും എല്ലാവരോടും വർത്തമാനവും കുസൃതിയുമെല്ലാം പറഞ്ഞിരുന്ന ഒരാളായിരുന്നു ചേച്ചി എന്ന് ഒത്തിരിപ്പേർ തന്നോട് പറഞ്ഞിരുന്നതായി അവൻ ഓർത്തു.
പക്ഷെ താൻ കണ്ട നാൾ മുതൽ തന്റെ ചേച്ചി ഇങ്ങനെയാണെന്ന് അവനറിയാം, ഒട്ടും ഒരുങ്ങാതെ തന്നെ ചേച്ചിയെ കാണാൻ സുന്ദരി ആയിരുന്നു…
ചേച്ചിക്ക് ഇപ്പോൾ മുപ്പത്തിരണ്ട് വയസ് കഴിഞ്ഞു,
ആലോചനകൾ ഒരുപാട് വന്നിട്ടും അവൾ സമ്മതിക്കാതിരുന്നത് എന്താണെന്ന് അവനിപ്പോഴും കൃത്യമായിട്ട് അറിയില്ല…
അവളുടെ വിസമ്മതം കൊണ്ട് മാത്രമാണ് അതൊന്നും നടക്കാതിരുന്നത് എന്ന് മാത്രം അവനറിയാം, ഒരിക്കൽ അവളോട് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ, അതൊട്ടും ഇഷ്ടമില്ലാത്തത് പോലെ ആണ് പെരുമാറിയത്...എങ്കിലും അവളുടെ ഉള്ളിലെന്തിന്റെയോ നീറ്റൽ അവനു മനസ്സിലായിരുന്നു.
അവളുടെ കണ്ണീര് മറ്റെന്തിനേക്കാളും അവനെ നോവിക്കുന്ന ഒന്നായിരുന്നു,
എന്തുകൊണ്ടങ്ങനെ എന്ന് നിർവചിക്കാൻ അവനിതുവരെ കഴിഞ്ഞിരുന്നില്ല,
ആലോചനയിൽ ആണ്ട് അവൻ അവിടെയിരിക്കുമ്പോൾ പുറകിൽ ഡോർ തുറക്കുന്ന ശബ്ദം അവൻ കേട്ടു.

"കാർത്തീ…"

പിന്നിൽ കനിയുടെ നേർത്ത ശബ്ദം.

"ഉം…"

അവൻ പതിയെ തിരിഞ്ഞു,
ഡോർ തുറന്നു അവനു മുന്നിൽ കനി ഉണ്ടായിരുന്നു, ബാങ്കിൽ നിന്ന്
വന്ന അതെ വേഷത്തിൽ കനി.
സാരിയുടെ മുന്താണി എടുത്ത് ഇടുപ്പിൽ കുത്തിയിരുന്നു, അഴിച്ചിരുന്ന മുടി ഉയർത്തി കെട്ടിയിരുന്നു.
അവളുടെ കയ്യിൽ രണ്ടു കപ്പുകളിൽ ആയി ചായ.
അവനെ നോക്കിയ കനി അകത്തേക്ക് വന്നു. കയ്യിൽ ഉണ്ടായിരുന്ന ചായ അവനു നേരെ നീട്ടി.

"ഞാൻ എടുത്തേനേല്ലോ...ചേച്ചി വന്നേല്ലേ ഉള്ളൂ…",

അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി അവൻ പറഞ്ഞു. അവന്റെ ഒഴുകി കിടന്ന മുടിയിലൂടെ കൈയൊടിച്ചു അവൾ അവനരികിൽ ജനലിൽ ചാരി ഇരുന്നു

💬 Comments

View all comments