Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
പലപ്പോഴും സമ്മതിച്ചില്ല, പയ്യെ പയ്യെ കാർത്തികിൽ നിന്നും കനി അകലനും തുടങ്ങി. ദൂരെയെങ്ങോ കേഴുന്ന വേഴാമ്പലിനെ പോലെ അവളുടെ ഉള്ളിൽ തീരാത്ത വിങ്ങലുമായാണ് ഒരുനാളും അവൻ വളരുന്നതവൾ നോക്കി കണ്ടത്. അവനോടു താനാണ് അവന്റെയമ്മയെന്നു പറയാൻ അവൾക്കനുവാദമില്ല. ദേവനും രേവതിയുമവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാണു അന്നങ്ങനെ ചെയ്തതെന്ന് അവൾക്ക് പിന്നീടാണ് മനസിലായത്. പക്ഷെ കാർത്തിക്കിന്റെ മനസ്സിൽ നോവിക്കാൻ തക്കവണ്ണം ഒരു വേദന ഉണരുമ്പോ അദൃശ്യമായ ഇന്നും മുറിയാത്ത ഒരു പൊക്കിൾകൊടിയിലൂടെ അവളുടെ മനസിലേക്ക് ആ വേദനകൾ പത്തിരിട്ടയായി അരിച്ചെത്തുമായിരുന്നു….
“കനീ …..”
“ഹാ ഡോക്ടർ!”
നിറകണ്ണുകളോടെ അവൾ ഡോക്ടറെ നോക്കി, സാരിത്തുമ്പുകൊണ്ട് കണ്ണീരു തുടച്ചു.
“സർജറി കഴിഞ്ഞു ട്ടോ …. പേടിക്കാനൊന്നുമില്ല… കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും, അപ്പൊ കാണാം ട്ടോ….ഹാ അമ്മ ഉറങ്ങിയല്ലേ, ഉറങ്ങിക്കോട്ടെ…. കാർത്തിക്കിന്റെ അച്ഛൻ എത്തിയില്ല ഇതുവരെ ?”
“ഇല്ല ..വിളിക്കണം, ഇപ്പൊ...”
“റൂമിലേക്ക് മാറ്റിക്കഴിഞ്ഞിട്ട്, നേഴ്‌സ് വന്നു പറയും കേട്ടോ….”
ഡോക്ടർ പോയ ശേഷം, കനി ദേവനെ വീണ്ടും വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിലെ കാര്യങ്ങൾ എല്ലാമവൾ പറഞ്ഞു ധരിപ്പിച്ചു. പക്ഷെ ഇടയ്ക്കിടെ റേഞ്ച് കുറവാകുന്നതുകൊണ്ട് അദ്ദേഹം പറയുന്നത് കനിക്കും കേൾക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും അപകട നില തരണം ചെയ്തത് അറിഞ്ഞപ്പോൾ ദേവനു ഒരല്പം ആശ്വാസം നൽകി. അദ്ദേഹം ടൗണിൽ എത്താറായെന്നും അരമണിക്കൂറിൽ ഹോസ്പിറ്റലിലേക്ക് വരുമെന്നും കനിയോട് പറഞ്ഞശേഷം ഫോൺ വെച്ചു.
“അമ്മയുണർന്നോ …..കിടന്നോമ്മേ…..”
“കാർത്തി...”
“സർജറി കഴിഞ്ഞമ്മേ...കുഴപ്പമൊന്നുല്ല….ഇപ്പൊ കാണാം….” കനി രേവതിയുടെ അടുത്തേക്കിരുന്നുകൊണ്ട് അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
“ബൈക്ക് വാങ്ങാതിരുന്നാ മതിയായിരുന്നു…..”
കനിയുടെ കൈകോർത്തുകൊണ്ട് രേവതി വിങ്ങുമ്പോ അമ്മയെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് കുറ്റബോധത്തിൽ കനിയും നീറി.
“അമ്മയ്ക്ക് കുടിക്കാൻ ഞാനെന്തെങ്കിലും കിട്ടുമോ നോക്കട്ടെ...”
ഫ്ലാസ്കുമെടുത്തുകൊണ്ട് കാന്റീനിലേക്ക് കനി വേഗം നടന്നു.
*******
ദേവൻ എത്തുമ്പോ കാർത്തിക്കിനെ മുറിയിലേക്ക് മാറ്റിയിരുന്നു. വലതു കൈപ്പത്തിയിൽ
💬 Comments
View all comments