0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3228

ഫ്രാക്ചർ ഉണ്ട്, അതുപോലെ തലയ്ക്കും ചെറിയ അടികിട്ടിയതുകൊണ്ട് കെട്ടു കെട്ടിയിട്ടുണ്ട്. ദേവനെ കണ്ടതും കാർത്തിക്ക് ബെഡിൽ നേരെയിരുന്നുകൊണ്ട് ചിരിക്കാനായി ശ്രമിച്ചു. പക്ഷെ അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോ കുറുമ്പ് കാട്ടിയ കൊച്ചുകുട്ടിയുടെ ഭാവമാണ് കാർത്തികിനെപ്പോഴും. ദേവന്റെ മുഖത്തു ചെറിയൊരു ദേഷ്യവും സങ്കടവും വന്നപ്പോൾ, കനി അച്ഛനെ നോക്കി വേണ്ടാന്നു തലയാട്ടി.

“കഴിച്ചോ നിങ്ങൾ….”

“ഇല്ലച്ഛാ, വിശക്കുന്നുണ്ട് ….” കാർത്തിക് പറഞ്ഞു.

“ഞാനിപ്പോ വരാം...”

“ഞാനും വരാം അച്ഛാ ...” കാർത്തിക്കിന്റെ ഇടം കൈയിൽ കോർത്ത കനിയുടെ കൈ അവൾ വിടീച്ചുകൊണ്ട് ദേവന്റയൊപ്പം കാന്റീനിലേക്ക് നടന്നു.

“അച്ഛാ ...അവന്റെ ബൈക്ക് തെന്നി എന്നാണ് പറഞ്ഞത്. പെട്ടന്ന് എതിരെ വണ്ടിയുടെ ഹെഡ്‍ലൈറ് കണ്ണിലേക്കടിച്ചപ്പോൾ വേണ്ടി വെട്ടിച്ചതും പറ്റിയതാണത്രേ ….”

“ഇനി പറഞ്ഞിട്ടെന്തിനാ ….നീ അല്ലേ, പുന്നാര അനിയന് വാങ്ങിച്ചുകൊടുത്തത്….”

“അതവന് ബസിൽ, കുട്ടികളൊക്കെ കളിയാക്കുന്നു എന്ന് പറഞ്ഞു കരഞ്ഞിട്ടാണച്ഛാ….”

“എന്നിട്ടവനെന്താ അത് കോളേജിൽ കംപ്ലയിന്റ് ചെയ്യാത്തത്.”

“അച്ഛനറിഞ്ഞൂടെ അവനെ...”

“ശെരി ഞാനൊന്നു മാനേജ്‌മന്റ് നോട് സംസാരിക്കുന്നുണ്ട് എന്തായാലും...”

മസാല ദോശയും കോഫിയും വാങ്ങിച്ചുകൊണ്ട് കനിയും ദേവനും കാർത്തിക്കിന്റെ അടുത്തെത്തി. ഒന്നിച്ചു കഴിച്ച ശേഷം സംസാരിച്ചിരിക്കുമ്പോ ഡോക്ടർ അവിടേക്ക് വന്നു.

“ഒരു മാസം റസ്റ്റ്!! , കൈ അനങ്ങാതെ നോക്കണം കേട്ടോ.., പിന്നെ തലയിലെ മുറിവ് അത്ര സാരമാക്കണ്ട, പിന്നെ ടാബ്ലെറ്സ് ഒക്കെ സമയത്തിന് കഴിക്കണം കേട്ടോ…. രണ്ടൂസം ഇവിടെ ഒരു ഫോര്മാലിറ്റിക്ക് ബെഡ്‌റെസ്റ്റ് ഇരിക്കുന്നോണ്ട് ബുദ്ധിമുട്ടൊന്നും ഇല്യാലോ...” ലേഡിഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള വർത്തമാനം ദേവന്റെയും കുടുംബത്തിന്റെയും മനസ്സിൽ ഒരല്പം ആശ്വാസം പകരുന്ന വിധമായിരുന്നു.

****************

രാവിലെ ദേവന്റെ ഫോണിലേക്ക് ആക്സിഡന്റ് കേസ് യുമായി ബന്ധപ്പെട്ട് പോലീസ് വിളിക്കയുണ്ടായി. അദ്ദേഹം മാറി നിന്നുകൊണ്ട് സംസാരിച്ചു തുടങ്ങി. ബൈക്കിൽ എഴുതിയ കാര്യത്തെപറ്റിയവർ ദേവനോട് സൂചിപ്പികയും ചെയ്തു. കനി പറഞ്ഞതും വെച്ച് നോക്കിയപ്പോൾ, അത് കോളേജ് വിദ്യാർത്ഥികൾ ആണെന്ന് ദേവനുറപ്പായി. അദ്ദേഹം പല്ലു

💬 Comments

View all comments