0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3229

കടിച്ചുകൊണ്ട് ദേഷ്യം പിടിച്ചമർത്തി.
കാർത്തിക്കിന്റെ മുഖത്തേക്ക് നോക്കുമ്പോ അദ്ദേഹത്തിന് ദേഷ്യവും വന്നു. തന്നോട് എല്ലാം തുറന്നു പറയാനുള്ള സ്‌പേസ് കൊടുത്തിട്ടും, അവനിങ്ങനെ…... ഹാ കാർത്തിക് കൂടുതൽ കുഴപ്പമൊന്നും ഉണ്ടാകണ്ട എന്ന് കരുതി പറയാത്തതാവാം എന്നൂഹിച്ചു കൊണ്ട് അദ്ദേഹം ടൌൺ S.I യോട് കോളേജിൽ ഇതേപ്പറ്റി പ്രത്യേകം അന്വേഷിക്കാൻ ആവശ്യപ്പെട്ടു.

കാർത്തിക് രാവിലെ ബ്രെക്ഫാസ്റ് കഴിഞ്ഞപ്പോൾ ഒന്ന് മയങ്ങുകയായിരുന്നു. ജീനയും ഒപ്പം ക്‌ളാസിലെ ഒന്ന് രണ്ടു പെൺകുട്ടികളും വിവരമറിഞ്ഞപ്പോൾ അവനെ കാണാനായി വന്നു. കനിയായിരുന്നു കാർത്തിക്കിന്റെ ഫോൺ രാവിലെ ഓൺ ചെയ്തത് അതിലേക്ക് വന്ന കൂടുതൽ മിസ്ഡ് കാൾ ജീനയുടെയാണെന്നും കനി മനസിലാക്കിയപ്പോൾ തിരിച്ചവളെ വിളിച്ചു വിവരം പറഞ്ഞിരുന്നു.

ക്‌ളാസ്സിലെ കുട്ടികളോടപ്പം അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് S.I ആക്‌സിഡന്റനെകുറിച്ചറിയാൻ എന്ന വ്യാജേന ദേവന്റെ നിർദേശപ്രകാരം ബൈക്കിൽ എഴുതിയതിനെക്കുറിച്ചു എന്തെങ്കിലും അറിയാമോ എന്ന് കാർത്തിക്കിനോട് ചോദിയ്ക്കാൻ വേണ്ടി വന്നത്.

“മനഃപൂർവം ആരെങ്കിലും ചെയ്തതാണോ ?”

“അല്ല സാർ, എന്റെ കൈയിൽ നിന്നും വന്ന മിസ്റ്റേക് ആണ്.”

“ഇവരൊക്കെ കാർത്തിക്കിന്റെ ക്‌ളാസിൽ പഠിക്കുന്ന കുട്ടികൾ ആണല്ലേ?”

“അതെ സാർ.”

“ഒരു മിനിറ്റൊന്നു പുറത്തേക്ക് വരാമോ...”

പരസ്പരം നോക്കി എന്താണെന്നറിയാത്ത ഭാവത്തിൽ, ജീനയും കൂട്ടരും നിൽക്കുമ്പോ S.I ലാത്തിയും പിടിച്ചു പുറത്തേക്ക് നടന്നു.

“ഹാ ഞാൻ ചോദിക്കാൻ വന്നത്. കാർത്തിക്കിന് കോളേജിൽ നിന്നും ബുള്ളിയിങ് മറ്റോ, ഉള്ളതായിട്ടറിയാമോ…?? ബസിൽ വരുമ്പോഴോ മറ്റോ...”

ആ ചോദ്യം അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ കണ്ണട മുഖത്ത് വെച്ച കൂട്ടത്തിൽ ഉയരം കുറഞ്ഞ ചുരുണ്ട മുടിയുള്ള പെൺകുട്ടി, എന്തോ പറയാൻ വന്നിട്ട് അത് വിഴുങ്ങുന്ന പോലെ SI യ്ക്ക് തോന്നി.

“എന്തായാലും പറഞ്ഞോളൂ, കേസാക്കുമെങ്കിലും ഒഫീഷ്യൽ പേപ്പറിൽ കുട്ടിയുടെ പേരൊന്നും വരില്ല. പേടിക്കണ്ട ….”

“സാർ, അത്...”

“ങ്ങും...”

“കാർത്തിക്കും...ജീനയും തമ്മിൽ നല്ല ഫ്രെണ്ട്സ് ആണ്, പക്ഷെ സീനിയർസിലെ ചില ചേട്ടന്മാരും, പിന്നെ ക്‌ളാസിലെ

💬 Comments

View all comments