Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
ഒന്ന് രണ്ടുപേരും ചേർന്ന് കഴിഞ്ഞ ദിവസം ബസിൽ വച്ച് ഇതേച്ചൊല്ലി, കാർത്തികിനെ കരയിപ്പിച്ചിരുന്നു…...ജീനയോടു അടുക്കണ്ട, സംസാരിക്കണ്ട എന്നൊക്കെ വാണിംഗ് കൊടുക്കുന്ന്നതും പിന്നെ …..”
“പിന്നെ ….”
“കാർത്തിക്കിന്റെ അച്ഛൻ ദേവൻ അല്ലാന്നും, പറഞ്ഞവർ അവനെ കരയിപ്പിച്ചു…..ഞങ്ങൾക്ക് അവരെ പേടിയാണ് സാർ.”
“ആരാണ് അവർ?”
“അഖിൽ, ജിഷ്ണു, മഹേഷ്, നന്ദു, ഫ്രഡി.”
“ശെരി, ജീന ആരാണ് ...”
“ഞാനാണ് സാർ.”
“ജീന, നിങ്ങൾക്ക് ഒരു കംപ്ലയിന്റ് തന്നാൽ അതിലൊരു സൈൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമോ ?”
“ഇല്ല സാർ, ഞങ്ങൾ എല്ലാരും സൈൻ ചെയ്യാം...”
“കുട്ടിക്കോ ?”
“ചെയ്യാം സാർ.”
“OK.”
S.I അവിടെന്നു കംപ്ലയിന്റ് എഴുതി വാങ്ങിയശേഷം, കോളേജ് മാനേജ്‌മന്റ് മായി സംസാരിച്ചു. എൻക്വിയരിക്കു വിട്ടതുകൊണ്ടും പോലീസ് കേസ് ആയതുകൊണ്ടും അവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനമായി. കാർത്തിക്കും കനിയും അന്ന് ഇതൊന്നുമറിഞ്ഞില്ല, ജീനയും കോളേജ് പോവാഞ്ഞത് കൊണ്ട് അവൾക്കും ഇതേകുറിച്ച് അറിയാമായിരുന്നില്ല.
*********
അടുത്ത ദിവസം കാർത്തിക് ഡിസ്ചാർജ് ആവുന്നതിനു അരമണിക്കൂർ മുൻപ്.
S.I യും ഒപ്പം കോളേജിലെ മഹാന്മാരും ഹോസ്പിറ്റലിലേക്ക് വന്നു. അവരെയെല്ലാരും ഒന്നിച്ചുകണ്ടപ്പോൾ കാർത്തിക് ഒന്ന് ഞെട്ടിക്കൊണ്ട്, കനിയുടെ കൈപിടിച്ചു. അവന്റെ നെഞ്ചിൽ പഞ്ചാരിമേളമായിരുന്നു. ദേവൻ ബെഡിന്റെ അടുത്ത് ബാഗിൽ സാധനങ്ങൾ ആക്കുന്ന തിരക്കിൽ ആയിരുന്നു. S.I സാർ ദേവന് ഒരു ചിരിച്ചുകൊണ്ട് സൽയൂട്ട് കൊടുത്തു.
“ദേവൻ സാറെ, ഇവര് കുറ്റം സമ്മതിച്ചു, സാറ് സംശയിച്ചപോലെ തന്നെയായിരുന്നു. ചെറുതായിട്ട് ചില കൈക്രിയകൾ ഒക്കെ വേണ്ടി വന്നു. പക്ഷെ സാരമില്ല….ഉം മുന്നോട്ട് വന്നേഡാ….” പതുങ്ങി പിറകിൽ തലകുനിച്ചു നിൽക്കുന്ന ശ്യാം മുന്നോട്ടു വന്നു നിന്നുകൊണ്ട് കാർത്തികിനോട് മാപ്പു ചോദിച്ചു.
“കാർത്തിക്, ഞങ്ങളുടെ ഭാഗത്തു നിന്നും ഇനി കുഴപ്പമൊന്നും ഉണ്ടാകില്ല, എക്സ്ട്രീം ലി സോറി…. ”
അവൻ എന്താണ് സംഭവമെന്നറിയാത്ത പോലെ നിന്നപ്പോൾ...
“കാർത്തിക്, നീയൊന്നും പറഞ്ഞേല്ലെങ്കിലും ദേവൻ സാർ, എന്നോട് ഇതേക്കുറിച്ചു
💬 Comments
View all comments