0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3234

അനേഷിക്കാൻ ആവശ്യപെട്ടിരുന്നു, അതിൻ പ്രകാരമാണിത്. പിന്നെ നിങ്ങളോടു…., തത്കാലം ദേവൻ സാർ പറഞ്ഞതുകൊണ്ട് ഇത് ഞാൻ കേസ് ആക്കുന്നില്ല, നിങ്ങളുടെ പഠിപ്പ് മുടങ്ങി വെറുതെ ഗുണ്ടായിസം തുടങ്ങിയ, അതെനിക്ക് തന്നെ പണിയാകും, അതുകൊണ്ട് അത് വേണ്ട. പിന്നെ ഇതുപോലെ കോളേജിൽ നിന്നും ഒരു കംപ്ലൈന്റ് കിട്ടിയാൽ പിന്നെ എണീറ്റ് നടക്കാൻ ആവാത്ത പോലെ ഞാൻ ഇടിക്കും….കേട്ടല്ലോ.”

S.I അവരെയും കൂട്ടി പുറത്തേക്ക് നടക്കുമ്പോ കാർത്തിക്, ദേവനെ ഒന്ന് ചിരിച്ചുകൊണ്ട് നോക്കി. ദേവൻ അവനെ നോക്കി ചിരിച്ചുകൊണ്ട് “പോകാം അല്ലെ ….ഡാ” എന്ന് പറഞ്ഞു.

********

വീട്ടിലേക്കെത്തിയ ശേഷം ഉച്ചയൂണും കഴിഞ്ഞു കാർത്തിക്കിന്റെ മുറിയിൽ വെച്ച്.

“ചേച്ചീ...ഇനി മുതൽ ഒരുമാസത്തേക്ക് ഞാനീ മുറിയിൽ തന്നെ ഒറ്റയ്ക്കാണോ ….”

കാർത്തിക്കിന്റെ വിറയ്ക്കുന്ന ശബ്ദത്തിലെ ചോദ്യത്തിന്റെ ആഴം കനി മനസിലാക്കിയെന്നോണം ബെഡിൽ അവന്റെ അടുത്തേക്കവൾ ചേർന്നിരുന്നു. അവന്റെ കൈകോർത്തു പിടിച്ചപ്പോൾ അവന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകുന്നത് കണ്ടപ്പോൾ...

“അയ്യോ, അതിനിപ്പോ എന്താണ് ….….കാർത്തി, ചേച്ചി നിന്നെ തനിച്ചാകുമെന്ന് തോന്നുന്നുണ്ടോ …..നീ ? തിരിച്ചു കോളേജ് പോകും വരെ ഞാനും ലീവാണ്...പോരെ ….” അവനെ അവളുടെ നെഞ്ചോടു ചേർത്തുകൊണ്ട് നെറ്റിയിലവൾ ചുംബിച്ചു.

“ഹം ….ഞാനിതെങ്ങനെ ചോദിക്കുമെന്നറിയാതെ വിഷമിച്ചിരിക്കായിരുന്നു ….എനിക്ക് ചിലത് പറയാനുണ്ട്.”

“എനിക്കറിയാം കാർത്തി, ബൈക്കിലെ അങ്ങനെ എഴുതിയത് കണ്ടാണ് …...നിനക്ക്”

“എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ചേച്ചീ …..അന്ന് ഞാൻ തിരികെ വരുമ്പോ, കണ്ണീന്നൊക്കെ വെള്ളം വന്നിട്ട് ഒന്നും കാണാനായില്ല…..അങ്ങനെ പറ്റിയ്താ, ഇനി എനിക്ക് ആ ബൈക്ക് വേണ്ട. ഞാൻ കോളേജിലും പോകുന്നില്ല…. ”

“എന്റെ കാർത്തി, അങ്ങനെയിന്തിനാണിപ്പോ ആലോചിക്കുന്നത്….അവർ മാപ്പ് പറഞ്ഞില്ലേ. ഇനി കുഴപ്പമൊന്നുമുണ്ടാകില്ലെന്നു പ്രിൻസിപ്പലും ഉറപ്പ് തന്നിട്ടുണ്ട്, ആന്റി റാഗിങ് സെൽ കോളേജിൽ ഒരു പോലീസ് സ്റ്റാഫിനെ ഏർപ്പാടുമാകീട്ടുണ്ട്, അത് അച്ഛന്റെ നിർബന്ധം കൊണ്ടും കൂടെയാണ്.”

“ചേച്ചീ ….ഞാൻ!”

“ഒന്നും പറയണ്ട …..മിണ്ടാതെ കിടക്ക്, ഞാനും

💬 Comments

View all comments