0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3236

കൂടെ കിടക്കാം ....ഉമ്മ...”

സൂര്യസ്തമയം കഴിഞ്ഞ ശേഷം ചെറു മഴയുള്ള ആ രാത്രിയിൽ, കാർത്തി കോളേജിൽ നടന്നതെല്ലാം കനിയോട് പറഞ്ഞു കരഞ്ഞു. അവൻ കടന്നു പോകുന്ന ഈ സമയം അവന്റെയൊപ്പം ഉള്ളു തുറന്നു സംസാരിക്കാൻ താൻ മാത്രമേയുള്ളു എന്ന തിരിച്ചറിവിൽ കനിയും അവനെ ഉള്ളാലെ ആശ്വസിപ്പിച്ചുകൊണ്ട് അവനെ കെട്ടിപിടിച്ചു കൊണ്ട് എപ്പോഴോ ഉറങ്ങി.

*************

ദിവസങ്ങൾ വേഗം കടന്നു പോയിക്കൊണ്ടിരുന്നു, കാർത്തിക്കിനെ ഭക്ഷണം കൊടുക്കാനും ശുശ്രൂഷിക്കാനും കനിയേത് നിമിഷവും കൂടെയുണ്ടായിരുന്നു. ആ ദിവസങ്ങളിൽ എപ്പോഴോ കാർത്തിക്കിന്റെ സുഖാന്വേഷണങ്ങൾ അറിയാനായി തറവാട്ടിൽ നിന്നും ദേവന്റെ അനിയനും ഭാര്യയും വിദ്യയും വന്നിരുന്നു. ഇടയ്ക്ക് ജീന ഫോൺ ചെയ്തു സംസാരിക്കുകയും കോളേജിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യും. ദേവൻ കാർത്തിക്കിന്റെ ബൈക് നേരെയാക്കി വീട്ടിലേക്കെത്തിച്ചു. അങ്ങനെ കാർത്തിക്കിന്റെ കയ്യിലെ കെട്ടഴിക്കുന്നതിന് മൂന്നു ദിവസം മുൻപ്…...

*************

“റ്റിംഗ് ടോങ്!”

“കനി വാതിലൊന്നു തുറന്നേ ...ഞാൻ കുളിക്കാൻ പോവാ.”

“ആഹ് അമ്മേ!”

സോഫയിൽ നിന്നും എണീറ്റു കയ്യിലെ മാഗസിൻ ടേബിളിലേക്ക് മടക്കി വെച്ച് കൊണ്ട് കനി സാരി ശെരിക്കുക്കൊന്നുടുത്തു. നടക്കുമ്പോ മുടിയും ശെരിയാക്കാനവൾ മറന്നില്ല.

“അഹാ ആരാത്, ജീനയോ ?”

“ഉള്ളിലേക്ക് വാ ...”

റെഡ് ടോപ്പും ജീൻസുമിട്ടുകൊണ്ട് മുടി പോനിടയിൽ കെട്ടിയിരുന്ന ജീന, അകത്തേക്ക് കയറികൊണ്ട് ചോദിച്ചു.

“കാർത്തിക്കിന് എങ്ങനെയുണ്ട് ? ഫോൺ വിളിച്ചിട്ട് കിട്ടുന്നുണ്ടായില്ല. പിന്നെ ഞാൻ ഈ വഴി വരുന്നത് കൊണ്ട് ഒന്ന് കയറിട്ട് പോകാമെന്നു വെച്ചു.”

“ആഹ് അത് നന്നായി, അവൻ നല്ല ഉറക്കമാണ്….
ഇന്ന് ക്ലാസ് പോയില്ലേ ജീന?”

“ഹേ ഇല്ല, ഓസ്‌ട്രേലിയയിൽ നിന്ന് ഹേമന്ത് വന്നിട്ടുണ്ട്, എന്റെ ബോയ്ഫ്രണ്ട്, അവൻ കാരണം ഞാൻ രണ്ടൂസം ലീവ് എടുക്കേണ്ട അവസ്‌ഥയാണ്‌ ….”

“ഓ അത് ശെരി….”

കനി കേട്ടത് ഉൾകൊള്ളാൻ ഒരല്പം പാടുപെട്ടുകൊണ്ട് ജീനയുടെ കണ്ണിലെ നാണം അവൾ നോക്കി കണ്ടു.
ഓരോ

💬 Comments

View all comments