0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3237

സ്റ്റെപ് ആയി മുകൾ നിലയിലേക്ക് കയറുമ്പോഴും കനിയുടെ ഉള്ളിൽ എന്തെന്നെറിയാത്ത പരിഭ്രമം തുടങ്ങിയിരുന്നു. പക്ഷെ അതവൾ പുറത്തു കാണിക്കാതെ സ്വയം സംയമനം പാലിച്ചു കൊണ്ട് കാർത്തിക്കിന്റെ മുറിയുടെ വാതിൽ പയ്യെ തുറന്നു.

“കാർത്തി...എണീക്കടാ...ദേ…..ജീന വന്നിട്ടുണ്ട്.”
കനിയുടെ വിളി കേട്ടതും പാതിമയക്കത്തിൽ നിന്നും ഉണർന്ന കാർത്തിക് കണ്ണ് തുറന്നു ജീനയെ കണ്ടതും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു. അവളെ നോക്കി ചിരിച്ചു, ഒപ്പം ഇടം കൈകുത്തികൊണ്ട് കാർത്തിക്ക് ബെഡിലേക്ക് ചരിഞ്ഞിരുന്നു.

“നീയെന്താ ലീവ് ആണോ…” മനസിലെ സന്തോഷം മുഖത്തേക്ക് വന്നപ്പോൾ അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ആഹ് ഞാനിതു വഴി വന്നപ്പോ കയറിയെന്നുള്ളു….
കനിച്ചേച്ചി ഇത് കുറച്ചു ഫ്രൂട്സ് ആണ്….ഡാ തലയിലെ കെട്ടൊക്കെ പോയല്ലോ….എപ്പോഴാ ഇനി കൈയിലെ ദോശമാവ് പൊട്ടിക്കുന്നത്….”

“രണ്ടാഴ്ച കഴിയും അല്ലേച്ചി ...”

“ആഹ് ...”

ജീനയുടെ ഫോണിലേക്ക് കാൾ വന്നുകൊണ്ടിരുക്കുന്നത് സൈലന്റ് ആക്കികൊണ്ട് അവളൊന്നു ജനലിലൂടെ പുറത്തേക്ക് നോക്കി.

“കാർത്തിക് ഞാൻ ഇറങ്ങേട്ടെടാ ...ചേച്ചി അവനെ നോക്കിക്കോണേ ...”

“ഹം ….”

ജീന പുറത്തേക്കിറങ്ങികൊണ്ട് ഹേമന്തിന്റെ ബൈക്കിൽ ചീറി. ജീന തന്നെ കാണാൻ വന്ന സന്തോഷത്തിൽ, കാർത്തിക്കിന്റെ മുഖം പ്രകാശിച്ചപ്പോൾ, കനിയുടെ ഉള്ളു അത് കണ്ടു പിടയ്ക്കുകയിരുന്നു. അവൻ അവളെ പ്രണയിച്ചു തുടങ്ങുമ്പോ അതിൽ അവൾക്കും സന്തോഷമായിരുന്നെങ്കിൽ നേരെ വിപരീതമാണിപ്പോൾ സംഭവിച്ചിരിക്കുന്നതെന്നോർത്തുകൊണ്ട് കനിയുടെ മുഖം ആശങ്കയിലാണ്ടു.

******

ദേവൻ വീട്ടിലെത്തിയ ശേഷം സോഫയിൽ കാല് കയറ്റിയിരിക്കുന്ന കനിയുടെ അടുത്തിരുന്നുകൊണ്ട് അവളെ രണ്ടു വട്ടം വിളിച്ചു.

“കനി ...”

“കുറെ നേരമായി അതെ ഇരിപ്പു തന്നെ എന്താന്ന് ചോദിച്ചിട്ട് ഒരനക്കവുമില്ല.”

ദേവന്റെ ശബ്ദം കേട്ട രേവതി അടുക്കളയിൽ നിന്നും ഹാളിലേക്ക് വരുമ്പോ കയ്യിലെ വെള്ളം സാരിത്തുമ്പുകൊണ്ട് തുടച്ചു.
അവൾ ദേവനെ നോക്കി ചിരിച്ചുകൊണ്ട് കസേരയിലേക്കമർന്നു.

“മോള് കഴിച്ചോ ?”

“ഉം ….” ഒന്നുമൂളുക മാത്രം ചെയ്തിട്ടവൾ മുറിയിലേക്ക് നടന്നു.
“അവനുറങ്ങിയോ രേവതി?”

“ഉം

💬 Comments

View all comments