0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3238

കുറച്ചു മുൻപ്….ഇന്നവന്റെ ക്‌ളാസിലെ ഒരു കുട്ടി വന്നിരുന്നു.”

“ആഹ് ….”

കനി അവളുടെ മുറിയിലേക്ക് കയറും മുൻപ് കാർത്തിക്കിന്റെ ചാരിയ വാതിൽക്കൽ ചെന്ന് നിന്ന് അവനെയൊരു നോട്ടം നോക്കുമ്പോ കരിമഷികൾ നനയുന്ന പോലെയവൾക്ക് തോന്നി. അവൾ അവളുടെ മുറിയിൽ ചെന്ന് വാതിലടച്ചുകൊണ്ട് ബാൽക്കണിയിലെ കസേരയിൽ ഇരുന്നുകൊണ്ട് ആകാശത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി. ഇരുട്ടിൽ പാതി മുറിഞ്ഞ ചന്ദ്രനെ തഴുകി മേഘങ്ങൾ നീണ്ടു തുടങ്ങിയയത് ആദ്യമായി കാണുന്നപോലെ അവൾ നോക്കികൊണ്ടിരുന്നു.
അവളുടെ മാറിൽ മഞ്ഞുതുള്ളി വീണ പോലെ ഒരോർമ്മ അവളെത്തേടിയെത്തി.

“അമ്മെ ….ഇന്ന് അവനെ ഞാൻ എന്റെ കൂടെ കിടത്തിക്കോട്ടെ……പ്ലീസ് ….എനിക്കവനില്ലാതെ ഉറങ്ങാൻ കഴിയുന്നില്ല…...ഇടയ്ക്കിടെ എണീറ്റ് ഞാൻ, ബെഡിൽ മോനെ തിരയുമ്പോ എനിക്കെന്തോ…. പറ്റുന്നില്ലമ്മേ…..”

“എന്താ കനി, നിന്നോട് എത്ര തവണ പറയണം…..ഈ ജന്മം മുഴുവനും അവൻ നിനക്കൊരനുജൻ മാത്രമാണ്. അങ്ങനെ കാണാൻ കഴിയുന്നില്ലെങ്കിൽ അവനു അഞ്ചു വയസാകുമ്പോ പഠിക്കാൻ ബോർഡിങ് ലേക്ക് അയക്കേണ്ടി വരും, അത് മറക്കണ്ട, നീയല്ലേ കനി ഞങ്ങൾക്ക് വലുത്…..”

“അമ്മെ …..” അമ്മയോട് വഴക്കിട്ടുകൊണ്ട്, കരയുന്ന പിഞ്ചോമനയെ വാങ്ങി കനി അവളുടെ മുറി യുടെ വാതിൽ വലിച്ചടച്ചു. ബെഡിൽ ചാരിയിരുന്നുകൊണ്ട് മുലകൊടുക്കുമ്പോ അവളുടെ കണ്ണുകൾ ഇറുകിയടച്ചെങ്കിലും കണ്ണീർ കവിളിലൂടെ ഒഴുകിയിറങ്ങിയിരുന്നു.

ദേവന്റെ കുടുംബവും അതിഥികളും മറ്റും വരുമ്പോ തന്റെ പൊന്നോണമനയെ രേവതി അവളുടെ കുഞ്ഞെന്നു പറയുമ്പോ, അത് കനിയുടെ അഭിമാനം സംരക്ഷിക്കാൻ വേണ്ടിയാണെങ്കിലും അവനെ നെഞ്ചോടു ചേർത്തി, തന്റെ മകനാണെന്ന് ഉറക്കെ പറയണമെന്നവാൾക്കുണ്ടായിരുന്നു. പക്ഷെ പലപ്പോഴും അവർ പോയിക്കഴിഞ്ഞാൽ അവനെ കനി താരാട്ടു പാടി നെഞ്ചിലുറക്കികൊണ്ട്

“നീ അമ്മേടെ മോൻ തന്നെയാണ് വാവേ..”
ന്നും പറഞ്ഞു കരയാൻ ആയിരുന്നു അവളുടെ വിധി.

രേവതിക്കും ദേവനും പലപ്പോഴും അവളെ വിലക്കാനായില്ല, കാരണം കനിയുടെ നെഞ്ചുപിടയുന്നത് പലപ്പോഴും ഇരുവരെയും തളർത്തി. സ്വയം താനാണ് അവളുടെ അമ്മയെന്ന് വിശ്വസിപ്പിക്കുമ്പോ രേവതിയും ഭ്രൂണം ധരിക്കാതെ, പ്രസവിക്കാതെ

💬 Comments

View all comments