Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
കിട്ടിയ അവനെ നൊന്തുപെറ്റ മകനെന്ന പോലെ കൊഞ്ചിക്കുമായിരുന്നു. അവരുടെ ഉള്ളിലെ അത്രയും നാൾ വേദനിച്ച വിഷമങ്ങൾക്കെല്ലാം ആ പിഞ്ചോമനയുടെ മുഖത്തെ ഒരു പുഞ്ചിരികൊണ്ടു മായ്ക്കാൻ കഴിയുമെന്ന് രേവതിയും വിശ്വസിച്ചു. അവന്റെ നീല കണ്ണിലെ നനവാർന്ന മിടിപ്പിന് അവരുടെ ജീവിതത്തിനു പുതിയൊരുർത്ഥം കൊടുക്കാൻ കഴിയുമായിരുന്നു.
രണ്ടു അമ്മമാരുടെ സ്നേഹവും കരുണയും കൊണ്ട് പിറന്ന അവനെ കാർത്തിക്ക് എന്ന് ദേവൻ വിളിക്കാൻ ആരംഭിച്ചു.
കണ്മുന്നിൽ അവൻ വളരുന്ന ഓരോ നിമിഷവും, കനിയും മനസ്സിൽ മാത്രം മൂളുന്ന താരാട്ടുമായി ജീവിച്ചു. ആദ്യമായി ആ പൈതൽ കനിയെ അമ്മയെന്ന് വിളിക്കുന്ന നിമിഷം അവൾക്ക് പ്രായം 15 വയസ് മാത്രം.
ആ മനോഹരമായ നിമിഷത്തിലേക്കെത്തിയ ശപിക്കപ്പെട്ട ഓർമകളെ അവൾ പൂർണ്ണമായും മറന്നുകൊണ്ട് അവനെ കുളിപ്പിച്ചും, കുഞ്ഞിക്കവിളിൽ മുത്തമിട്ടും, അവനെ കണ്ണെഴുതി ഒരുക്കിയുമവൾ പഴയപോലെ ജീവിതത്തിലേക്ക് വന്നു. കുഞ്ഞിന്റെ അടുത്ത് കിടക്കുമ്പോ അവൻ അവന്റെ കൈകൊണ്ട് ഉറങ്ങുന്ന കനിയുടെ കവിളിൽ തൊട്ടും തലോടിയും അവളെയുണർത്തുന്നത് അവൾ മറക്കാൻ ശ്രമിക്കുന്ന ആ വേദനകളിൽ നിന്നുമായിരുന്നു. പാതിയിൽ മുടങ്ങിപ്പോയ പഠിത്തമവൾ തുടരുമ്പോൾ….അല്ലെങ്കിൽ ക്‌ളാസിലിരിക്കുമ്പോ പോലും അവൾ അവന്റെ കൊഞ്ചിച്ചിരിയും കുറുകലും കാതോർത്തുകൊണ്ട് വീട്ടിലേക്കോടാനായി അവളിലെ അമ്മമനം വിങ്ങുന്നുണ്ടായിരുന്നു…..
ദേവനും രേവതിയും കനിയുടെ മടിയിലിരുത്തികൊണ്ട് അവനാദ്യമായി ഗുരുവായൂർ വെച്ച് ചോറൂണ് കൊടുക്കാൻ പോയതുമോർമ്മയിലേക്ക് വന്നു. കനിയുടെ കൈ വിരലിൽ അന്ന് കാർത്തിക്കിന്റെ കുഞ്ഞിപ്പല്ലുകൊണ്ട് കടിച്ചത് അവളുടെ മനസിലേക്ക് വന്നയാ നിമിഷം നിലാവിൽ ഇളം കാറ്റ് അവളുടെമുഖത്തേക്കടിച്ചു. കണ്ണീരോടെ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. കുറുമ്പ് കാണിച്ചിട്ട് അവൻ വീടിനു ചുറ്റും ഓടികൊണ്ട് ഓരോന്ന് കണ്ണുകൊണ്ടും കൈകൊണ്ടും കാണിക്കുമ്പോ രേവതി അവനെ തല്ലാൻ കയ്യോങ്ങുന്ന നിമിഷം കനി ഓടിയെത്തി അവനെ വാരിയെടുക്കുന്ന നിമിഷങ്ങൾ…..കൗമാരകാലത് തന്നെ അമ്മയാകാൻ വിധിക്കപെട്ട അവളിലെ വികാരങ്ങൾക്ക് ഇന്നും അതുപോലെ തന്നെ മൂർച്ചയുണ്ട് ….ആർദ്രതയുണ്ട് ….
കാർത്തിക്കിന് അഞ്ചു വയസാകുമ്പോ കനിയെ ദേവനും രേവതിയും
💬 Comments
View all comments