Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
പൂർണ്ണമായും അവന്റെ ചേച്ചിയാക്കി മാറ്റുന്നതിൽ വിജയിച്ചിരുന്നു , പക്ഷെ പുറമെ അവനെ അങ്ങനെ വിശ്വസിപ്പിക്കാമെന്നാലും, കനിയുടെ ഉള്ളിൽ അവനെന്നും അവളുടെ ജീവിതത്തിന്റെ അർത്ഥമെന്തെന്നു മനസിലാക്കിത്തന്ന ജീവനല്ലേ. ഓരോ തവണ കാർത്തിക് കനിയെ “ചേച്ചീ” ന്നു വിളിക്കുമ്പോളും അവളുടെയുള്ളിൽ മറനീക്കി അവനെ ആദ്യമായി കാണുന്ന പോലെ നോക്കുന്ന അവനെ ഓമനിച്ചു മടിയിരുത്തികൊണ്ട് കൊഞ്ചിച്ചിരുന്ന അവളിലെ അമ്മ ...ഇന്നും അവളുടെയുള്ളിൽ അതുപോലെയുണ്ട് …..അവനെ കൂടെയിരുത്തി പഠിപ്പിക്കുമ്പോഴും, ഒന്നിച്ചു ഉറങ്ങുമ്പോഴും അവനോടുള്ള വാത്സല്യം അവൾക്കൊരിക്കലും മറച്ചു പിടിക്കാൻ കഴിയുമായിരുന്നില്ല.
ഈ സത്യം ദേവന്റെ അനിയനും ഭാര്യയ്ക്കും അനിയത്തിക്കും മാത്രമേ ഇപ്പൊ ജീവിച്ചരിക്കുന്നവരിൽ അറിയാവൂ. അനിയത്തിക്ക് മാത്രം ഈയവസ്‌ഥയെ പുച്ഛത്തോടെ കാണുന്നത് കനിയത്ര കാര്യമാക്കിയില്ലെങ്കിലും കാർത്തിക്കിനെ ചെറുപ്പം മുതൽ, അവർ അവരുടെ മക്കളിൽ നിന്നും അകറ്റിയിരുന്നു. അതെല്ലാം കനിയുടെ ഉള്ളിൽ ഇത്രയും നാളും പൊള്ളുന്ന നോവായിരുന്നു.
10 വയസുമുതലാണ് കാർത്തിക്കിന് അവന്റെ പിതൃത്വത്തെ കുറിച്ച് സംശയം ഉടലെടുത്തു തുടങ്ങിയത്, അതൊരിക്കലും ദേവന്റെ സ്നേഹക്കുറവുകൊണ്ടായിരുന്നില്ല. നിഷ്കളങ്കമായി അവനിടക്ക് ദേവനോട് പോലും ചോദിക്കുമായിരുന്നു,
“അച്ഛന്റെ കണ്ണിലെന്തെ എന്റെ പോലെ നീലനിറമില്ലാത്തതെന്ന്..”.
അവന്റെയുള്ളിലെ ഈ അരക്ഷിതാവസ്ഥയാകട്ടെ കനിയുടെ മനസിലേക്ക് പൂർണ്ണമായും മറന്ന ആ ഓർമ്മകളിലേക്കുള്ള വെട്ടമായിരുന്നു. ഓർമ്മത്താളുകളിൽ മറഞ്ഞ ആ മുഖം, വീണ്ടുമോർക്കാൻ, ഒട്ടും മനഃപൂര്വമല്ലാതെ കാർത്തിക്കിന്റെ ചോദ്യങ്ങൾക്ക് കഴിയുകയും ചെയ്തു. രേവതി പക്ഷെ അതിനു മറുപടി പറഞ്ഞത്
“കുഞ്ഞായിരിക്കുമ്പോ കണ്ണിനു ഒരു ഓപ്പറേഷൻ ചെയ്തതിനാലാകാം”
എന്നതായിരുന്നു, പത്തു വയസുകാരനെ വിശ്വസിപ്പിക്കാൻ അത് ധാരാളമായിരുന്നെങ്കിലും
വളർന്നു കൗമാരക്കാരനായപ്പോളും അവന്റെയുള്ളിലീ സംശയം വിടാതെയുണ്ടായിരുന്നു. പക്ഷെ അവനത് ആരോടും ചോദിക്കാനും ധൈര്യമില്ലായിരുന്നു. അന്തർമുഖനായിരുന്ന അവനു സ്‌കൂളിലും മറ്റും നേരിടേണ്ടി വന്ന കളിയാക്കലുകൾ, അവൻ അതെല്ലാം തന്നെ കനിയോട് വന്നു പറയുമ്പോ. അവളുടെ മനസിൽ ഉള്ള സത്യം അവനോട് പറയാനാകുമാകാതെ നീറി നീറിയണവൾ ഇത്രനാളും കഴിഞ്ഞത്...
ഇന്നിപ്പോൾ കാർത്തിക്കിന്റെ മനസിലെ നോവിക്കാൻ ശക്തിയുള്ള മറ്റൊരു വികാരം അവനെ
💬 Comments
View all comments