0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3241

കീഴ്പെടുത്തിരിയ്ക്കുന്നു……

കാർത്തിക് അത്രയും സ്നേഹിക്കുന്ന പെൺകുട്ടിയിൽ നിന്നു തന്നെ അവന്റെ ഇളം നെഞ്ചിനെ മുറിവേൽപ്പിക്കാൻ പോന്ന പ്രണയഭംഗം അവൻ നേരിട്ടാൽ ?? ആ ഭയം അവളെ വേട്ടയാടിക്കൊണ്ടിരുന്നു. അവളുടെ കണ്ണിലൂടെ വെള്ളം ഒഴുകുമ്പോ അവളോർത്തു …...അവന്റെ മുന്നോട്ടുള്ള ജീവിതത്തിനും അവന്റെ കണ്ണീരു തുടയ്ക്കാനും ആജീവനാന്തം അവനൊരു തണലായി മാറാനുമാണിക്കാലമത്രയും താനാഗ്രഹിച്ചത്, വിവാഹം പോലും വേണ്ടെന്നു വെച്ചത് പോലും, അവനെ പിരിയാനുള്ള ഭയമാണെന്നും സ്വയം തിരിച്ചറിഞ്ഞു….

അവനെയെങ്ങനെ തനിക്ക് സംരക്ഷിക്കാനാകും, അവനിലേക്ക് തന്നെ ഓടിയൊളിക്കാൻ ശ്രമിക്കുന്ന അന്തർമുഖനായ ആ കുട്ടിയിൽ നിന്നും മാറ്റങ്ങൾക്ക് വേണ്ടി താനൊരുപാട് ശ്രമിച്ചിരുന്നു. പല വഴികളും കൗൺസിലിംഗും എല്ലാം, പക്ഷെ …. അവന്റെയുള്ളിൽ മുളപൊട്ടിയ ആർദ്രമായ ഈ പ്രണയം, അതവനെ പതിയെ പതിയെ മാറ്റിയെടുക്കുന്നുണ്ട്. പാടില്ല, അവനൊരിക്കലും അവന്റെയുള്ളിലെ ഈ ...പ്രണയം നഷ്ടപ്പെടാൻ പാടില്ല. പക്ഷെ …..ആ കുട്ടി? അവൾക്ക് കാർത്തികിനോട് അങ്ങനെയൊന്നും തന്നെ ഇല്ല, എങ്കിൽ പോലും ജീവനുതുല്യം അവനെ പ്രണയിച്ചുകൊണ്ടു അവനുചുറ്റും സ്വപ്നങ്ങൾ കൊണ്ട് മൂടാൻ മറ്റൊരു പെൺകുട്ടിക്ക് കഴിഞ്ഞാൽ ???

***********************

രാവിലെ കോച്ചുന്ന തണുപ്പിനൊപ്പം പുതപ്പ് വലിച്ചു മുഖത്തേക്കിട്ടുകൊണ്ട് കാർത്തിക് പൂച്ചമയക്കത്തെ ഉറക്കമായി മാറ്റാൻ ശ്രമിക്കുമ്പോ മുറിയിലെ അറ്റാച്ഡ് ബാത്രൂം ഷവറിൽ നിന്നും വെള്ളം ചീറ്റി കൊണ്ടിരുന്നു. ആ ചെറു ചാറ്റൽ ശബ്ദം കേട്ട് ചേച്ചിയിന്നിവിടെയാണോ കുളിക്കുന്നതെന്ന വനോർത്തു.

ഒരു മയക്കം കഴിഞ്ഞിട്ട് വള കിലുങ്ങുന്ന ശബ്ദം വീണ്ടും കേട്ടപ്പോൾ, ജനാലയിൽ നിന്നും വരുന്ന വെളിച്ചം പതിയെ താഴ്ന്ന പുതപ്പിന്റെ ഉള്ളിലെ നീല കണ്ണുകളിലേക്ക് പതിച്ചു. കർട്ടൻ ഏന്തി വലിഞ്ഞുകൊണ്ട് മൂടിയിട്ട് കാർത്തിക് തിരിഞ്ഞു കിടക്കാൻ നേരം, വയലറ്റ് പൂക്കൾ ഉള്ള സാരിയിൽ വിരിച്ചിട്ട മുടിയുമായി കനി കണ്ണിൽ കരിയെഴുതുന്നത് കണ്ടു.

“നേരത്തെ ഉണർന്നോ …..നീ”

കനി ചിരിച്ചുകൊണ്ട് കാർത്തിക്കിനോട് ചോദിച്ചു. അവൻ കൈ ഒതുക്കി വെച്ചുകൊണ്ട് ബെഡിലേക്ക് പതിയെ ചാരിയിരുന്നു. കനിയുടെ നനവാർന്ന

💬 Comments

View all comments