0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3244

മൊത്തികൊണ്ട് ബാൽക്കണിയിൽ നിന്നും കനിയെ നോക്കി. കുട്ടികൾ റോസാപ്പൂ പറിക്കാനായി വന്നാൽ വഴക്കു പറയുന്ന അവൾ ഒരു മഞ്ഞ റോസാപ്പൂ നിഷ്ക്കരുണം വലിച്ചു, തുമ്പ് കെട്ടിയിട്ട മുടിയിഴകളിലേക്ക് പൂവിന്റെ ഞെട്ട് തിരുകി.

ബ്രെക്ഫാസ്റ് കഴിക്കാനുള്ള സമയമായപ്പോൾ കാർത്തിക് അവന്റെ മുറിയിൽ നിന്നും താഴേക്കിറങ്ങിവന്നു. കനി അവനു ദോശ മുറിച്ചുകൊണ്ട് ഊട്ടുമ്പോ രേവതിയുടെ മനസിലേക്ക് ഒരു വയസുള്ളപ്പോൾ കാർത്തിക്കിന്റെയൊപ്പം ഒന്നിച്ചു കിടക്കാനും, അവനു ചോറ് കൊടുക്കാനും തന്നോട് വാശിപിടിക്കുന്ന കനിയുടെ മുഖമോർത്തുകൊണ്ട് അവർ നെടുവീർപ്പിട്ടു. എത്രയോ തവണ നിര്ബന്ധിപ്പിച്ചിട്ടുണ്ട്, അവളുടെ ഇഷ്ടം അവഗണിച്ചുകൊണ്ട് ഒരു കൂട്ടർ പെണ്ണ് കാണാനും വന്നിട്ടുണ്ട്, പക്ഷെ അവരെ കാണാൻ പോലും കനി കൂട്ടാക്കാതെ, മുകളിലത്തെ നിലയിൽ കാർത്തിക്കിന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കരഞ്ഞിരുന്ന പെണ്ണാണ്. പക്ഷെ ഇന്നിപ്പോൾ കനി കണ്ണെഴുതാനും കൊലുസിടാനും ഒരുങ്ങാനും തുടങ്ങിയിട്ടുണ്ട്, ഒരുപക്ഷെ വിവാഹ മോഹങ്ങൾ അവളിൽ ഉദിക്കുന്നതാണോ ഇനി?
അവളുടെ അമ്മയായ തനിക്ക് അവളൊരു വിവാഹം കഴിക്കാനും ദാമ്പത്യമെന്ന മനോഹരമായ ജീവിതം അവളും അറിയണം എന്ന ആഗ്രഹം ഉള്ളാലെയുണ്ട്. തഞ്ചം പോലെ സംസാരിക്കാമെന്നു വിചാരിച്ചുകൊണ്ട് രേവതിയും കഴിച്ചെണീറ്റു.

**************

കണ്ടാലും കണ്ടാലും കൊതി തീരാത്ത കാർത്തിക്കിന്റെ മുഖത്തെ ചിരി നോക്കികൊണ്ട് മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന ചിരിയുമായി അവന്റെ തലയിലെ മുറിവുണങ്ങിയെന്നോണം, കനി ആ കെട്ടഴിച്ചു.

“ചേച്ചീ……”

“എന്താടാ ….”

“ചേച്ചീ, എനിക്ക് കുളിക്കാതെയെന്തോ പോലുണ്ട്. ഇന്ന് കുളിക്കണം.”

“ഞാനമ്മയോടു പറയാമേ ...”

“ഉഹും ചേച്ചി കുളിപ്പിച്ചാ മതി...”

“അയ്യോ എനിക്കെങ്ങും വയ്യ...”

“അതെന്താ, ഇന്ന് ചേച്ചിയെന്നെ കുളിപ്പിച്ചാൽ മതി.”

“നീ എന്റെ മേത്തൊക്കെ വെള്ളം തെറിപ്പിക്കും, വെള്ളം കണ്ടാൽ വല്ലാത്ത കുസൃതിയാണ് നീയിപ്പോഴും. ഒന്നാമത് ഞാൻ രാവിലെ കുളിച്ചതാണ്, മിലിഞ്ഞാത്തെ പോലെ നീയെന്നെ നനയിച്ച ശേഷം ഒന്നുടെ കുളിക്കാൻ ഒന്നും എനിക്ക് വയ്യ ……”

“എന്നെ ഒരു വയസിലൊക്കെ ആരാണ് ചേച്ചി കുളിപ്പിക്കുക? അപ്പോഴും ഞാനിതുപോലെ

💬 Comments

View all comments