0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3243

സ്റ്റെപ്പിറങ്ങി വരുന്ന കനിയെ കണ്ടു സോഫയിലിരിന്നു പത്രം വായിക്കുന്ന ദേവൻ അമ്പരപ്പോടെ നോക്കി. കനി തന്നെയാണോ എന്ന് ഉറപ്പിക്കാനായി അദ്ദേഹം രേവതിയെ ഒന്നുറക്കെ വിളിച്ചപ്പോൾ, അവരും അടുക്കളയിൽ നിന്നു ഓടിയെത്തി. മൂക്കത്തു വിരൽവെച്ചുകൊണ്ട് രേവതി കനിയെ നോക്കി ചിരിച്ചപ്പോൾ, ഗൗരവം വിടാതെ, തനിക്കുള്ള മാറ്റം അച്ഛനും അമ്മയും ശ്രദ്ധിക്കുമെന്നവൾക്ക് ഉറപ്പുള്ളതുകൊണ്ട് അവൾ രണ്ടാൾക്കും ഗുഡ് മോർണിംഗ് പറഞ്ഞിട്ട് അടുക്കളയിലേക്ക് ചെന്നു.

കനിയുടെ പെട്ടന്നുള്ള മാറ്റം കാണുന്ന ദേവനും രേവതിയ്ക്കും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും എക്സിറ്റ്മെന്റ് മനസ്സിൽ ഉണ്ടായിരുന്നു. അവളോട് ഒരുപക്ഷെ അതേക്കുറിച്ചു ചോദിച്ചാൽ അതവൾക്ക് ഇഷ്ടമാകില്ലെന്ന സത്യം രണ്ടാൾക്കും നല്ലപോലെ അറിയാവുന്നത് കൊണ്ട് മിണ്ടാതെ അത് കണ്ടു നിൽക്കാൻ ആണ് അവര്പോലും ഇഷ്ടപെട്ടത്.

തന്നെ നോക്കുന്ന അമ്മയോട് ഒരു ചെറു ചിരി സമ്മാനിച്ച ശേഷം തല താഴ്ത്തികൊണ്ടു അടുക്കളയിലേക്ക് കനി മന്ദം നടന്നു ചെന്നിട്ട്, സാരി ഇടുപ്പിലേക്ക് കുത്തിവെച്ചുകൊണ്ട് പാൽ തിളപ്പിക്കാൻ ആരംഭിച്ചു. രേവതിയും അടുക്കളയിലേക്ക് ചെന്ന് മൂളിപ്പാട്ട് ചുണ്ടിൽ മൂളുള്ള കനിയെ ഒന്നുടെ നോക്കി. രേവതിക്ക് 13 വയസിൽ അവസാനമായി കണ്ടു മറന്ന് കനിയുടെ ചിരിയും മുഖത്തെ പ്രസരിപ്പും വീണ്ടും തിരിച്ചെത്തുന്നപോലെയാണ് തോന്നിയത്. മനസ് നിറഞ്ഞത് കൊണ്ടാവാം രേവതിയുടെ കണ്ണിൽ കണ്ണീരു തുളുമ്പിയത്, അവർ ഒന്നുടെ അവളുടെ അടുത്തേക്ക് നീങ്ങി ഇരു കയ്യുംകൊണ്ടു കനിയെ വാങ്ങി പെട്ടന്നു തന്നെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് തിരികെ ദേവന്റെയടുത്തേക്ക് ചെന്നിരുന്നു. കനി പക്ഷെ അമ്മേയെന്തേ പെട്ടന്ന് ഇതുപോലെ ഒരു ചുംബനം തന്നതെന്നോര്ത്തുകൊണ്ട് കോഫിയും ഇട്ടുകൊണ്ട് കാർത്തിക്കിന്റെ മുറിയിലേക്ക് സ്റ്റെപ് കയറി ചെന്നു.

***************

പൂച്ചെടികൾക്ക് വെള്ളം നനയ്ക്കുന്ന കനി നാണം കൊണ്ട് വിരിഞ്ഞ പൂക്കളെ നോക്കുമ്പോ, അവളുടെ മനസിലേക്ക് പ്രണയർദ്രമായ ചിരിയെത്തി. നിരനിരയായി മഞ്ഞയും വെള്ളയും പിങ്ക് നിറമുള്ള റോസാച്ചെടികളുടെ ഇടയിലേക്ക് പൈപ്പും കയ്യിൽ പിടിച്ചുകൊണ്ട് മൂളിപ്പാട്ടും പാടിയവൾ നടക്കുമ്പോ, കാർത്തിക് കോഫിയും

💬 Comments

View all comments