0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3246

കയ്യിലെടുത്തുകൊണ്ട് രേവതി നെറ്റിയിൽ മുത്തി.

"ഈ അമ്മയ്യ്ക്കിതെന്താ പറ്റിയേ….?.."

നെറ്റിയിൽ പതിഞ്ഞ നനുത്ത സ്നേഹം ഉള്ളിൽ പടർത്തിയ കുളിരിൽ മനോഹരമായി ചിരിച്ചുകൊണ്ട് കനി രേവതിയോട് ചോദിച്ചു.

"ഒന്നൂല്ല...മരിക്കും മുന്നേ നിന്റെ ഈ ചിരീം കുറുമ്പുമൊക്കെ എനിക്കും അച്ഛനും കാണാൻ പറ്റുവോന്നു കൊതിച്ചിരുന്നതാ അതാ ഞാൻ…."

രേവതിയുടെ കണ്ണിൽ നനവ് പടരുന്നത് കണ്ട കനി രേവതിയെയും കൂട്ടി കട്ടിലിലേക്ക് ഇരുത്തി.

"അയ്യേ...എന്താ അമ്മക്കുട്ടി കാണിക്കണേ…"

രേവതിയുടെ കണ്ണീര് തുടച്ചുകൊണ്ട് കഴുത്തിലൂടെ കയ്യിട്ടു തോളിൽ തല ചായ്ച്ചു കനി രേവതിയുടെ ചൂടിൽ മുട്ടിയുരുമ്മി ഇരുന്നു.

"മോളെ നിനക്ക് ഇപ്പോൾ ഉള്ള മാറ്റം...അതെന്താണെന്ന് എനിക്കറിയില്ല… പക്ഷെ ഇതിനു വേണ്ടിയാ ഞങ്ങൾ ഇത്ര നാൾ കൊതിച്ചതും കാത്തിരുന്നതും. ആരേലും മോളുടെ മനസ്സിൽ ഉണ്ടോ…"

ന്യായമായും ഒരമ്മയുടെ സംശയം എന്ന രീതിയിൽ രേവതി ചോദിച്ചു.
എന്നാൽ കേട്ട ഉടനെ കനിയുടെ മുഖം കറുക്കുന്നത് കണ്ട രേവതി ഒരു നിമിഷം താൻ ചോദിച്ചത് തെറ്റായിപോയോ എന്ന തോന്നലിൽ അവളെ ഒന്നൂടെ ചേർത്തുപിടിച്ചു.

"പിണങ്ങല്ലേ മോളെ…
മോളുടെ മാറ്റം അതോത്തിരി കൊതിച്ചിരുന്നത് കൊണ്ട് അതിന്റെ കാരണം അമ്മയുടെ പൊട്ടബുദ്ധിയിൽ തോന്നിയത് ചോദിച്ചതാ…"

അവളുടെ കവിളിൽ ഒന്ന് മുത്തി രേവതി താഴേക്ക് ഇറങ്ങുമ്പോൾ,
ചിന്തകളിലാണ്ട് മൗനം പൂണ്ടു കനി കിടക്കയിലേക്ക് ചാഞ്ഞിരുന്നു.

തിരിച്ചു നടന്നുകൊണ്ട് താഴെ മുറിയിലെത്തിയ രേവതിയോട്

“ഇത്ര വേഗം സംസാരിച്ചോ രേവതി?”

“ഹേയ്, നമുക്ക് തെറ്റിയതാണെന്നാണ് തോന്നുന്നത്, അവൾ പതിവുപോലെ വിഷാദ ഗാനങ്ങളൊക്കെ കേട്ട് മൂളികൊണ്ടാ മുകളിലിരിക്കുന്നത്….”

“നീ തന്നെയല്ലേ പറഞ്ഞെ ...അവൾക്ക് ...”

“അവളെന്റെ മോളാണെങ്കിലും, അവളുടെ മനസ്സറിയാൻ, എനിക്കുമിച്ചിരി ബുദ്ധിമുട്ടാണ് ഏട്ടാ ….”

“ഹാ ശെരി. നിനക്ക് ഈ കാര്യത്തിൽ നിനക്കൊരല്പം തിടുക്കമുണ്ട്, അതെനിക്ക് മനസിലാക്കാം… കനിയ്ക്ക് മനസുമാറും മുൻപേ ആലോചിക്കാനല്ലേ ...”

“നിങ്ങൾക്ക് എന്റെ മനസ് അറിയാം, അതുപോലെ….എളുപ്പമല്ല കനി.” ദേവന്റെ കൈകോർത്തുകൊണ്ട് രേവതി ചിരിച്ചു.

“നമുക്ക്

💬 Comments

View all comments