Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
നോക്കാം, അവളായിട്ട് എന്തെങ്കിലും പറയുമോന്നു, ചിലപ്പോ അവളുടെ മനസ്സിൽ ആരെങ്കിലും ഇനി ഉണ്ടാകുമോ….?” രേവതി ഉത്കണ്ഠ പ്രകടിപ്പിച്ചു.
“ഹേ, ഒരു പെൺകുട്ടി ഒരുങ്ങുന്നത് വെച്ചിട്ട് അങ്ങനെയൊക്കെ പറയാമോ …. അതൊക്കെ അവളുടെ ഇഷ്ടമല്ലേ, അവൾക്കങ്ങനെ തോന്നിക്കാണും…..എന്നാലും മനസ്സിൽ ആരേലും ഉണ്ടെങ്കിൽ അതാരായാലും, നടത്താം അല്ലെ ….”
*********************************
ഒറ്റയ്ക്ക് ഉറങ്ങാനായി കനി കിടക്കുമ്പോഴും, തന്നിലൊരു കാമുകിയുണ്ടെന്ന് വിശ്വസിക്കാനവൾക്ക് കഴിയുമായിരുന്നില്ല, പക്ഷെ അതിനവൾ മുതിരുമ്പൊ പ്രണയം അവളിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസിലേക്ക് എന്നോ നഷ്ടപെട്ട പുതുമ നിറയ്ക്കുന്നതവൾ അറിയുന്നുണ്ടായിരുന്നു.
കാർത്തിക്…..അവന്റെ നീല കണ്ണുകൾ! നിഷ്കളങ്കമായ ചിരി, പൊടി മീശ വിതറിയ ചെഞ്ചുണ്ടുകൾ…… വീണ്ടും വീണ്ടും, കാർത്തിക്കിനെ ഇരുകൈകൊണ്ടും പുണരുന്നത് രാവുറങ്ങാതെ, ഈറൻ നനവാർന്ന സ്വപ്നം പോലെ, കണ്ണിലേക്ക് എത്തുമ്പോ എന്നോ മറന്ന നാണം അവളിലേക്ക് വീണ്ടും തിരിച്ചെന്നുണ്ടായിരുന്നു. മനസിനെ പാകപ്പെടുത്തിയെടുക്കുമ്പോഴും കാർത്തിക്കിന് ഇനിയുമൊരു വേദന പ്രണയം മൂലം നേരിടേണ്ടി വരുന്നത്, തനിക്ക് സഹിക്കാനാവില്ലെന്നും, അതിനു മുൻപ് അതവനെ പറഞ്ഞു മനസിലാക്കാൻ തനിക്ക് കഴിയണമെന്നും മാത്രമോർത്തുകൊണ്ട് കനി കണ്ണുകൾ അടച്ചു ഉറങ്ങാനായി കിടന്നു.
പിറ്റേന്നായിരുന്നു ഹോസ്പിറ്റൽ വിസിറ്റിങ്, കൈയ്യിലെ ബാൻഡേജ് അഴിച്ചു, ടെസ്റ്റ് റിപ്പോർട്ട് എല്ലാം പെർഫെക്റ്റ് ആയിരുന്നത് കൊണ്ട് അന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു. ദേവനും രേവതിയും കനിയുടെ മാറ്റം കൊണ്ടും കാർത്തിക്കിന്റെ ആരോഗ്യസ്‌ഥിതി പൂർവ അവസ്‌ഥയിൽ എത്തിയത് കൊണ്ടും ഉള്ളാലെ സന്തോഷിച്ചു. പക്ഷെ കാർത്തിക്കിന്റെ മുഖം എന്തോ നഷ്ടപെട്ട പോലെയായിരുന്നു. രേവതി ഒന്ന് രണ്ടു തവണ അവനോടു ചോദിച്ചെങ്കിലും കാർത്തിക്ക് ഒന്നും പറയാതെ പിറകിലെ സീറ്റിൽ ചാരിയിരുന്നു.
വീട്ടിലെത്തിയ ശേഷം, കാർത്തിക്കിന്റെ മുറിയിൽ….
കാർത്തിക് ബാല്കണിയിലേക്ക് നോക്കി നിന്നുകൊണ്ട് ബെഡ് ഷീറ്റ് മാറ്റി വിരിയിക്കുന്ന കനിയോട് ചോദിച്ചു.
“ചേച്ചി…. ജീനെയെന്താ, ഇന്ന് വരാഞ്ഞേ….”
“അവൾക്ക് എന്തേലും തിരക്കായിരിക്കും കാർത്തിക്, നീയിതു മൂന്നാമത്തെ തവണയല്ലേ ചോദിക്കുന്നത്, ഞാൻ എന്റെ ഫോണിൽ നീന്നും വിളിച്ചിട്ട് അവളെ കിട്ടുന്നുണ്ടായിരുന്നില്ല.
💬 Comments
View all comments