0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3248

ഔട്ട് ഓഫ് റേൻജ് ആയിരുന്നു…..”

“എനിക്കറിയില്ല ചേച്ചി, ഇന്ന് വരാമെന്ന്, പ്രോമിസ് ചെയ്തിരുന്നതാണ്… പക്ഷെ കണ്ടില്ലേ? ഇങ്ങനെ പറ്റിക്കുന്നത്….”

“അയ്യോ! അത് സാരമില്ല. കാർത്തി ….”

“ചേച്ചിയ്ക്ക് ഇതൊന്നും, പറഞ്ഞാ മനസിലാകില്ല.”

“കാർത്തി !!!…..”

കനി ഞെട്ടലോടെ അവനെ വിളിച്ചു.

“എന്റെ അവസ്‌ഥ എന്താന്ന് മനസിലാക്കാൻ ചേച്ചിക്ക് കഴിയില്ല, ഒന്ന് പോയി തരുമോ ഇവിടെന്ന് . എനിക്ക് ഇച്ചിരി നേരം തനിച്ചിരിക്കണം…….”

“ശെരി! ഞാനിപ്പോ എന്ത് പറഞ്ഞാലും നിനക്ക് അത് ദേഷ്യമായെ തോന്നൂ, മനസ് ശെരിയാവുമ്പോ പറ!” കനി വാതിൽ ചാരികൊണ്ട് അവളുടെ മുറിയിലേക്ക് ചെന്നിരുന്നു. അവൾക്കറിയാമായിരുന്നു കാർത്തിക്ക് കുറച്ചു കഴിഞ്ഞു താനെ മുറിയിലേക്ക് വരുമെന്ന്. അവന്റെ ഈ ദേഷ്യം ജീനയെന്ന കുറുമ്പി പെണ്ണ് കാരണമാണ് തന്നിലേക്ക് എത്തുന്നതെന്നോർത്തുള്ള ചിരി കൊണ്ട് കനി ബെഡിലേക്ക് കാലും നീട്ടിയിരുന്നുകൊണ്ട് മേശപ്പുറത്തിരുന്ന വാടകയ്‌ക്കൊരു ഹൃദയത്തെ കയ്യിലെടുത്തു. ബുക്മാർക് മാറ്റിവെച്ചു, വായന തുടങ്ങി….

അധികനേരമായില്ല, കനിയെത്തേടി കാർത്തിക് മുറിയിലെത്തി.
പക്ഷെ ഇന്ന് കനി അവനെ മൈൻഡ് ചെയ്യാതെ പുസ്തകത്തിൽ തന്നെ കണ്ണും നട്ടിരുന്നപ്പോൾ,

“ഖ് …..ഉം ….” എന്ന് കാർത്തിക്ക് കനത്തിൽ മൂളി.

കനി അവനെ നോക്കാതെ പതിയെ ചിരിച്ചുകൊണ്ട് തീരെ ശബ്ദമില്ലാതെ അവ്യക്തമായി ഒരു പാട്ടു മൂളി. കാർത്തിക് ഉള്ളിൽ കുശുമ്പോടെ ബെഡിലേക്ക് കയറികൊണ്ട് കനിയുടെ അടുത്തേക്ക് ചേർന്നിരുന്നു.

“ഞാനവിടെ മനസ് നൊന്തിരിക്കുമ്പോ ഇവിടെ രസിച്ചു മൂളിക്കൊണ്ടിരിക്കയാണ് …ല്ലേ ? എന്റെ വിഷമം കണ്ടാൽ കൂടെയുണ്ടാകും, എന്നൊക്കെ പറയുന്ന ആളാണ്, ഇപ്പൊ. എന്നെ ഇഗ്നോർ ചെയ്യുന്നേ ! എല്ലാം കള്ളമാണ്, പെണ്ണുങ്ങെളെല്ലാം ഇങ്ങനെയാണ്, പറഞ്ഞ വാക്ക് പാലിക്കാൻ അറിഞ്ഞൂടാത്തവർ!!!!”

“എങ്ങനെ ...എങ്ങനെ ???” കാർത്തിക്കിനെ ഒരു നിമിഷം കൊണ്ട് കനി അവളുടെ ഇടം കൈ ചുറ്റി ചേർത്ത് പിടിച്ചുകൊണ്ട്, അവളുടെ നെഞ്ചിലേക്ക് വലിച്ചിട്ടു. വലം കൈകൊണ്ട് ബെഡിൽ നിന്നും വീഴാൻ ചെന്ന ഹൃദയ പുസ്തകത്തെ അവൾ

💬 Comments

View all comments