0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 7.3K

കുറിച്ച് സംശയം ഉടലെടുത്തു തുടങ്ങിയത്, അതൊരിക്കലും ദേവന്റെ സ്നേഹക്കുറവുകൊണ്ടായിരുന്നില്ല. നിഷ്കളങ്കമായി അവനിടക്ക് ദേവനോട് പോലും ചോദിക്കുമായിരുന്നു,

“അച്ഛന്റെ കണ്ണിലെന്തെ എന്റെ പോലെ നീലനിറമില്ലാത്തതെന്ന്..”.

അവന്റെയുള്ളിലെ ഈ അരക്ഷിതാവസ്ഥയാകട്ടെ കനിയുടെ മനസിലേക്ക് പൂർണ്ണമായും മറന്ന ആ ഓർമ്മകളിലേക്കുള്ള വെട്ടമായിരുന്നു. ഓർമ്മത്താളുകളിൽ മറഞ്ഞ ആ മുഖം, വീണ്ടുമോർക്കാൻ, ഒട്ടും മനഃപൂര്വമല്ലാതെ കാർത്തിക്കിന്റെ ചോദ്യങ്ങൾക്ക് കഴിയുകയും ചെയ്തു. രേവതി പക്ഷെ അതിനു മറുപടി പറഞ്ഞത്

“കുഞ്ഞായിരിക്കുമ്പോ കണ്ണിനു ഒരു ഓപ്പറേഷൻ ചെയ്തതിനാലാകാം”

എന്നതായിരുന്നു, പത്തു വയസുകാരനെ വിശ്വസിപ്പിക്കാൻ അത് ധാരാളമായിരുന്നെങ്കിലും
വളർന്നു കൗമാരക്കാരനായപ്പോളും അവന്റെയുള്ളിലീ സംശയം വിടാതെയുണ്ടായിരുന്നു. പക്ഷെ അവനത് ആരോടും ചോദിക്കാനും ധൈര്യമില്ലായിരുന്നു. അന്തർമുഖനായിരുന്ന അവനു സ്‌കൂളിലും മറ്റും നേരിടേണ്ടി വന്ന കളിയാക്കലുകൾ, അവൻ അതെല്ലാം തന്നെ കനിയോട് വന്നു പറയുമ്പോ. അവളുടെ മനസിൽ ഉള്ള സത്യം അവനോട് പറയാനാകുമാകാതെ നീറി നീറിയണവൾ ഇത്രനാളും കഴിഞ്ഞത്...

ഇന്നിപ്പോൾ കാർത്തിക്കിന്റെ മനസിലെ നോവിക്കാൻ ശക്തിയുള്ള മറ്റൊരു വികാരം അവനെ കീഴ്പെടുത്തിരിയ്ക്കുന്നു……

കാർത്തിക് അത്രയും സ്നേഹിക്കുന്ന പെൺകുട്ടിയിൽ നിന്നു തന്നെ അവന്റെ ഇളം നെഞ്ചിനെ മുറിവേൽപ്പിക്കാൻ പോന്ന പ്രണയഭംഗം അവൻ നേരിട്ടാൽ ?? ആ ഭയം അവളെ വേട്ടയാടിക്കൊണ്ടിരുന്നു. അവളുടെ കണ്ണിലൂടെ വെള്ളം ഒഴുകുമ്പോ അവളോർത്തു …...അവന്റെ മുന്നോട്ടുള്ള ജീവിതത്തിനും അവന്റെ കണ്ണീരു തുടയ്ക്കാനും ആജീവനാന്തം അവനൊരു തണലായി മാറാനുമാണിക്കാലമത്രയും താനാഗ്രഹിച്ചത്, വിവാഹം പോലും വേണ്ടെന്നു വെച്ചത് പോലും, അവനെ പിരിയാനുള്ള ഭയമാണെന്നും സ്വയം തിരിച്ചറിഞ്ഞു….

അവനെയെങ്ങനെ തനിക്ക് സംരക്ഷിക്കാനാകും, അവനിലേക്ക് തന്നെ ഓടിയൊളിക്കാൻ ശ്രമിക്കുന്ന അന്തർമുഖനായ ആ കുട്ടിയിൽ നിന്നും മാറ്റങ്ങൾക്ക് വേണ്ടി താനൊരുപാട് ശ്രമിച്ചിരുന്നു. പല വഴികളും കൗൺസിലിംഗും എല്ലാം,

💬 Comments

View all comments