0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3250

തൊട്ടു. പതിയെ അവളുടെ കയ്യിൽ ഇറുക്കി പിടിച്ചു.

“എന്തിനാ അങ്ങനെ ചെയ്തേ ….”

വിക്കി വിറച്ചുകൊണ്ട് കാർത്തിക് കനിയുടെ മുഖത്തേക്ക് നോക്കാതെ ചോദ്യമെറിഞ്ഞു.

“ഇഷ്ടമായില്ലെങ്കിൽ വേണ്ട!!!!!” കനി അവന്റെ കൈ വിട്ടപ്പോൾ കാർത്തിക്, വേഗം തിരിഞ്ഞു കനിയുടെ നേരെ നിന്നിട്ട്….

“ഇഷ്ടായീ …….”

“അമ്പട! കള്ളൻ, ഇതായിരുന്നോ മനസ്സിൽ …….”

കനി കാർത്തിക്കിന്റെ കവിളിൽ നുള്ളിയപ്പോൾ അവൻ തല താഴ്ത്തുകയല്ലാതെ മറ്റു വഴികളൊന്നും അവന്റെ മുന്നിലുണ്ടായിരുന്നില്ല.

“ചേച്ചി, എനിക്ക് ജീനയെ ഇഷ്ടമാണ്, പക്ഷേ അവൾക്കെന്നോട് ഇഷ്ടമുണ്ടോ എന്നറിയാൻ എന്താ വഴി.”

“അത്രയേ ഉള്ളു…”

“കാർത്തിക്ക്, ചേച്ചിയുടെ അനുഭവം വെച്ച് പറഞ്ഞാൽ, നമ്മളെ ഒരാൾ അഗാധമായി പ്രണയിക്കുമ്പോ അവരുടെ കണ്ണിൽ അത് പ്രകടമാകും, അത് ആരുടെ മുന്നിൽ ഒളിച്ചാലും, പ്രേമിക്കുന്ന ചെക്കന്റെ മുന്നിൽ ഒരു പെണ്ണിന് അതൊരിക്കലും ഒളിക്കാനാവില്ല…..”

“ശെരി, പക്ഷെ ഞാൻ ജീനയുടെ കണ്ണിൽ അത് കണ്ടിട്ടില്ല, അല്ല …. ഞാൻ ശ്രദ്ധിച്ചിട്ടില്ല!!!”

“പിന്നെ മറ്റൊന്നു, നമ്മൾ പ്രേമിക്കുന്ന ആൾ നമ്മളെ തിരിച്ചു പ്രേമിക്കുന്നില്ലെങ്കിൽ ഒരിക്കലും വിഷമിക്കണ്ട കാര്യമില്ല, കേട്ടോ …. നമ്മുടെ കണ്ണ് ഒന്ന് ശെരിക്കും തുറന്നു നോക്കിയാൽ, നമ്മൾ പ്രേമിക്കുന്നതിലും നമ്മളെ ഒരായിരം ഇരട്ടി പ്രേമിക്കുന്ന ആളുകൾ ചുറ്റും ഉണ്ടാകും …...”
ഒട്ടും വിറയ്ക്കാതെ നിശ്ചയദാർഢ്യത്തോടെ പറയുന്ന കനിയുടെ കണ്ണിലേക്ക് കാർത്തിക് ഇമ വെട്ടാതെ നോക്കികൊണ്ടിരുന്നു.

“ചേച്ചി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”

“അതൊക്കെ എന്തിനാ ഇപ്പൊ പറയുന്നേ?”

“അല്ല ചോദിച്ചുന്നുള്ളു.”

“ജീനയ്ക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞാലും, നീ അതോർത്തു വിഷമിക്കില്ല എന്ന് സത്യം ചെയ്യ്, എന്നാൽ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ ചേച്ചി നിന്റെ മുന്നിൽ നിർത്തി തരാം …...”

“അതെങ്ങനെ പറ്റും? എനിക്കറിയാത്ത എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടി.”

“ചേച്ചിയല്ലേ പറയുന്നേ ??”

“ഹം …. ശെരി!”

“ഹാവൂ ...എന്റെ ചെക്കൻ ചിരിച്ചു കണ്ടല്ലോ!!!!” കനി അവനെ

💬 Comments

View all comments