Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
പുണരാൻ വേണ്ടി അടുത്തേക്ക് നീങ്ങിയതും, “ഊണ് കഴിക്കണ്ടേ രണ്ടാൾക്കും…..” എന്ന് പറഞ്ഞു കൊണ്ട് രേവതി മുറിയുടെ അകത്തേക്ക് കയറി വന്നു.
“വരുവാ അമ്മെ….” കാർത്തിക്കിന്റെ നെഞ്ചിൽ ചേരാൻ ചേർന്ന കനിയുടെ ഉടൽ മനസ്സില്ലാതെ വേഗം പിറകിലേക്ക് വന്നു.
“ആഹാ നിന്റെ മൂഡോഫ് മാറിയോ.? ഞാൻ ചോദിച്ചാൽ പറയില്ലാലോ, ചേച്ചി തന്നെ വേണം എല്ലാത്തിനും അല്ലേടാ കുറുമ്പാ ...”
അമ്മയുടെ ഒപ്പം നടക്കുമ്പോ തിരിഞ്ഞു നോക്കുന്ന കാർത്തിക്കിന്റെ കണ്ണിൽ അവന്റെയുള്ളിൽ പാടാൻ വെമ്പുന്ന ഒരായിരം പ്രണയകവിതകളെ കനി വായിച്ചെടുക്കുന്ന പോലെ നോട്ടമെറിഞ്ഞു. മുടി പകുത്തെടുത്തു മുന്നിലേക്കിട്ടുകൊണ്ടവൾ രണ്ടാളുടെയും പിറകെ നടന്നു.
*********************************************
കുളിച്ചു ഭസ്മ കുറിയിട്ടുകൊണ്ട് പുലിയിളക്കര കസവു മുണ്ടു ഉടുതുകൊണ്ട്, കനി മുറിയിൽ നിന്നുമിറങ്ങി. കാർത്തിക്കും ദേവനും രേവതിയും കനിയ്ക്കായി കാറിൽ വെയ്റ്റ് ചെയുകയായിരുന്നു. ശിവന്റെ അമ്പലത്തിൽ ചുറ്റു വിളക്കിനു നേർന്നത് നടത്താനായിരുന്നു അവർ പുറപ്പെട്ടത്. തൊഴുതു വലം വയ്ക്കുമ്പോൾ ഷർട്ട് അഴിച്ചു കസവ് മുണ്ടും ഉടുത്തു നടക്കുന്ന ചുള്ളൻ ചെക്കൻ ഇടയ്ക്കിടെ പിറകെ നടക്കുന്ന സുന്ദരിയെ നോക്കുമ്പോ സുന്ദരി നേരെ നോക്കി നടക്കാൻ വേണ്ടി കണ്ണുരുട്ടി. നെയ്തിരികൾ ഓരോന്നായി അമ്പലത്തിനു ചുറ്റും വെച്ച്, നാലുപേരും നിറദീപം തെളിയിച്ചു. മക്കളുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അവർ പുറത്തേക്കിറങ്ങിയപ്പോൾ, മുല്ലപ്പൂ വിൽക്കുന്ന മുത്തശിയുടെ കൈയിൽ നിന്നും കാർത്തിക് മൂന്നു മുഴം പൂ മേടിച്ചു വന്നപ്പോൾ, അവനെന്തു പറ്റിയെന്നു ദേവൻ ആലോചിച്ചു നിന്നു.
“ഞാൻ വേണമെന്ന് പറഞ്ഞില്ലാലോ ….” രേവതി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇതെന്റെ ചേച്ചിയ്ക്കാ ….”
കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അടക്കാൻ പാടുപെട്ടുകൊണ്ട് കനി അവന്റെ കയ്യിൽ നിന്നും പൂ വാങ്ങിയപ്പോൾ അവളുടെ വിരലുകൾ വിറയ്ക്കുന്നതാരും ശ്രദ്ധിച്ചില്ല. അവൾ പൂ ചൂടികൊണ്ട് കാറിലേക്ക് കയറി. വീട്ടിലേക്ക് പോകുന്ന വഴിയിൽ മഴ പെയ്യുമ്പോ കാർത്തിക് കനിയുടെ തോളിൽ ചേർന്നിരുന്നുകൊണ്ട് അവളുടെ കരിവളയിട്ട കൈകളെ
💬 Comments
View all comments