0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3262

കോർത്തുപിടിച്ചു. ഇരുവരും പരസ്പരം കണ്ണിലേക്ക് നോക്കുമ്പോ അവർക്കിടയിൽ താമര നൂലുകൊണ്ട് തീർത്ത ഈറൻ നിലാവുള്ള പ്രണയം ആരുമറിയാതെ ഒഴുകിക്കൊണ്ടിരുന്നു ….

അത്താഴത്തിനു ശേഷം, കാർത്തിക്ക് അടുത്ത തിങ്കൾ മുതൽ ക്ലാസ്സിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നതുകൊണ്ട് ജീനയെ വിളിച്ചപ്പോൾ അവൾ ഒരു കുറെ സോറി അവനോടു പറഞ്ഞു. ഇച്ചിരി തിരക്കായിപ്പോയെന്നും ഉടനെ കാണാമെന്നുമവനോട് പറഞ്ഞപ്പോൾ കാർത്തിക് കുഴപ്പമില്ലെന്ന് തിരിച്ചവളോട് പറഞ്ഞു. കാർത്തിക് ജീനയോട് സംസാരിക്കുന്നത് കണ്ടപ്പോൾ കനി അവളോടെന്തോ പറയണമെന്നും പറഞ്ഞിട്ട് ഫോൺ വാങ്ങിച്ചു. കാർത്തിക് അത് എന്താണ് അറിയാനായി കനിയുടെ കണ്ണിലേക്ക് നോക്കുമ്പോ ദേവൻ അവനെ അപ്പൊ താഴേക്ക് വിളിച്ചു. കോളേജിലേക്ക് ചെല്ലുന്നത് തിങ്കളാഴ്ച അല്ലെ എന്ന് ചോദിക്കുകയും, ഇനി കുഴപ്പമൊന്നും ഉണ്ടാകില്ലെന്നും, അദ്ദേഹത്തെത്തിന്റെ സുഹൃത്തിന്റെ മകൻ ആണിപ്പോ അവന്റെ കോളേജിൽ ആന്റി റാഗിങ്ങ് സെലിലുള്ള, പോലീസ് ഓഫീസർ എന്നും, അവനോടു പറഞ്ഞു.
അവൻ ദേവനോട് എല്ലാത്തിനും തലയാട്ടുമ്പോ, ദേവൻ അവന്റെയുള്ളിൽ ഒരല്പം ധൈര്യം വന്നപോലെ തോന്നുകയുണ്ടായി. തിരികെ കനിയുടെ മുറിയിലേക്ക് വേഗം ഓടിക്കയറി, കനി ജസ്റ്റ് കാൾ കട്ട് ചെയ്തിട്ടവന് നേരെ ഫോൺ നീട്ടി. കാർത്തിക് എന്താണ് ജീനയോടു സംസാരിച്ചതെന്ന് ചോദിച്ചു.

“ജീനയോട് ഞാൻ പറയുകയായിരുന്നു ….. കാർത്തിക്ക് നു നിന്നെ ഇഷ്ടമായിരുന്നു എന്ന്….”

“അതെന്താ ഇഷ്ടമായിരുന്നു എന്ന് ...ഇപ്പോഴും ഇഷ്ടമല്ലേ ?”

“ആണോ …. ആണോടാ ചെക്കാ?” വാതിൽ ചാരിയെന്നുറപ്പുള്ളതുകൊണ്ട് കാർത്തികിന്റെ ഇടുപ്പിൽ ചുറ്റിപിടിച്ചുകൊണ്ട് കനി അവളിലേക്ക് അവനെയൊന്നടുപ്പിച്ചു.

“ആവൊ അറിയില്ല!”

“അവളെക്കുറിച്ചു പറയുമ്പോ, നിന്റെ മുഖം വാടുന്നതെന്താടാ ….”

“എന്തൊക്കയോ എന്റെ മനസ്സിൽ കിടന്നു...വിങ്ങുന്ന പോലെയുണ്ട്”

“ഡാ, ചെക്കാ ..ഞാൻ എല്ലാം പറഞ്ഞു, തന്നതല്ലേ ഇന്നലെ…..
ഇന്ന് മുഴുവനും നീ ശെരിക്കും ആലോചിച്ചു നോക്ക് എന്നിട്ട് നാളെ പറഞ്ഞാൽ മതി….!”

“എന്തിനെക്കുറിച്ച് ????”

“നമ്മളിന്ന് ചുണ്ടു ചേർത്തില്ലേ? അതേക്കുറിച്ചു തന്നെ…..”

“എനിക്കെന്തോ പോലെയാകുന്നു ….ചേച്ചീ….”

“എന്തിനാ ??”

“ഇതൊക്കെ

💬 Comments

View all comments