Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
വാതിൽ തുറന്നു.
“ഉം ….പറ!!!”
“അത് ...ഇന്നലെ ഒരു സ്വപ്നം ….”
“എന്ത് സ്വപ്നാ ….” കനി കാർത്തിക്കിന്റെ കവിളിൽ തലോടിക്കൊണ്ട് ചിരിച്ചു.
“അത് …..ഞാനും ചേച്ചിയും കൂടെ ….” മുഴുമിക്കാൻ ശ്രമിക്കാതെ ഓടാൻ ശ്രമിക്കുന്ന കാർത്തിക്കിന്റെ കൈ എത്തി പിടിക്കാൻ ശ്രമിച്ചതും വഴുതി…. കാർത്തിക് ഓടി കൊണ്ട് ദേവന്റെ നെഞ്ചിലേക്ക് വീണതും. ഈ പിള്ളേരുടെ ഒരു കാര്യമെന്നും പറഞ്ഞുകൊണ്ട് ദേവൻ പുറത്തേക്കിറങ്ങി.
************
ഉച്ചയ്ക്ക് ഊണിനു ജീനയോടെപ്പം ഹേമന്തും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ തീൻ മേശയിൽ 10 കൂട്ടം കറികളും 3 പായസവും ഉണ്ടായിരുന്നു. സംസാരിച്ചപ്പോൾ ഹേമന്തിനെ ദേവനു നല്ലപോലെ ഇഷ്ടപ്പെട്ടു, അവന്റെ I.A.S കോച്ചിങ് നു ആണ് ബോംബെയിൽ അവന്റെ ഫാമിലി താമസമാക്കിയത്, അപ്പോഴാണ് ജീനയെ പരിചയപെട്ടതെന്നും, അവന്റെ ഫാമിലി യിൽ ഉള്ളവർക്ക് ജീനയോടുള്ള അഫയർ ഏകദേശം അറിയാമെന്നും, പക്ഷെ ജീനയുടെ ഫാമിലി അത്ര സപ്പോർട്ടീവ് ആകില്ലെന്നും ഹേമന്ത് ദേവനോട് ആശങ്ക പങ്കുവെച്ചു.
കാർത്തിക്ക് ഇതെല്ലാം കേട്ടിരുന്നു, അവന്റെ മനസിൽ അതൊരു ഷോക് ആയിരുന്നെങ്കിലും അവനിപ്പോൾ തന്നോടുള്ള കനിയുടെ പ്രണയത്തിലെ ലയഭാവത്തിലാണ്. ഇരുകൈകൊണ്ടും അവന്റെ നെഞ്ചിനെ പൊതിയുന്ന പ്രണയം ……. അതുള്ളപ്പോൾ ജീനയോടുള്ള പ്രണയഭംഗമവനെ തെല്ലും വേദനിപ്പിച്ചില്ല…. പക്ഷെ തൊട്ടടുത്തിരുന്ന കനി അവന്റെ ഇടം കൈ കോർത്ത് പിടിച്ചിരുന്നു. അവന്റെ അപ്പോഴത്തെ കനിയോടുള്ള നോട്ടം….അവനെല്ലാം പയ്യെ മനസിലാക്കി തുടങ്ങുകയായിരുന്നു…..
അവരെല്ലാം പോയി കഴിഞ്ഞപ്പോൾ ദേവനും രേവതിയും കനിയുടെ ജാതകവുമായി ഒരു ജോല്സ്യനെ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങി.
കനി അവളുടെ മുറിയിൽ ബെഡിൽ ചരിഞ്ഞു കിടന്നുകൊണ്ട് തലയിണയിൽ മുഖം ചേർത്ത് കിടന്നു. അവനെ വേദനിപ്പിക്കാൻ ഒരിക്കലും തനിക്ക് ആവില്ലെന്ന് സത്യമാണ്, പക്ഷെ അച്ഛനും അമ്മയും ഇന്ന് തന്നോട് വിവാഹത്തെകുറിച്ചു സംസാരിക്കും എന്നവളോർത്തു. അവർ തമ്മിൽ ഹാളിൽ വെച്ച് സംസാരിക്കുന്നത് താൻ യാദൃശ്ചികമായി കേട്ടതാണ്. കാർത്തികിന് വാക്ക് കൊടുത്തതാണ്, ഇനി അതിൽ നിന്നും
💬 Comments
View all comments