Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
നിറകണ്ണുകളോടെ പറഞ്ഞു. “എനിക്കും വയ്യ കാർത്തി നിന്നെ പിരിയാൻ ….നമുക്കിങ്ങനെ കഴിയാം …..പരസ്പരം സ്നേഹിച്ചു കൊണ്ട്, ചുംബിച്ചുകൊണ്ട് കൈകോർത്തുകൊണ്ട്, എന്റെ മടിയിൽ നിന്നെ ഉറക്കികൊണ്ട്…… പോരെ!”
“ ...ചേച്ചീ ….” കനിയുടെ കഴുത്തിലവന്റെ ചുണ്ടമർന്നപ്പോൾ, കനി കണ്ണുകളടച്ചു അവനെ ഇറുകെ പുണർന്നു അവളുടെ രാഗാർദ്രമായ നിറമാറവന്റെ നെഞ്ചിൽ സുഖിച്ചുടഞ്ഞു. കനിയും അവന്റെ കണ്ണിൽ നോക്കി ചിരിച്ചുകൊണ്ട് അവന്റെ നെറ്റിയിൽ ഇട്ട ചുവന്ന ശിവപ്രസാദം അവളുടെ ചുണ്ടിൽ തട്ടുന്നപോലെ പലയാവർത്തി ചുംബിച്ചു.
“അപ്പൊ ജീനയെകുറിച്ചോർത്തു എന്റെ മോൻ ഇനി വിഷമിക്കുമോ ?”
“ഇല്ല ചേച്ചീ ………..” അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് കനിയെ ചേർത്ത് പിടിച്ചു.
“ശെരി കിടന്നുറങ്ങു...നാളെ സംസാരിക്കാം…...”
“ഇന്നെന്റെ കൂടെ കിടക്കാമോ ….”
“അയ്യടാ ...അതൊന്നും വേണ്ട.”
“അതെന്താ ….ഞാൻ ചേച്ചിയെപ്പോലെ ഉമ്മയൊന്നും വെക്കില്ല!!”
കണ്ണീരു തുടച്ചു ചിരിക്കാൻ ശ്രമിച്ചു കാർത്തിക് പറഞ്ഞപ്പോൾ അവന്റെ കവിളിൽ ഒരു നേർത്ത കടിയുമ്മ കൊടുത്തിട്ട് കനി വേഗമവളുടെ മുറിയിലേക്കോടിപ്പോയി.
*******************
അന്നാണ് ഇരു മനസ്സിലും ഒരുപോലെ പ്രണയം നിറഞ്ഞു കവിഞ്ഞത്, അതുകൊണ്ടാവാം തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ട് ഉറക്കം തെല്ലും വരാതെ കിടക്കുന്ന കനിയുടെ മനസ്സിൽ നാണത്തിൽ പൂ മൂടുന്ന നിമിഷങ്ങൾ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നത്, മനസ് അസ്ഥിരമാകുന്നതവളറിഞ്ഞു. പ്രണയത്തിന്റെ തീവ്രമായ സീല്കാരവും വിയർപ്പും കൊണ്ട് മേനിയിൽ കിക്കിളി മൂട്ടുന്ന കാമുകനെ അവളുടെ മാരിക്കൂടിനുള്ളിലേക്ക് ആവാഹിക്കാൻ അവൾ കൊതിച്ചു. കാർത്തിക്കിനെയോർത്തവളുടെ ഉള്ളൊന്നു കാമിനിയെപോലെ തുള്ളി തൂവുമ്പോഴും തന്റെ ജീവന്റെ ജീവനെ പ്രകൃതി തന്നെ വൈകാതെ തന്നിൽ കോർക്കുന്ന നിമിഷം വരുമെന്ന് കനിയുടെ നെഞ്ചിലാരോ മൂളി. മാറോടണയുന്ന രാമച്ചത്തിൻ കുളിരുള്ള മോഹങ്ങളേ തലയിണയോടപ്പം ഇരു
💬 Comments
View all comments