Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
കയ്യും കൊണ്ട് നിറമാറിലേക്കമർത്തുമ്പോൾ “ഛീ…” എന്നും സ്വയം പറഞ്ഞു ശാസിച്ചു. അവന്റെ കണ്ണുകൾ അവളുടെ മനസിലേക്ക് വരുമ്പോ അത്രയും ആഴത്തിൽ കനി വീണുപോയിരുന്നു എന്നതാണ് സത്യം. സാങ്കല്‍പ്പികമായ ചുംബനങ്ങളുടെ ശബ്ദമവളുടെ കാതിലേക്ക് വരുമ്പോ ബെഡിൽ അവളെഴുന്നേറ്റിരുന്നു. കവിളിണയിൽ സ്വയം തലോടിക്കൊണ്ട് ചുവരിലെ കണ്ണാടിയിലേക്ക് നോക്കിയതും, അവളുടെ പ്രതിബിംബം ദേവമനോഹരിയെപോലെ സ്വയം വിരൽ കടിച്ചുകൊണ്ട് അവളോട് തന്നെ “കനി ….എന്താടി നിനക്ക് പറ്റിയെ എന്ന്….” ചോദിച്ചു.
അർദ്ധരാത്രിയായി…….കാർത്തിക് ഉറങ്ങിയിട്ടുണ്ടാകും, അവനെ ഒന്ന് കാണാനിപ്പൊ നെഞ്ച് മോഹിക്കുന്നവേളയിൽ, ഒരു നോക്ക് കാണാതെ ഇനി ഉറങ്ങാൻ കഴിയില്ലെന്ന് വ്യക്തമായി ബോധ്യമായപ്പോൾ ….. കനി ബെഡിൽ നിന്നും എണീറ്റ് നേരെയുള്ള ബാല്കണിയിലേക്ക് നടന്നു. നിലാവിൽ ബാൽക്കണിയിലെ ലൈറ്റ് ഇട്ടപ്പോൾ, കാർത്തിക്കും ആ നിമിഷം എണീറ്റ് അവന്റെ മുറിയുടെ ബാല്കണിയുടെ പോർഷനിൽ വന്നു നിന്നു. ഇരുട്ടിൽ അവനെ അവൾ നോക്കുമ്പോ ആദ്യമായി മനസ്സിൽ ഒരു വെപ്രാളവും ആകാംഷയും വരുന്ന പോലെ സ്വയം തോന്നി…… ഒന്നും പരസ്പരം പറയാനാകാതെ നോട്ടം കൊണ്ട് മാത്രം രണ്ടാളും ഒരിരിച്ചിരി നേരമെങ്ങനെ തന്നെ നിന്നു. തണുത്ത കാറ്റ് മുഖത്തേക്കടിച്ചപ്പോൾ കനി ഒന്നു ശരീരം കോച്ചുന്ന പോലെ ഒരു നോട്ടം കാർത്തികിനെ സമ്മാനിച്ചതും അവനു ചിരി വന്നു.
“ഉറങ്ങീലെ …...കാർത്തി….”
അവൻ പക്ഷെ കനിയുടെ കണ്ണിലേക്ക് മാത്രം നോക്കിനിന്നുകൊണ്ട് ഇല്ലെന്നുള്ള ഭാവത്തിൽ തലയാട്ടി. അവന്റെ മുഖത്ത് കള്ള കാമുകിയെ അപ്രതീക്ഷിതമായി വഴിയിൽ വെച്ച് കാണുമ്പോ ഉള്ള ഭാവമായിരുന്നു.
“ഉറക്കം വരുന്നിലെങ്കിൽ വാതിൽ തുറക്ക് ….സംസാരിച്ചിരിക്കാം…..” വിരിച്ചിട്ട മുടി കെട്ടിക്കൊണ്ടു, കനി അവനോടു ഒറ്റ ശ്വാസത്തിൽ പറഞ്ഞു…..
“ഉം …...” കാർത്തിക് ആവേശം
💬 Comments
View all comments