Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
പക്ഷെ തൊട്ടടുത്തിരുന്ന കനി അവന്റെ ഇടം കൈ കോർത്ത് പിടിച്ചിരുന്നു. അവന്റെ അപ്പോഴത്തെ കനിയോടുള്ള നോട്ടം….അവനെല്ലാം പയ്യെ മനസിലാക്കി തുടങ്ങുകയായിരുന്നു…..
അവരെല്ലാം പോയി കഴിഞ്ഞപ്പോൾ ദേവനും രേവതിയും കനിയുടെ ജാതകവുമായി ഒരു ജോല്സ്യനെ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങി.
കനി അവളുടെ മുറിയിൽ ബെഡിൽ ചരിഞ്ഞു കിടന്നുകൊണ്ട് തലയിണയിൽ മുഖം ചേർത്ത് കിടന്നു. അവനെ വേദനിപ്പിക്കാൻ ഒരിക്കലും തനിക്ക് ആവില്ലെന്ന് സത്യമാണ്, പക്ഷെ അച്ഛനും അമ്മയും ഇന്ന് തന്നോട് വിവാഹത്തെകുറിച്ചു സംസാരിക്കും എന്നവളോർത്തു. അവർ തമ്മിൽ ഹാളിൽ വെച്ച് സംസാരിക്കുന്നത് താൻ യാദൃശ്ചികമായി കേട്ടതാണ്. കാർത്തികിന് വാക്ക് കൊടുത്തതാണ്, ഇനി അതിൽ നിന്നും മാറാനും ആവില്ല. പക്ഷെ ഇത് തെറ്റാണു എന്ന് മനസ്സിൽ ഇപ്പൊ ആരോ ശക്തമായിട്ട് പറയുന്നുമുണ്ട്. അവന്റെ മനസ് മുറിയുന്നത് കാണാൻ വയ്യാത്തതുകൊണ്ട് മാത്രമാണ് തന്നിലെ പ്രണയിനി ഉണർന്നത് …അല്ലാതെ അതില്കൂടുതൽ മകനോട് ഒരമ്മയ്ക്ക് തോന്നുമോ ….തോന്നാൻ പാടുണ്ടോ ??
*****************
ദേവനും രേവതിയും തിരികെ വരുന്ന ഒത്തിരി സന്തോഷിച്ചു, കനിയുടെ ജാതകത്തിൽ ദോഷങ്ങളൊന്നുമില്ലെന്നും മംഗല്യ യോഗമുണ്ടെന്നും തന്ന പണിക്കരുടെ വിവരം കൊണ്ട് രണ്ടാളും വീട്ടിലേക്ക് വരികയിരുന്നു.
“എനിക്കെല്ലാം മനസിലായി എന്റെ കനികുട്ടി ….ജീന മറ്റൊരാളെ ഇഷ്ടമാണെന്നു പറയുമ്പോ ഞാൻ വേദനിക്കാതെ ഇരിക്കാനല്ലേ …..”
സോഫയിൽ കനിയുടെ മടിയിൽ കിടന്നുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കുമ്പോ കനി ഏറ്റവും മനോഹരമായി അവനെ കവിളിൽ തലോടിക്കൊണ്ട് പുഞ്ചിരിച്ചു.
“നീയെന്റെ ജീവന്റെ പാതിയല്ലേ കാർത്തി …..” കനിയുടെ ഉള്ളു തുറന്നു പറഞ്ഞെങ്കിലും അതിനു ചേച്ചിയെന്നു മാത്രമേ ഒരർത്ഥം അവൻ കണ്ടുള്ളു.
“നിന്നെ നോവിക്കുന്നത് ഞാനെങ്ങനെ സഹിക്കും …..??? നിന്നെ പ്രണയിക്കാൻ
💬 Comments
View all comments