Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
അതോണ്ട് പോവാതെ ഇരിക്കാൻ നിവൃത്തി ഇല്ല…"
കനിയുടെ തർക്കത്തിൽ തോൽവി സമ്മതിച്ചു, ആനി അവിടുന്നു എഴുന്നേറ്റപ്പോൾ ആണ് കനിയുടെ ഹൃദയമിടിപ്പ് നേരെ ആയത്.
അപ്പോൾ അവളുടെ മുന്നിൽ മറ്റു വഴികൾ അവൾ കണ്ടിരുന്നില്ല…
********************************
"അമ്മെ…..
നമുക്ക് ഈ വീക്കെന്റിൽ തറവാട്ടിൽ പോയി വന്നാലോ…"
അത്താഴം കഴിക്കും നേരം കനി പറഞ്ഞതുകേട്ട കാർത്തിക്കിന്റെ മുഖത്ത് വിഷമം പടർന്നു.
അത് കണ്ടെങ്കിലും കനി അപ്പോൾ അതിനു മുഖം കൊടുത്തില്ല.
"ഏഹ്… അപ്പോൾ നീ അല്ലെ പറഞ്ഞെ തറവാട്ടിൽ പോകാൻ പറ്റില്ല നിനക്ക് ലീവ് കിട്ടില്ല എന്നൊക്കെ പറഞ്ഞെ."
"നമുക്ക് പോയാൽ പോരെ...ഇപ്പൊ ഞാൻ ലീവ് എടുത്തു വരുന്നതാണോ അമ്മയ്ക്ക് കുഴപ്പം.."
കനി അസ്വസ്ഥതയോടെ പറഞ്ഞു.
"രേവതി…"
വീണ്ടും എന്തോ പറയാൻ ഒരുങ്ങിയ രേവതിയുടെ നേരെ ദേവന്റെ കടുത്ത സ്വരം ഉയർന്നതും രേവതി നിശ്ശബ്ദയായി.
കാർത്തിക്ക് പിന്നെ ഒന്നും സംസാരിക്കാൻ നിൽക്കാതെ കഴിച്ചുകഴിഞ്ഞു പ്ലേറ്റുമായി എഴുന്നേറ്റു പോയി.
അവന്റെ പോക്ക് കണ്ട കനി വല്ലാതെ ആയെങ്കിലും മിണ്ടാൻ കഴിയാതെ പ്ലേറ്റിൽ വിരലിളക്കി ഇരുന്നു.
അത്താഴം കഴിഞ്ഞു മുകളിൽ എത്തിയ കനി കാർത്തിക്കിന്റെ റൂമിൽ നോക്കിയെങ്കിലും അവന്റെ റൂമിൽ നിന്നും അനക്കമൊന്നും കാണാതെ ആയതോടെ വിഷമത്തോടെ തന്റെ മുറിയിലേക്ക് പോയി.
********************************
ശനിയാഴ്ച്ച രാവിലെ തന്നെ ദേവനും കുടുംബവും തറവാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുക്കിയിരുന്നു.
ടൗണിൽ നിന്ന് വാങ്ങി വെച്ചിരുന്ന പലഹാരങ്ങൾ സ്വിഫ്റ്റ് കാറിന്റെ ഡിക്കിയിൽ കയറ്റുന്ന ജോലിയിൽ ആയിരുന്നു കാർത്തിക്ക്,
അവന്റെ മുഖത്ത് സങ്കടവും അസ്വസ്ഥതയും നിഴലിച്ചിരുന്നു.
"കാർത്തീ…."
പിന്നിൽ നേർത്ത് ക്ഷീണിച്ചു ദുഃഖം വെമ്പി നിൽക്കുന്ന സ്വരത്തിലെ വിളിയിൽ അവനു പിന്നിൽ എത്തിയ ആളെ മനസ്സിലായിരുന്നു.
തിരിഞ്ഞു നോക്കാതെ അവൻ ചെയ്യുന്ന കാര്യം ചെയ്തുക്കണ്ടിരുന്നു.
"കാർത്തീ….എന്നോടെന്താ നീ ഒന്നും മിണ്ടാത്തെ…
...അന്ന് കഴിഞ്ഞു ഇതുവരെ നീ എന്നോട് മിണ്ടിയിട്ടില്ല…
എനിക്ക്,...എനിക്ക് ആഗ്രഹം ഉണ്ടായിട്ടല്ല...പക്ഷെ….
പക്ഷെ…..
ന്നെ യൊന്നു മനസ്സിലാക്ക്,....
എന്നോട് പിണങ്ങി ഇരിക്കല്ലേ എനിക്ക് സഹിക്കാൻ പറ്റണില്ല….പ്ലീസ്…"
അവസാനം എത്തുമ്പോഴേക്കും കനി ഉള്ളിൽ നിന്നും പൊട്ടി പോയിരുന്നു….
"എനിക്കാരോടും പിണക്കൊന്നുമില്ല….
ചേച്ചി കരയേണ്ട… "
അവളുടെ തോളിൽ ഒന്ന് തട്ടി കവിളിൽ
💬 Comments
View all comments