0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3107

പാന്റും ആയിരുന്നു അവളുടെ വേഷം,
കുളി കഴിഞ്ഞിറങ്ങിയ കനിയുടെ മുടി ടവ്വലിൽ ചുറ്റി മുന്നിലേക്കിട്ടിരുന്നു.
കുഞ്ഞു തുള്ളികൾ അവളുടെ കഴുത്തിലും മുഖത്തും തോളിലുമെല്ലാം പറ്റിയിരുന്നു..
നനവ് പടർന്ന് ചുരിദാർ ദേഹത്തോട് ഒട്ടി കിടന്നു.
മുടി ടവ്വലിൽ തോർത്തിക്കൊണ്ട് കനി അവന്റെ ചാരെ സെറ്റിയിൽ ചാഞ്ഞിരുന്നു.

"കനി, നിനക്ക് ലീവ് കിട്ടുവോടി ഒരു രണ്ടൂസം…"

രേവതി ചോദിച്ചപ്പോൾ കനി മുടി ഒന്ന് മെടഞ്ഞു പിന്നിലേക്കിട്ടു,

"എന്തിനാമ്മേ...എന്തേലും ആവശ്യം ഉണ്ടോ…"

"ഇന്ന് സുകന്യ വിളിച്ചിരുന്നു, മുത്തശ്ശിക്ക് ഒന്ന് കാണണം ന്നു പറഞ്ഞു, നിനക്ക് ലീവ് കിട്ടുവാരുന്നേൽ, കാർത്തിക്ക് കോളേജ് തുറക്കും മുന്നേ ഒന്ന് പോയി വരായിരുന്നു…"

കനിയുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് രേവതി നിന്നു.

"എനിക്ക് ലീവ് കിട്ടുമോ എന്നറിയില്ല അമ്മെ…"

കനിയത് പറഞ്ഞത് തൊട്ടടുത്ത് രേവതിയുടെ വാക്ക് കേട്ട നിമിഷം ഉടനെ മുഖത്തെ നിറം മങ്ങിയിരിക്കുന്ന കാർത്തിക്കിനെ കണ്ടിട്ടായിരുന്നു.

കനിയുടെ വാക്കുകൾ കേട്ട കാർത്തിക്കിന്റെ മുഖം മെല്ലെ ഒന്ന് തെളിഞ്ഞു.

"ശെ...നിനക്ക് ഒട്ടും ലീവ് ഇല്ലേ കനി…
കാർത്തിയുടെ കോളേജ് തുറക്കും മുന്നേ എല്ലാരേയും ഒന്ന് പോയി കണ്ടു വരാം എന്നിരുന്നതാ…"

തെല്ലൊരു നിരാശയോടെ രേവതി എഴുന്നേറ്റപ്പോൾ കാർത്തിക്ക് കനിയുടെ കയിൽ ചുറ്റിപ്പിടിച്ചു.

*******************************

"മോർണിംഗ് കനി…"

"മോർണിംഗ് ചേച്ചി…"

പിറ്റേന്നു ബാങ്കിലെത്തിയ കനി ചയറിലിരുന്നു സിസ്റ്റം ഓൺ ആക്കി തുടങ്ങിയപ്പോൾ ആണ്,

ഹെഡ് അക്കൗണ്ടന്റ് ആനി അവളുടെ അടുക്കൽ വന്നത്.

"ഈ ആഴ്ച നമ്മുക്ക് ടൂർ പ്ലാൻ ചെയ്തിട്ടുണ്ട്…."

ആനി കനിയുടെ മുന്നിലെ ചെയർ വലിച്ചിട്ടിരുന്നു.

"ടൂർ ഓഹ്...എപ്പോ…"

"വീകെന്റസ് ഇൽ…
ഊട്ടിക്കാ…
മാനേജർ ഇന്ന് അന്നൗൻസ് ചെയ്യും,
എംപ്ലോയീസും ഫാമിലീസും…
എത്ര നാളായുള്ള പ്ലാൻ ഇടലാ…"

കണ്ണടക്ക് മേലേക്ക് ഊർന്നിറങ്ങിയ വെള്ളിക്കെട്ടു തുടങ്ങിയ രണ്ടു മൂന്നു മുടിയിഴകളെ തലവെട്ടിച്ചു ആകറ്റിക്കൊണ്ട് ആനി ചിരിച്ചു.

എന്നാൽ കനിയുടെ ചിരി മാഞ്ഞിരുന്നു.

"എന്താ കനി എന്ത് പറ്റി…"

"ഏയ്,..എനിക്ക് വരാൻ പറ്റില്ലല്ലോ ചേച്ചി...വീക്കെൻഡിൽ വീട്ടിൽ എല്ലാരും കൂടെ തറവാട്ടിൽ പോവാൻ നിക്കുവാ…"

"അയ്യോ അതെന്ത് പരിപാടിയാ…
….എല്ലാവരും പ്ലാൻ ഇട്ടിട്ട് കനി വരാതിരുന്നാൽ എങ്ങെനെയാ…"

"മുത്തശ്ശിക്ക് വയ്യാതെ ആയിരിക്കുവാ ചേച്ചി…

💬 Comments

View all comments