Chapter Title : മിഴി [രാമന്‍]
ആണോ " അമ്മയിടപെട്ടു..പിന്നെ അച്ചന്‍ എന്തൊ സ്വകാര്യം അമ്മയോട് പിറുപിറുത്തു
"അനു.. എന്ത് പറ്റി ഇവന്?നീയവനെ പിന്നീം തല്ലിയോ, തിളച്ചയെണ്ണയിൽ ഒരുതുള്ളി വെള്ളം വീണ സ്വഭാവം അല്ലെ ഇവന്.. എന്തായിപ്പൊരുമാറ്റം? " അച്ഛന്റെ സംശയം തീരുന്ന ലക്ഷണമില്ല. ചെറിയമ്മ എന്റെ നേർക്കൊന്ന് പാളി നോക്കിയത് ഞാൻ അറിഞ്ഞു.നിന്ന് കരഞ്ഞത് കണ്ടിട്ടാണോ ഒന്നും മിണ്ടാത്തത്? കണ്ടിട്ടുണ്ടെങ്കിൽ ഇപ്പൊ എന്നെ കളിയാക്കാൻ പറഞ്ഞിട്ടുണ്ടാവും.. പറയും എന്ന് ഞാൻ വിചാരിച്ചു. അവൾ ഒന്നും പറഞ്ഞില്ല.ഡ്രൈവിങ്ങിൽ തന്നെ.
ഞാൻ പുറത്തേക്ക് നോക്കി നിന്നു.. രാത്രിയുടെ സൗന്ദര്യം..എല്ലാംപിറകിലേക്ക് മറയുന്നു.മായുന്നു.പുതിയത് നിറയുന്നു.
തെളിഞ്ഞും മങ്ങിയും തെരുവുവിളക്കുകൾ, ഇരുട്ടിൽ ഒറ്റപ്പെട്ട വീട്, റോഡ് സൈഡിൽ തെരുവ് പട്ടിയും മക്കളും.. വിശന്നിരിക്കുകയായിരിക്കും ഒറ്റനോട്ടത്തിൽ എന്നെ നോക്കുന്ന പോലെ തോന്നി, പണി കഴിഞ്ഞു വീട്ടിലേക്ക് നീട്ടി നടക്കുന്ന പോലെ തോന്നിയ ഒരാൾ.. അയാളുടെ കയ്യിൽ ഒരു പലഹാര പൊതി ഉണ്ടാവാം, വീട്ടിൽ ഒരു കുട്ടി അതിനു കാത്തുനിൽക്കുന്നുമുണ്ടാകാം.ചീറി പാഞ്ഞു ഒരാബുലൻസ്. ആരെങ്കിലുമൊക്കെ നെഞ്ചു തല്ലി കരയുന്നുണ്ടാകും.പ്രിയപ്പെട്ടവർക്കു വേണ്ടി.പ്രാർത്ഥിക്കുവോ? തിരിച്ചുവരവിന് വേണ്ടി, സൈഡിൽ മതിലിന്റെ മുകളിൽ പതുങ്ങിയൊരു പൂച്ച.തിളങ്ങുന്ന ഒരൊറ്റക്കണ്ണു മാത്രം, വിശന്നു കരഞ്ഞപ്പോൾ കിട്ടിയ സമ്മാനമായിരിക്കും .ഹോട്ടലിനു മുന്നിൽ കീറിയ ഒരു നിക്കറിട്ട ചെക്കൻ.. ഞാൻ തല മാറ്റി കളഞ്ഞു... രാത്രിയുടെ സൗന്ദര്യം, കോപ്പ്!!
അന്നൊരു രാത്രി ഞാനും ഷെറിനും സിനിമയുംകഴിഞ്ഞു ബൈക്കിൽ ചുറ്റിയത് ഞാൻ ഓർത്തു.. നിറഞ്ഞു നിൽക്കുന്ന ആകാശത്തിനും, ഒരോ തെരുവുവിളക്കിനും,കാണുന്ന ആളുകളുടെ മുഖത്തിന് പോലും ഞാൻ സൗന്ദര്യം കണ്ടെത്തിയിരുന്നു.ആംബുലൻസിന്റെ ചൂളം വിളി എത്ര മധുരമായിരുന്നു. ചുവപ്പും നീലയും വെളിച്ചങ്ങൾക്ക് എന്ത് ഭംഗിയായിരുന്നു.രാത്രി ഏറ്റവും സുന്ദരമാണ് എന്ന്
💬 Comments
View all comments