0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.4K

സംസാരം തീരുന്നില്ല. ചെറിയമ്മ സ്റ്റൈറിങ്ങിൽ താളമിട്ടു നിന്നു.കൂടെ എ സി ഫാനിന്‍റെ മുഴക്കവും . ആ ശബ്‌ദം അസഹ്യമായി തോന്നി . എന്നാലും ഒന്ന് പറയാൻ തോന്നീല്ല ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിക്കാണും അവൾ താളം പിടിക്കല്‍ നിർത്തി.. സീറ്റില്‍ നിരങ്ങുന്ന ശബ്ദം എന്റെ നേർക്ക് നീണ്ടു വന്നു ആ തല..  നേരിട്ട് നോക്കുന്നില്ലെങ്കിലും ഞാൻ അറിഞ്ഞു..  ഞാന്‍ തല പെട്ടന്നു സൈഡിലേക്ക് മാറ്റി.. അവൾ ഒന്ന് നിന്നു.പരുങ്ങി പിന്നെ സൈഡിലെ സീറ്റ്‌ ബെൽറ്റ്‌ പിടിച്ചു വലിച്ചു കുടുക്കി തന്നു. ഞാൻ മറന്നു പോയിരുന്നു.നന്ദിയുണ്ട് മനസ്സിൽ പറഞ്ഞു.

എനിക്ക് വീണ്ടും ദേഷ്യം വരുന്നുണ്ടായിരുന്നു.. കണ്ണുകൾ വെറുതെ നിറയുന്നു. കാലുകൾ ആവശ്യമില്ലാതെ കുലുക്കുന്നു,വിറക്കുന്നു അവരുടെ സംസാരമാണേൽ തീരുന്നുമില്ല.. നിവർത്തിയില്ലാതെ ഞാൻ ഏന്തി ഹോണിന്‍റെ മുകളില്‍ കൈവെച്ചു നിന്നു .അത് നീട്ടിയടിച്ചു ..വഴിയരികിൽ നിൽക്കുന്ന കൂട്ടം മൊത്തം ഒറ്റയടിക്ക് തിരിഞ്ഞു നോക്കി

" ഹാ അഭി " ചെറിയമ്മയെന്റെ കൈ പിടിച്ചു മാറ്റി.. എന്തൊക്കെയോ തകരാറുള്ള പോലെ എനിക്ക് തന്നെ തോന്നി.എങനെയെങ്കിലും ഒന്ന് വീട്ടിലെത്തിയാല്‍ മതിയെന്നുന്നായിരുന്നു എനിക്ക് .വീണ്ടും ഞാന്‍  ഹോൺ അടിക്കാൻ കൈ നീട്ടിയതും.. പകരം ചെറിയമ്മ ചാടിക്കേറിയടിച്ചു ഒന്ന്.. വീണ്ടും നന്ദി.

അവര് കേറി... ബാക്കിൽ നിന്ന് കലപില... ചെറിയമ്മ വണ്ടിയെടുത്തു.. അര മണിക്കൂർ ഡ്രൈവ് വീട്ടിലേക്ക്..

"ഇന്നെന്തു പറ്റി ഇവളുടെ കൂടെ ഇരിക്കാത്തതാണല്ലോ ? " തല മുന്നോട്ട് നീട്ടി നോക്കി അച്ഛൻ. ബാക്കിൽ നിന്ന് ചിരിയോടെ അമ്മയോട് ചോദിച്ചു ... ഒന്ന് സ്വസ്ഥമായി കിടക്കാൻ വിചാരിച്ചാൽ അതും സമ്മതിക്കില്ല..

"നിങ്ങൾക്കെന്തിന്റെ കേടാ.. ഇനി പറഞ്ഞു മാറ്റാൻ

💬 Comments

View all comments