0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.4K

ചെന്നാൽ ഇനി നൂറു ചോദ്യം കാണും കഴിച്ചോ, നാളെ വരില്ലേ,അങ്ങനെ അങ്ങനെ. അമ്മയുടെ കൂട്ടുകാരി ലതാന്റിയുടെ കയ്യിക്കിട്ടിയാൽ പിന്നെ പറയേം വേണ്ട.. അവരുടെ സൈഡിലൂടെ മുങ്ങാനുള്ള പണി നോക്കുന്നതാണ് നല്ലത്. ആരും കാണുന്നില്ലെന്ന് കണ്ടു സൈഡിലൂടെ ഞാൻ നടന്നു. പുറത്തേക്ക്. ആരും കണ്ടില്ല. പാർക്ക്‌ ചെയ്ത കാർ കണ്ടു.സൈഡിൽ മരത്തിനോട് ചേർന്ന് നിന്നു..

ഫോൺ ഒന്ന് എടുത്ത് നോക്കി.വാട്സ്ആപ്പിൽ നിറയെ മെസ്സേജുകൾ. കുറെ നാളായി തിരിഞ്ഞു നോക്കിയിട്ടില്ല. ഷെറിന്റെ കൂട്ടുകാരിയുടെ സ്റ്റാറ്റസ് കണ്ണിൽ പെട്ടു. അറിയാതെ തുറന്നുപോയി പെട്ടന്ന് കണ്ണ് നിറഞ്ഞു.. ആലോചിക്കാൻ വയ്യ.. ഷെറിനും എന്നേക്കാൾ നല്ലവനെന്നു പറഞ്ഞ തെണ്ടിയും. എന്ത് ചിരിയാണ് ആ മുഖത്തു. അവള്‍ അവനോട് തൊട്ടുരുമ്മി.......പ്രാന്ത് എടുക്കുന്ന പോലെ തോന്നി. ഷെറിന്റെ മുഖം കൺമുന്നിൽ അവൾ ചിരിക്കുന്നു, എന്നോട് കൊഞ്ചുന്നു, പിണക്കം കാണിക്കുന്നു, ദേഷ്യപ്പെടുന്നു എന്തെല്ലാം.വയ്യ ഫോൺ എടുത്തെറിഞ്ഞു. സൈഡിൽ കണ്ട കല്ലിലേക്ക്.. അതൊന്ന് മിന്നി ഓഫ്‌ ആയി.അലറണം എന്ന് തോന്നി.നിസ്സഹായൻ ആയിരുന്നു ഞാൻ, വിഡ്ഢി,. കടിച്ചു പിടിച്ചു ..

പുറകില്‍ അനക്കം ഒന്ന് തിരിഞ്ഞപ്പോൾ ഇരുട്ടിൽ ഒരാൾ. കുറച്ചു കൂടെ മുന്നിലേക്ക് വന്നു ചെറിയമ്മ! ഞാൻ വേഗം കണ്ണൂതുടച്ചു. ഒന്നും പറഞ്ഞില്ല എന്നെയൊന്ന് നോക്കിയതു മാത്രം.. ഡ്രൈവർ സീറ്റിലേക്ക് കേറി കാർ സ്റ്റാർട്ട്‌ ചെയ്തു നിർത്തി.ഞാന്‍ കേറാൻ മടിച്ചു . മുന്നിലെ ഡോർ എനിക്ക് തുറന്നുതന്ന് ഒരു നോട്ടം നോക്കി .പിന്നെ ഞാനൊന്നും പറയാതെ കയറിയിരുന്നു.. ചോദ്യങ്ങളോ കളിയാക്കലുകളോ പ്രതീക്ഷിച്ച ഒന്നും അവിടുന്നുണ്ടായില്ല.വണ്ടി മെല്ലെ അവളെടുത്തു . വീടിന്റെ മുന്നിൽ അച്ഛന്റെയും അമ്മയുടെയും എടുത്ത് സൈടാക്കി നിർത്തി. ലതാന്റിയുമായുള്ള അവരുടെ

💬 Comments

View all comments