Chapter Title : മിഴി [രാമന്‍]
വേണ്ടി പട്ടിണി കിടന്നു.ഒന്നും സംഭവിച്ചില്ല .എനിക്ക് തല്ലുവാങ്ങി തരാൻ അവൾക്ക് വല്ല്യ ധൃതി ആയിരുന്നു.. കൊണ്ട്,കൊണ്ട്, കൊണ്ട് വെറുത്തു..
അവൾ പത്തിൽ എത്തുന്ന വരെ. അതിനു ശേഷം അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് വിട്ടു..+2 പഠിക്കാൻ. ഞാൻ രക്ഷപ്പെട്ടു.. അതികം ശല്യം ഇല്ല.ഇടക്കൊക്കെ വന്നു അധികാരം കാണിച്ചു പോവും അത്ര മാത്രം.. ഇതിപ്പോൾ കുറച്ചു കാലത്തിനു ശേഷം ആണ് കാണുന്നത്. ആൾ ഡോക്ടർ ആണ് അതിന്റെ അഹങ്കാരം അതിനും കൂടുതൽ.
"നോക്ക് കുട്ടേട്ടാ..... അവന്റെ ചെറിയമ്മയല്ലെ ഞാൻ എന്നിട്ടും കണ്ടില്ലേ നോക്കി പേടിപ്പിക്കുന്നത് "മുന്നിൽ അമ്മയുടെ അടുത്തിരിക്കുന്നു അവൾ.ഈ ശവത്തിനെ ആണോ ഞാൻ ഇത്ര നേരം നോക്കിയത്. അവളുടെ കള്ള പരിഭവം.അച്ഛൻ അവളുടെ ചാക്കിലാണ്.. ആ വിളി തന്നെ കേട്ടാൽ അറിഞ്ഞു കൂടെ " കുട്ടേട്ടാ "...
" നിന്നെ നോക്കാൻ നീയാരാ ഡീ... " ഞാൻ ചാടി എഴുന്നേറ്റു.അവൾ പേടിച്ചുസൈഡിലുള്ള അമ്മയെ ചുറ്റി പിടിച്ചു.
"അഭീ..... " അച്ഛന്റെ ശാസനയോടെയുള്ള വിളി.ഇത് തന്നെയാണ് കുട്ടിക്കാലം മുതലുള്ള അവസ്ഥ. അവൾ എന്നെ കൊഞ്ഞനം കുത്തി കാട്ടി.അച്ഛന് അത് തമാശ. എന്റെ ക്ഷമ നശിപ്പിക്കാൻ. അമ്മ അവളുടെ ചെവിക്ക് പിടിച്ചു.
"മതി നിന്റെ കളി "
" ഹാ നിർത്തി.ഞാൻ നിർത്തി " പറഞ്ഞുകൊണ്ടുള്ള അവളുടെ ഒരു നോട്ടം എന്റെ നേർക്ക്. നിനക്ക് ഞാൻ തരുന്നുണ്ടെന്ന് പറയാതെ പറയുന്ന പോലെ. തിരിഞ്ഞു നടന്നു.ഇല്ലേൽ ഞാനെന്തേലും ചെയ്തു പോവും.എന്റെ പോക്ക് കണ്ടിട്ടാവണം ബാക്കിൽ നിന്ന് അച്ഛന്റെയും ചെറിയമ്മയുടെയും കുണുങ്ങി ചിരി..
പോയി കൈ കഴുകി.. തിരിച്ചു വന്നു.. എല്ലാവരും കല്യാണപെണ്ണിനോട് സംസാരിക്കുന്നു.ഞാൻ
💬 Comments
View all comments