Chapter Title : മിഴി [രാമന്‍]
" വിഷ്ണു വന്നു. എന്റെ മോന്ത പോലും നോക്കാൻ നിൽക്കാതെ അമ്മയോട് പറഞ്ഞു..തിരിഞ്ഞു നടന്നു.അവന് ദേഷ്യം കാണും. വിട്ട് കളയാൻ അവനെത്ര പറഞ്ഞതാ.ഞാൻവീണ്ടും കാലുനക്കുന്ന പട്ടിയായി നിന്നു.
അവന് നടന്നു നീങ്ങികണ്ണിൽ നിന്ന് മാഞ്ഞതും പുറകിൽ അനക്കം
"കഴിഞ്ഞില്ലേ ഡാ." അച്ഛൻ.. ഞാൻ തലകുലുക്കി കഴിഞ്ഞെന്നു കാട്ടി
"ഇത് മുഴുവൻ കഴിക്ക് അഭി, എന്നിട്ട് നീ എഴുന്നേറ്റാൽ മതി " എഴുന്നേൽക്കാൻ നോക്കിയതും അമ്മ തടഞ്ഞു.
"അവന് കഴിക്കട്ടെ കുട്ടേട്ടാ , നല്ല വിശപ്പ് കാണും, ല്ലെ അക്ഷയ് വിശ്വനാഥ്?" പുച്ഛത്തിലുള്ള ശബ്‌ദം അച്ഛന്റെ പുറകിൽ നിന്ന്.ചെറിയമ്മ ശവം.ഞാൻ ഒരുനിമിഷം ദേഷ്യം കൊണ്ട് കണ്ണുകളടച്ചു പിടിച്ചു . അച്ഛനും അമ്മയും നിൽക്കുന്നതിലുള്ള ധൈര്യമാണ് അവൾക്ക്..അച്ഛന്റെ പുഞ്ചിരി..ഞാൻ ദയനീയതയോടെ അമ്മയെ നോക്കി.
"അനു ....ഡീ.... മതി നിന്റെ സംസാരം, എന്റെ മോനെ തല്ലി നാണംക്കെടുത്തിയതും പോരാ.അവളുടെ സംസാരം കണ്ടില്ലേ?" അമ്മയുടെ ചൊടിക്കൽ .വേണ്ടത്ര ഗൗരവം ആ ശബ്ദത്തിനുണ്ടോ എന്ന് സംശയം ആണ്.. ഇതൊക്കെ എത്ര കേട്ടതാ... അനിയത്തിയെ ക്കാളേറെ സ്വന്തം മകളെപോലെയാണ് അച്ഛനും, അമ്മയ്ക്കും അവൾ.. അമ്മയുടെ പതിനാലാം വയസ്സിലാണ് ചെറിയമ്മ ഉണ്ടായത്.. ചെറിയമ്മയുടെ ജനനത്തോടെ അമ്മമ്മ മരിച്ചു. പിന്നെ അമ്മയായിരുന്നു എല്ലാം. പതിനെട്ടിൽ എന്റെ അച്ഛൻ വിശ്വനാഥന്റെ ഭാര്യയായ അമ്മ പത്തൊൻപതിൽ എന്നെ പ്രസവിച്ചു. എന്റെ തലവട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു.. അമ്മയുടെ അച്ഛനും അതിനടുത്ത് തന്നെ പോയി. അതുകൊണ്ട് ചെറിയമ്മ എന്റെ വീട്ടിലായി.. അന്ന് മുതൽ ഞാൻ പെട്ടതാണെന്ന് തോന്നുന്നു.. എന്നെ ഭരിക്കുന്നത് അവളുടെ കയ്യിൽ വന്നു ചേർന്നു ... ഓരുപാടു തല്ലുകൾ.. പിണക്കങ്ങൾ. ഞാൻ സ്വാതന്ത്രത്തിനു
💬 Comments
View all comments