0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.4K

ബെഡിൽ മെല്ലെ ഇരുന്നപ്പോൾ വാതിലിൽ മുട്ടൽ..

"അഭി...." അമ്മയുടെ വിളി ഞാൻ വാതിൽ തുറന്നു.അകത്തേക്ക് കേറി കട്ടിലിൽ ഇരുന്നമ്മയെന്നെ അടുത്തേക്ക് വിളിച്ചു.. പണ്ടേയുള്ള ശീലം...എന്റെ വിഷമം മാറ്റാൻ.. ഞാനാ മടിയിൽ തലവെച്ചു കിടന്നു.ഇതിനേക്കാൾ സ്വസതമായി, സുരക്ഷിതമായി കിടക്കാൻ പറ്റിയ വേറെ ഏത് സ്ഥലമുണ്ട്.

"നീ ഇങ്ങനെ വിഷമിക്കുമ്പോൾ സങ്കടണ്ടട്ടോ. പുറമെ നീ ചിരിക്കാണേലും.. ആ ഉള്ള് ഇനിക്കറിയാം " കുറച്ചു നേരം നിശബ്ദത അമ്മ ശ്വാസം എടുക്കുന്നത് കേട്ടു "കുറച്ചായില്ലേ അഭി.. ആ കുട്ടി നിന്നെ വേണ്ടെന്ന്പറഞ്ഞില്ലേ. എന്റെ കുട്ടിക്ക് ബുദ്ധിമുട്ടാണെന്ന് അറിയാം ന്നാലും. ഇനി ഇങ്ങനെ വിഷമിച്ചു നടക്കണോ."  എനിക്ക് ഉത്തരമില്ലായിരുന്നു.. ഞാൻ ആ വയറിലേക്ക് മുഖം പൂഴ്ത്തി നിന്നു.. കണ്ണ് നിറഞ്ഞിരുന്നു.ശബ്ദമുണ്ടാക്കാതെ ഇത്തിരി നേരം അമ്മയെ ചുറ്റി പിടിച്ചു കരഞ്ഞു..അതുകൊണ്ടു തന്നെ അമ്മ ഒന്നും മിണ്ടീല്ല.

" അച്ഛന് ചോയ്ക്കുന്നുണ്ടായിരുന്നു എന്താ നിനക്ക് പറ്റിയത് എന്ന്.. ഞാൻ ഒന്നും പറയാൻ പോയില്ല്യ. " ഒരു ചിരിയോടെ അമ്മ പറഞ്ഞു . ഞാൻ തലയുയർത്തി.. അമ്മയോട് ഒന്ന് ചിരിച്ചു.. അമ്മ എന്റെ കണ്ണുകൾ ഒപ്പികഴിഞ്ഞു കവിളിൽ ഒന്ന് കടിച്ചു.

"ഇന്നൂടെ ഞാൻ ക്ഷമിക്കും.. നാളെ മുതൽ നല്ല കുട്ടിയായില്ലെങ്കിൽ ഉണ്ടല്ലോ..." കണ്ണുരുട്ടി പേടിപ്പിക്കുന്നു.ഇപ്പഴത്തെ ചെറിയമ്മയുടെ തനി പകർപ്പ് മുന്നിലിരിക്കുന്നപോലെ തോന്നി. ആ പറച്ചിൽ കേട്ടപ്പോൾ .. അതേ ഭീഷണി..

"ഒന്ന് പോ ലക്ഷ്മി " ഞാൻ ബെഡിലേക്ക് കമിഴ്ന്നു കിടന്നു കൊണ്ട് പറഞ്ഞു.. അടി ഉറപ്പാണ്.. കിട്ടിബോധിച്ചു ചന്തിക്ക്. പിന്നെ രണ്ടു നുള്ളും

"നിന്നെ ഞാൻ ഉണ്ടല്ലോ " വീണ്ടും ഭീഷണി

ലൈറ്റ് ഓഫ് ചെയ്തു

💬 Comments

View all comments