0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.4K

എന്നെ വന്നു തട്ടിപ്പോയി.. മുന്നിൽ നിന്നത് ഈ സാധനാണെന്നെനിക്കറിയോ?  അറിയാതെ അവിടൊന്നു തട്ടി. ഒന്നുവില്ലേലും അവരുടെ ചേച്ചിയുടെ മോനാണെകിലും ആലോചിക്കേണ്ടേ?" ഞാൻ തല ചൊറിഞ്ഞു.. മുഖത്തു പുകച്ചിൽ കൂടി.ചുണ്ട് വിടർത്തി  നോക്കിയപ്പോള്‍ ചെറിയ പൊട്ടൽ..

അവളുടെ അമ്മൂമ്മയുടെ ഒരടി.

“ഹോ ഞാന്‍ അങു പേടിച്ചു പോയി, ഒന്നുമില്ലേലും ഒരു പെണ്ണല്ലേ ,നിന്‍റെ മോന്ത കണ്ടപ്പൊ ഇപ്പൊ നീ അവരെ കൊല്ലൂന്ന് തോന്നി ”

“പെണ്ണോ അതോ,” ഞാന്‍ അവനെ പുച്ചിച്ചു “ ഇതിനെയൊക്കെ പെണ്ണെന്ന് വിളിക്കാവോ,എത്ര കാലമായി ഞാന്‍ അനുഭവിക്കുന്നു.ഈ പിശാച് ആണേല്‍ വിട്ട് പൊവുന്നുമില്ല”

പോക്കറ്റിലെ ഫോൺ ഒന്ന് മൂളി. എടുക്കേണ്ടന്നു കരുതി.നിർത്താതെ ശല്യപ്പെടുത്തിയപ്പോ നിവര്‍ത്തിയില്ലാതെ പോക്കറ്റിൽ നിന്നെടുത്തു. ഡിസ്പ്ലയില്‍ പുഞ്ചിരിച്ചുകൊണ്ട് "ഷെറിൻ " നെഞ്ചിൽ എവിടെയോ കുത്തി പറക്കുന്നു. വിങ്ങുന്നു .തളർന്നു. ഞാൻ വിഷ്ണുവിനെ നോക്കി.

"അഭി നീയെടുക്ക്..എന്നിട്ട് ....എന്നിട്ട് പോവാൻ പറ.. ഇത്രയും നീ താഴ്ന്നു കൊടുത്തില്ലേ? ഒരു പട്ടിയുടെ വിലെയെങ്കിലും തന്നോ നിനക്ക്? മതി. ഇവളൊണ്ണും ഗതിപിടിക്കില്ലെടാ "ഡിസ്പ്ലേയിൽ തെളിഞ്ഞ ഫോട്ടോ നോക്കി അവന്‍ കുരച്ചു.ഞാൻ ആ പേരിലൂടെ വിരലോടിച്ചു.. അങ്ങനെ മറക്കാൻ പറ്റുന്നതല്ല ഇവളെ. രണ്ടു ഡയലോഗ് ഇട്ടു വിഷ്ണു പറഞ്ഞപോലെ ചെയ്യണം എന്നൊക്കെയുണ്ട്.പക്ഷെ എന്റെ ആയിരുന്നല്ലോ അവൾ നാലു വർഷക്കാലം.  വേദന തികട്ടി വന്നു. കാൾ നിന്നു.വീണ്ടും അടിച്ചു.

ഇത്തവണ  എടുത്തു..

"ഷെറിൻ  "

"നോക്കഭി, എല്ലാം പറഞ്ഞതല്ലേ ഞാൻ, എന്നിട്ടും ഓരോ ദൂതന്മാരെ വിട്ടു യെന്റെപിന്നാലെ കൂടുന്നതെന്തിനാ" അരിശമുള്ള വാക്കുകൾ.ഇത്രയും വെറുപ്പോടെ അവളിതുവരെ സംസാരിച്ചിട്ടില്ല.

"ഷെറിൻ പ്ലീസ് എന്റെ ഭാഗത്ത്‌ നിന്ന് എന്തേലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ.താൻ അത് പറ,"

💬 Comments

View all comments