Chapter Title : മിഴി [രാമന്‍]
ഞാൻ കരച്ചിലിന്റെ വക്കിലായിരുന്നു.
"അഭി .യെനിക്കിനി സംസാരിക്കാനില്ല, ഞാൻ എല്ലാം പറഞ്ഞതാണ്, ഇനിയും എന്നെ ശല്യം ചെയ്യരുത്. "
" പറ്റുന്നില്ലടോ.. നമ്മളെത്ര സ്വപ്നം കണ്ടതാ.... ഷെറിൻ........ ഷെറിൻ " എന്റെ വിതുംബലിൽ വാക്കുകൾ മുറിഞ്ഞുപോയി.. വിഷ്ണുവെഴുന്നേറ്റു കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങാൻ നോക്കി.
"എനിക്ക് തിരക്കുണ്ട്. ശല്യം ചെയ്യരുത് .പ്ലീസ് " ഷെറിന്റെ അവസാനത്തെ ശബ്‌ദം..അവൾ ഫോൺ വെച്ചു..
"നീ നന്നാവില്ലടാ നാറി. അവന് കാലുപിടിക്കാൻ പോവുന്നു " വിഷ്ണുവിന്‍റെ ദേഷ്യം. അവിടെയുള്ള ചെയറിൽ തീർത്തു.. അത് പൊട്ടി.. ഞാൻ കണ്ണ് പൊത്തികൊണ്ട് കസാരയിൽ നീണ്ടു കിടന്നു. മറക്കാൻ കഴിയുന്നില്ല എത്ര പെട്ടന്നാണ് അവൾ അകന്നത്. ഒറ്റനിമിഷം കൊണ്ട് മാറാൻ തക്ക എന്ത് കാരണം?. ഒരുമാസം മുന്നേ കണ്ട കാഴ്ച.. ബീച്ചിൽ അവളും ഒരുത്തനും കൂടെ കെട്ടിപ്പിടിച്ചു .തകർന്നു പോയി.എത്രയെത്ര സ്വപ്നങ്ങൾ.ഒന്നിച്ചു തീർത്ത നിമിഷങ്ങൾ.
"വിഷ്ണു. മോനെ നീ പോയി കഴിച്ചോ. ചെല്ല് " മുന്നിൽ അമ്മ. വിഷ്ണുവെന്നെ ഒന്ന് നോക്കി എഴുന്നേറ്റു പോയി. ഞാൻ കണ്ണ് തുടച്ചു.
"ഞാൻ സംസാരിക്കാണോ അവളോട്?" അമ്മക്കറിയാമായിരുന്നു എല്ലാം ഒന്നും ഒളിക്കാതെ ഞാൻ പറഞ്ഞിരുന്നു . അമ്മ തലയിൽ തലോടി.
"വേണ്ടമ്മേ, ഇത്രേം താഴ്ന്നു കൊടുത്തു ഞാൻ. അമ്മ കൂടെ ഇനി താഴാൻ നിക്കേണ്ട " മുന്നിയിലെ ചെയറിൽ ഇരുന്നുകൊണ്ടമ്മ കുറച്ചു നേരം
എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ പ്രാന്തി തല്ലിയത് എന്തായാലും അറിഞ്ഞിരിക്കും.
ഞാൻ അടികിട്ടിയ ഭാഗമൊന്ന് ഉഴിഞ്ഞു പോയി . അമ്മ എന്റെ ചുണ്ട് വിടർത്തി നോക്കി..ആ മുഖത്തു ചിരി.
"അവൾ തല്ലി
💬 Comments
View all comments